"മേഘനാഥ് സാഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് മേഘനാഥ്‌ സാഹ എന്ന താൾ മേഘനാഥ് സാഹ എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
ഇന്നത്തെ ബംഗ്ലാദേശ്‌ തലസ്ഥാന നഗരിയായ ധാക്കയ്‌ക്ക്‌ 45 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ശിവതാരാളി എന്ന ഗ്രാമത്തിൽ 1893 ഒക്ടോബർ 6 നാണ്‌ മേഘനാഥ്‌ സാഹയുടെ ജനനം. പലചരക്ക്‌ വ്യാപാരിയായിരുന്ന ജഗന്നാഥ്‌ സാഹയുടെയും ഭുവനേശ്വരിദേവിയുടെ അഞ്ചാമത്തെ മകനായിരുന്ന സാഹയുടെ ബാല്യകാലം താരതമ്യേന ദുർബലമായ സാമ്പത്തികാവസ്ഥയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം വീട്ടിൽ നിന്നും എഴുമൈൽ അകലെയുള്ള മിഡിൽ സ്‌കൂളിൽ പ്രവേശനം തേടി. സ്‌കൂളിന്‌ സമീപത്തുള്ള ഒരു ഡോക്‌ടറുടെ കൂടെ താമസിച്ച്‌ അദ്ദേഹത്തിന്റെ സഹായിയായി നിന്ന്‌ ലഭിക്കുന്ന തുച്ഛമായ പ്രതിഫലം കൊണ്ടാണ്‌ പഠനം, ഭക്ഷണം എന്നിവ മുന്നോട്ട്‌ കൊണ്ടുപോയത്‌. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്‌ ധാക്കാ മിഡിൽ സ്‌കൂൾ പരീക്ഷയിൽ ഒന്നാമനായി, അങ്ങനെ നേടിയ സ്‌കോളർഷിപ്പിന്റെ സാമ്പത്തികബലത്തിലാണ്‌ ധാക്കാ കോളിജിയറ്റ്‌ സ്‌കൂളിൽ ചേരുന്നത്‌. 1905 ൽ [[ബ്രിട്ടീഷുകാർ]] നടത്തിയ [[ബംഗാൾ വിഭജനം|ബംഗാൾ വിഭജനത്തിനെതിരെ]] ജനവികാരം ശക്തമായിരുന്ന അക്കാലത്ത്‌ സഹപാഠികൾക്കൊപ്പം ഗവർണറിനെ സന്ദർശിച്ചതിനെ തുടർന്ന്‌ സ്‌കോളർഷിപ്പും സ്‌കൂൾ പഠനവും തടസപ്പെട്ടു. പിന്നീട്‌ കിഷോരിലാൽ ജൂബിലി സ്‌കൂളിൽ ചേർന്ന്‌ പഠിച്ചു.
 
[[ഗണിതശാസ്ത്രം|ഗണിതശാസ്‌ത്രവും]] [[ചരിത്രം|ചരിത്രവും]] സാഹയുടെ ഇഷ്‌ടവിഷയങ്ങളായിരുന്നു. കോളജു വിദ്യാഭ്യാസം പ്രശസ്‌തമായ കൽക്കത്താ പ്രസിഡൻസി കോളേജിലായിരുന്നു. അക്കാലത്ത്‌ അതിപ്രശസ്‌തരുടെ ഒരു നിരതന്നെ പ്രസിഡൻസിയെ സമ്പന്നമാക്കിയിരുന്നു. രസതന്ത്ര വിഭാഗത്തിൽ [[പ്രഫുല്ല ചന്ദ്ര റായ്‌]] ഭൗതികശാസ്‌ത്രത്തിൽ [[ജഗദീഷ് ചന്ദ്ര ബോസ്]] എന്നിവർ അദ്ധ്യാപകരായും പില്‌കാലത്ത്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞൻമാരായി തീർന്ന [[സത്യേന്ദ്രനാഥ്‌ ബോസ്‌]], [[പ്രശാന്ത് ചന്ദ്ര മഹലനോബിസ്|പി.സി. മഹലനോബിസ്‌]] ജ്ഞാൻ ഘോഷ്, ജെ.എൻ. മുഖർജി എന്നിവർ സഹപാഠികളായും ബോസിനുണ്ടായിരുന്നു. പിന്നീട് പ്രഗത്ഭനായപ്രഗല്ഭനായ ഗണിതജ്ഞനായിരുന്ന അമിയ ചരൺ ബാനെർജി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. ഗണിതശാസ്‌ത്രം മുഖ്യവിഷയമാക്കി 1913 ൽ പ്രസിഡൻസിയിൽ നിന്നും രണ്ടാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. ഒന്നാംറാങ്ക്‌ സത്യേന്ദ്രനാഥ്‌ ബോസിനായിരുന്നു. തുടർന്ന്‌ പ്രയുക്ത ഗണിതശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും റാങ്കോടു കൂടിതന്നെ കരസ്ഥമാക്കി.
 
== ജോലി, ഗവേഷണം ==
"https://ml.wikipedia.org/wiki/മേഘനാഥ്_സാഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്