"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ഔദ്യോഗിക നയം
(വ്യത്യാസം ഇല്ല)

12:58, 22 നവംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

ചുരുക്കത്തില്‍
  1. ലേഖനങ്ങളില്‍ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങളേ പരാമര്‍ശിക്കാവൂ.
  2. ലേഖകര്‍ പുതിയ കാര്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ അവ ലഭിച്ച സ്രോതസ്സുകളെ കുറിച്ചും പരാമര്‍ശിക്കാന്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ ആരെങ്കിലും അവയില്‍ സംശയിച്ചേക്കാം.
  3. ഇത്തരത്തില്‍ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.
  4. മലയാളം വിക്കിപീഡിയ അതിന്റെ ബാല്യാവസ്ഥയിലായതിനാല്‍ ലേഖനങ്ങള്‍ സമവായം പ്രാപിക്കുന്നതിനേ കുറിച്ചേ തത്ക്കാലം ചിന്തിക്കുന്നുള്ളു. എന്നാല്‍ ആരെങ്കിലും വസ്തുതകളില്‍ സംശയിച്ചാല്‍ സ്രോതസ്സ് ചേര്‍ക്കേണ്ടതാണ്

പരിശോധനായോഗ്യങ്ങളായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോള്‍ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാല്‍ വിശ്വാസയോഗ്യങ്ങളയായ സ്രോതസ്സുകളില്‍ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങള്‍ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയില്‍ നല്‍കുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളില്‍ ചിലപ്പോള്‍ മറ്റു ലേഖകര്‍ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.

വിക്കിപീഡിയ:പരിശോധനായോഗ്യം എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:പ്രാഥമിക പഠനങ്ങള്‍ പാടില്ല, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.

തെളിവുകളുടെ ശക്തി

വിക്കിപീഡിയയില്‍ മാറ്റം വരുത്തുന്ന ലേഖകരുടെ കൈയിലാണ് തെളിവുകളുടെ ശക്തി നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു വസ്തുതയെ പിന്താങ്ങാന്‍ വിശ്വാസയോഗ്യമായ ഒരു സ്രോതസ്(വിക്കിപീഡിയക്ക് പുറത്തുള്ളത്) ഇല്ലങ്കില്‍ ആ കാര്യം വിക്കിപീഡിയ കാത്തുസൂക്ഷിക്കില്ല. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന മുറക്ക് വിക്കിപീഡിയ നീക്കം ചെയ്യുന്നതായിരിക്കും. <കൂടുതല്‍>

ജീവിച്ചിരിക്കുന്നവരുടെ ജീവതരേഖകള്‍‍

ജീവിച്ചിരിക്കുന്നവരെ വരച്ചുകാ‍ട്ടുന്ന ലേഖനങ്ങളില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ലേഖനങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ അവരെ നേരിട്ടോ അല്ലാതെയോ ബാധിച്ചേക്കാം, അത് ചിലപ്പോള്‍ നിയമപോരാട്ടങ്ങള്‍ക്കും വഴിവെച്ചേക്കാം. അതിനാല്‍ സ്രോതസ്സ് ലഭിക്കാത്തതോ മോശപ്പെട്ട സ്രോതസ്സുകളെ അവലംബിക്കുന്നതോ ആയ കാര്യങ്ങള്‍ നീക്കം ചെയ്യുക.

സ്രോതസ്സുകള്‍

ലേഖനങ്ങള്‍ വിശ്വാസയോഗ്യങ്ങളായിരിക്കണം, അതിനായി വസ്തുതകള്‍ പരിശോധിച്ചറിയാനും കൃത്യത ഉറപ്പിക്കാനും മൂന്നാം കക്ഷികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്രോതസ്സുകളെ സ്വീകരിക്കുക.