"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
[[File:Marie Antoinette Young3.jpg|thumb|left| മേരി അന്റോനെറ്റ് 1769]]
സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം [[ ഫ്രാൻസ് |ഫ്രാൻസിലെ]] കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. [[ലൂയി പതിനഞ്ചാമൻ |ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ]] പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.<ref name= Yonge/> മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് [[വെഴ്സായ് കൊട്ടാരം|വെഴ്സായ് കൊട്ടാരത്തിൽ]] വെച്ചു നടന്നു. യൂറോപ്പിലെ രാജ-പ്രഭു കുടുംബങ്ങളിലെ എണ്ണമറ്റ വ്യക്തികൾ വിവാഹവിരുന്നിൽ പങ്കെടുത്തു.<ref>[https://archive.org/stream/memoirsofmadamec01campuoft#page/n9/mode/2up The Private Life of Marie Antoinette- Memoirs of Madam Campan Vol1 pages 120-128]</ref> കുറച്ചു ദിവസങ്ങൾക്കുശേഷം വധൂവരന്മാർ [[പാരിസ് |പാരിസിലേക്കു]] പുറപ്പെട്ടു. അവരുടെ വരവു പ്രമാണിച്ച് ലൂയി ചത്വരത്തിൽ ( പിന്നീട് വിപ്ലവ ചത്വരം, ഇന്നത്തെ കൊൺകോഡ് ചത്വരം) അതി ഗംഭീരമായ വെടിക്കെട്ട് ഏർപ്പാടു ചെയ്തിരുന്നു.<ref name= Fowle /><ref name= Yonge/>
പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരങ്ങളിലെഅന്തഃപുരങ്ങളിലെ ചിട്ടവട്ടങ്ങളുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. ഓസ്ട്രിയയും ഫ്രാൻസും തമ്മിൽ പാരമ്പരാഗതമായുള്ള വൈരം കാരണം മേരി അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.<ref name= Yonge/>. കൊട്ടാരത്തിലെ ഉപജാപങ്ങളും മേരിക്ക് അനുകൂലമായിരുന്നില്ല. സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.<ref name= Yonge/>,<ref name= Fowle/>,<ref name= Lever/>, <ref name=Fraser/>. ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ മേൽ ഏറെ സ്വാധീനമുണ്ടായിരുന്ന മദാം ഡു ബാറി പല തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു. <ref>[https://archive.org/stream/memoirsofmadamec01campuoft#page/n9/mode/2up The Private Life of Marie Antoinette- Memoirs of Madam Campan Vol1 pages 115,131]</ref>
===സിംഹാസനത്തിൽ===
1774-ൽ ലൂയി പതിനഞ്ചാമൻ വസൂരി ബാധിച്ച് അന്തരിച്ചു. [[ലൂയി പതിനാറാമൻ| ലൂയി പതിനാറാമനായി]] ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും. അധികാരത്തിന്റെ ആദ്യ വർഷങ്ങളിൽ രാജദമ്പതികളും ജനതയും തമ്മിൽ വലിയ ഉരസലുകളൊന്നും ഉണ്ടായില്ല. രാജപദവിയുടെ അച്ചടക്കനിയമങ്ങൾ അതേപടി അനുസരിക്കുന്നവളായിരുന്നില്ല മേരി. ഭാര്യയോടുള്ള ലൂയി പതിനാറാമന്റെ ഉദാസീനഭാവവും ഭർത്താവിന്റെ അസാന്നിധ്യത്തിൽ മേരി നടത്തിയ വിരുന്നുസത്കാരങ്ങളും അലസമായ ദിനചര്യകളും, വസ്ത്രാഭരണങ്ങളോടുള്ള കൊതിയും ക്രമേണ മേരിക്ക് ദുഷ്പേരു വരുത്തിവെച്ചു.<ref name= Fowle/> ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചതും വലിയ വിനയായി ഭവിച്ചു. ആ കുഞ്ഞ് മുമ്പെങ്ങോ അവിഹിതബന്ധത്തിലൂടെ മേരി ജന്മം നല്കിയ സന്താനമാണെന്നും, ഇപ്പോൾ കുഞ്ഞിന് നിയമസാധുത വരുത്താൻ ശ്രമിക്കുകയുമാണെന്നുള്ള കിംവദന്തി പരന്നു<ref name= Fowle/>.
