"മൂലം തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
{{ഉദ്ധരണി|1885-ൽ വിശാഖം തിരുനാളിന്റെ മരണത്തെത്തുടർന്ന് ഭാഗിനേയനായ ശ്രീമൂലം തിരുനാൾ ഭരണമേറ്റു. സേവകന്മാരായ ശരവണ, ശങ്കരൻ തമ്പി എന്നിവർ അദ്ദേഹത്തിൽ ഏറെ സ്വാധീനം ചെലുത്തി. ഒമ്പത് പേരാണ് അദ്ദേഹത്തിന്റെ 39 വർഷത്തെ ഭരണ കാലത്ത് ദിവാന്മാരായി സേവനം അനുഷ്ഠിച്ചത്. മാധവറാവുവിന്റെ കാലത്ത് ഏർപ്പെടുത്തിയ വിപുലമായ ആധുനിക വിദ്യാഭ്യാസം നാട്ടുകാർക്കിടയിൽ പൗരാവകാശബോധം വളർത്തിയിരുന്നു. ഉയർന്ന ഉദ്യോഗങ്ങളിൽ പരദേശികളായ ബ്രാഹ്മണരെക്കൊണ്ടുനിറച്ചത് തിരുവനന്തപുരത്തു സ്ഥാപിതമായിരുന്ന മലയാളിസഭയുടെ എതിർപ്പിനു കാരണമായി. രാജ്യവ്യാപകമായി അതിന്റെ പ്രവർത്തകന്മാർ നടത്തിയ പ്രചരണത്തിന്റെ ഫലമായി പതിനായിരത്തിലധികംപേർ ഒപ്പിട്ട ഒരു ഭീമഹർജി 1891-ൽ സർക്കാരിന് സമർപ്പിച്ചു. ഇത് മലയാളി മെമ്മോറിയൽ അഥവാ ട്രാവൻകൂർ മെമ്മോറിയൽ എന്നറിയപ്പെട്ടു. മുഖ്യമായും നായന്മാർ ഉൾപ്പെട്ട ഹർജിക്കാരിൽ ഈഴവരും മുസ്ളിങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. നാട്ടുകാരനായ ശങ്കരസുബ്ബയ്യർ ദിവാനായി നിയമിക്കപ്പെട്ടു എന്നതൊഴിച്ചാൽ മെമ്മോറിയൽ കാര്യമായ ഫലം ചെയ്തില്ല. 1896-ൽ രാഷ്ട്രീയ-സാമൂഹിക നീതിക്കുവേണ്ടി ഈഴവർ രണ്ട് മെമ്മോറിയലുകൾ അധികൃതർക്കു നൽകി. ഇത് 'ഈഴവ മെമ്മോറിയൽ' എന്നറിയപ്പെട്ടു. ഡോ.പല്പു ആയിരുന്നു ഇതിന്റെ മുന്നണിപ്പോരാളി. 1888-ൽ തിരുവിതാംകൂർ ലജിസ്ളേറ്റിവ് കൌൺസിൽ സ്ഥാപിച്ചത്
 
പുരോഗമനപരമായ ഒരു കാൽവയ്പായിരുന്നു. മൈസൂർ കഴിഞ്ഞാൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഇത് ആദ്യത്തേതായിരുന്നു. അഞ്ച് ഔദ്യോഗികാംഗങ്ങളും മൂന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട അനൗദ്യോഗികാംഗങ്ങളും ഉള്ള കൗൺസിലിന്റെ അധ്യക്ഷൻ ദിവാനായിരുന്നു. സഭ പാസ്സാക്കിയാലും മഹാരാജാവിന്റെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ നിയമമുണ്ടാക്കാനാകുമായിരുന്നുള്ളൂ. സഭയുടെ അംഗീകാരമില്ലാതെ രാജാവിന് വിളംബരം മൂലം നിയമ നിർമാണംനിർമ്മാണം നടത്താമായിരുന്നു. കൗൺസിലിന് കാര്യമായ അധികാരങ്ങൾ ഉണ്ടായിരുന്നില്ല. 1898-ൽ കൌൺസിലിന്റെ പരിമിതമായ അധികാരം പോലും വെട്ടിക്കുറയ്ക്കപ്പെട്ടു. 