[[ജ്ഞാനോദയകാലം| ജ്ഞാനോദയകാലത്തിന്റെ ]] പശ്ചാത്തലത്തിൽ യൂറോപ്യൻ സമൂഹത്തിന്റെ ചിന്താഗതികളിൽ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ ഉണ്ടായി.പതിനെട്ടാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ ഫ്രാൻസിൽ സാമൂഹ്യവും രാഷ്ട്രീയവുമായ വൻമാറ്റങ്ങൾ സംഭവിച്ചു.<ref>[https://archive.org/stream/marieantoinetted01imbe#page/n8/mode/1up Marie Antoinette and the downfall of Royalty-Imbert de Saint-Amand 1891]</ref> സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന [[വോൾട്ടയർ|വോൾട്ടയറുടേയും]] [[റുസ്സോ |റുസ്സോയുടേയും]] ചിന്താഗതികളും [[അമേരിക്കൻ സ്വാതന്ത്ര്യസമരം | അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ ]]പങ്കെടുത്ത് തിരിച്ചെത്തിയ ഫ്രഞ്ചുപട്ടാളക്കാരുടെ പുത്തൻ ആശയങ്ങളും ജനങ്ങളെ പ്രബുദ്ധരാക്കി. നിരന്തരമായ യുദ്ധക്കെടുതികൾ, കാലാവസ്ഥ മോശമായതു കാരണം തുടർച്ചയായുള്ള വിളവുനാശങ്ങൾ,ഭക്ഷ്യക്ഷാമം ഇവയൊക്കെ സാധാരണജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി.<ref>{{cite book|title= Interpreting the French Revolution|author=Francois Furet|publisher=Cambridge University Press|year=1981|ISBN= 9780521280495}}</ref>. നികുതി വർധനവ് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും പുരോഹിത-കുലീനവർഗങ്ങൾ കാലാകാലമായി നികുതിയുടെ പരിധിക്കുപുറത്താണെന്നുമുള്ള വസ്തുതയും ഈ നില മാറ്റാൻ ശ്രമിച്ച ധനകാര്യോപദേഷ്ടാവിനെ ചക്രവർത്തി പുറത്താക്കിയതും(1787) പൊതുജനത്തെ കുപിതരാക്കി. ലൂയി ചക്രവർത്തിയെ താഴത്തിറക്കാനായി ചാർച്ചയിൽപ്പെട്ട സഹോദരൻ ഒർലീൻസ് പ്രഭു ഗൂഢാലോചന നടത്തി. ഒർലീൻസ് പ്രഭുവിന്റെ ഔദ്യോഗികവസതി പാലേ റോയാൽ പാട്രിയറ്റ് കക്ഷിയുടെ സമ്മേളനസ്ഥലമായി. <ref>[http://onlinebooks.library.upenn.edu/webbin/book/lookupid?key=ha005942687 Men and Women of French Revolution- J. Mills Witham 1933]</ref>.
 
1789 മെയ് 5-ന് നൂറ്റിയെഴുപത്തഞ്ചു കൊല്ലത്തെ വിടവിനു ശേഷം പുരോഹിതർ , കുലീനർ, സാധാരണജനത എന്നീ മൂന്നുവർഗങ്ങളുടെ പ്രതിനിധികളടങ്ങുന്ന പൗരസഭ, എസ്റ്റാറ്റ് ജനറാൽ, വെഴ്സായിൽ സമ്മേളിച്ചു. പുരോഹിത-കുലീന പ്രതിനിധികൾ യാതൊരു വിധ ആനുകൂല്യങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. പൊതുജനങ്ങളും വരേണ്യവർഗങ്ങളും തമ്മിലുള്ള വൈരം മൂത്തു. ചക്രവർത്തി തങ്ങൾക്കെതിരെ സായുധാക്രമണം നടത്താൻ ഒരുമ്പെടുകയാണെന്ന വാർത്ത പരന്നതോടെ രോഷാകുലരായ ജനം 1789 ജൂലൈ 14-ന് ബാസ്റ്റീൽ തടവറ ഭേദിച്ച്. അതിനകത്ത് സംഭരിച്ചു വെച്ചിരുന്ന യുദ്ധക്കോപ്പുകൾ കൈക്കലാക്കി. ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ജനകീയസഭ ചക്രവർത്തിയിൽ നിർബന്ധം ചെലുത്തി. 21 ജൂലൈ 1791-ന് രാജകുടുംബം ഓസ്റ്റ്രിയയിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത് വിഫലമായി.