1904-ൽ സഭയുടെ അംഗസംഖ്യ പത്താക്കി ഉയർത്തി; ആറ് ഉദ്യോഗസ്ഥന്മാരും നാല് അനുദ്യോഗസ്ഥന്മാരും. 1914-ൽ വീണ്ടും അംഗസംഖ്യ വർദ്ധിപ്പിച്ചു; എട്ട് ഉദ്യോഗസ്ഥന്മാരും ഏഴ് അനുദ്യോഗസ്ഥന്മാരും. ജനങ്ങൾക്ക് പ്രാതിനിധ്യമുള്ള ശ്രീമൂലം പ്രജാസഭ 1904-ൽ സ്ഥാപിതമായി. ആണ്ടിലൊരിക്കൽ യോഗം കൂടി ജനാഭിലാഷം സർക്കാരിനെ അറിയിക്കാനും നിയമനിർമാണംനിയമനിർമ്മാണം ശുപാർശ ചെയ്യാനും മാത്രം അധികാരമുള്ള പ്രജാസഭയിൽ 85 അംഗങ്ങൾ ഉണ്ടായിരുന്നു. 1919-ൽ ലജിസ്ലേറ്റീവ് കൗൺസിലിനെ 24 അംഗങ്ങളുള്ള നിയമനിർമാണനിയമനിർമ്മാണ സഭയാക്കി; 13 ഉദ്യോഗസ്ഥന്മാരും 11 അനുദ്യോഗസ്ഥന്മാരും. അനുദ്യോഗസ്ഥന്മാരിൽ എട്ടുപേരെ പ്രജാസഭ തെരഞ്ഞെടുക്കാൻ വ്യവസ്ഥ ചെയ്തിരുന്നു.
 
മലയാളി മെമ്മോറിയലിന് കാര്യമായ ഫലമുണ്ടായില്ലെങ്കിലും അതിന്റെ പ്രധാന സൂത്രധാരകനായ ജി.പി.പിള്ള തിരുവനന്തപുരം കോളജിൽ നിന്ന് നാടുകടത്തപ്പെട്ടശേഷം മദ്രാസിലെ മെയിൽ, സ്റ്റാൻഡേർഡ് എന്നീ പത്രങ്ങളിലൂടെ സർക്കാരിന്റേയും സർക്കാരുദ്യോഗസ്ഥന്മാരുടേയും ദുർനടപടികളെ കഠിനമായി വിമർശിച്ചുകൊണ്ടിരുന്നു. 1903-ൽ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഈ പാത പിന്തുടർന്നത് കെ.രാമകൃഷ്ണപിള്ളയായിരുന്നു. കേരളപഞ്ചിക, കേരളദർപ്പണം, മലയാളി എന്നീ പത്രങ്ങളിലൂടെയും ഒടുവിൽ സ്വദേശാഭിമാനി എന്ന ജനപ്രീതി നേടിയ പത്രത്തിലൂടെയും സർക്കാരിന്റെ ചെയ്തികളെ നിശിതമായി വിമർശിച്ചു. പാറപ്പുറം എന്ന നോവലിലൂടെ മഹാരാജാവിന്റെ ദുർനടപടികളും പരസ്യപ്പെടുത്തി. ഒടുവിൽ ദിവാൻ രാജഗോപാലാചാരിക്ക് അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം നിരോധിക്കപ്പെടുകയും 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' 1911-ൽ നാടുകടത്തപ്പെടുകയും ചെയ്തു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285201" എന്ന താളിൽനിന്ന് ശേഖരിച്ചത്