<ref>[https://books.google.co.in/books?id=DmUUAAAAQAAJ&pg=PA168&lpg=PA168&dq=Clery+on+French+revolution&source=bl&ots=_xB1IIYQ8w&sig=6L6Q204PJiKaxc7ndOwt_79t3Eg&hl=en&sa=X&ei=6oQbVYW7KIO6uASJ_oHoCg&ved=0CDwQ6AEwBA#v=onepage&q&f=false Royal Memoirs of the French Revolution Journey to Varennes by Madame Royal (1823) page 13-42]</ref> രാജകുടുംബം കൊട്ടാരത്തടങ്ങലിലായി. ഇതിനകം ഫ്രാൻസിൽ മൂന്നു വ്യത്യസ്ഥവ്യത്യസ്ത പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിരുന്നു. രാജഭക്തരുടെ ഫൂയോൺസ് വിഭാഗം, വിപ്ലവപാർട്ടിയുടെ രണ്ടു വിഭാഗങ്ങൾ മിതവാദികളുടെ ഷിറോൻഡിൻസ് ഗ്രൂപ്പും തീവ്രവാദികളുടെ ഷാകോബൈൻസ് ഗ്രൂപ്പും.<ref name= Yonge/>,<ref>[https://archive.org/stream/marieantoinette00abbo#page/n6/mode/1up Marie Antoinette by A.K. Fowle (1906) page 196]</ref>,<ref>[https://books.google.co.in/books?id=9ns_AQAAMAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false The French Revolution A History by Thomas Carlyle 1859]</ref>
 
1791 ഒക്റ്റോബർ മുതൽ സപ്റ്റമ്പർ വരെ പ്രാബല്യത്തിലിരുന്ന നിയമസഭ 1792 ആഗസ്റ്റിൽ രാജഭരണം അവസാനിപ്പിച്ച്, ഫ്രാൻസിനെ ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. ഭരണം ദേശീയസമിതിയുടെ (National Convention ) കൈകളിലായി. കാപെറ്റ് എന്ന പഴയ വംശപ്പേർ നല്കപ്പെട്ട രാജകുടുംബത്തിന്റെ മേൽ ദേശദ്രോഹക്കുറ്റും ചുമത്തപ്പെട്ടു. ലൂയി പതിനാറാമൻ, സഹോദരി എലിസബെത് , പത്നി മേരി അന്റോനെറ്റ്, പുത്രി മരിയാ തെരേസ. പുത്രൻ ലൂയി ചാൾസ്, എന്നിവർ നഗരമധ്യത്തിലുള്ള ടോംപ് (ഇംഗ്ലീഷിൽ ടെംപിൾ) കൽത്തുറുങ്കിലടക്കപ്പെട്ടു.
Le roi Louis XVIII a élevé ce monument pour consacrer le lieu où les dépouilles mortelles du roi Louis XVI et de la reine Marie-Antoinette, transférées le 21 janvier 1815 dans la sépulture royale de Saint-Denis, ont reposé pendant 21 ans. Il a été achevé la deuxième année du règne du roi Charles X, l'an de grâce 1826
[[File:Chapelle expiatoire Louis XVI mg 4549.jpg |250px| right |thumb| മാഡലീൻ സെമിത്തെരിയിലെ സ്മാരക കവാടത്തിലെ ആലേഖ്യം ]]
''ലൂയി പതിനാറാമന്റേയും മേരി അന്റേനെറ്റിന്റേയും ഭൗതികാവശിഷ്ടങ്ങൾ ഈ സ്ഥലത്തുനിന്ന് ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷം 1815 ജനവരി 21ന് സെന്റ് ഡെനിസ് ബസിലിക്കയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു.. അന്ന് അവരുടെ സ്മരണക്കായി ലൂയി പതിനെട്ടാമൻ ഇവിടെ ഉയർത്തിയ സ്മാരകം. നിർമാണംനിർമ്മാണം പൂർത്തിയായത് 1826-ൽ ചാൾസ് പത്താമന്റെ വാഴ്ചക്കാലത്ത്.''
 
==കുടുംബാംഗങ്ങളുടെ വിധി ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285248" എന്ന താളിൽനിന്ന് ശേഖരിച്ചത്