"മുസഫർ അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
നവഖാലി (ബാംഗ്ലാദേശ്) ജില്ലയിലെ സാൻഡിപ്പിൽ 1889 ആഗ. 5-ന് മുൻഷി മൻസൂർ അലിയുടെ പുത്രനായി ജനിച്ചു. സ്വദേശത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം നടത്തി, ഹൂഗ്ലിയിലെ മൊഹ്സിൻ കോളജിലും പിന്നീട് കൊല്ക്കത്തയിലെ ബങ്ഗ ബാസി (Banga Bashi) കോളജിലും ചേർന്ന് വിദ്യാഭ്യാസം തുടർന്നെങ്കിലും ബിരുദം സമ്പാദിക്കാൻ കഴിഞ്ഞില്ല.
 
'ബംഗീയ മുസൽമാൻ സാഹിത്യസമിതി'യുടെ ഉപകാര്യദർശിയായി 1918-ൽ മുസഫർ അഹമ്മദ് നിയുക്തനായി. ഈ സമിതിയുടെ മുഖപത്രത്തിന്റെ (ബംഗീയ മുസൽമാൻ സാഹിത്യപത്രിക) മുഴുവൻ ചുമതലകളും അഹമ്മദിനായിരുന്നു. 1920-ൽ ഇദ്ദേഹം സമിതിയിൽനിന്നും പിരിഞ്ഞ് നവയുഗ് എന്ന സായാഹ്നദിനപത്രം തുടങ്ങി. തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങൾക്കു മുൻതൂക്കം നല്കിയിരുന്ന നവയുഗ് പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. 1926-ൽ ലാംഗൂലി(1925-ൽ സ്ഥാപിതം)യുടെ പത്രാധിപത്യം ഇദ്ദേഹം ഏറ്റെടുത്തു. അതു പിന്നീട് ഗണബാണി ആയി മാറി; പില്ക്കാലത്ത് ഗണശക്തിയും. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല ജിഹ്വകളായിരുന്നു പ്രസ്തുത പത്രങ്ങൾ. 1926-27 കാലത്തും 1937-ലും ഇദ്ദേഹം ബംഗാൾ പി.സി.സി. അംഗവും 1927-29 കാലത്തും 1937-ലും എ.ഐ.സി.സി. അംഗവും ആയിരുന്നു; പക്ഷേ, ആദ്യകാലം മുതൽ അഹമ്മദ് കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. മോസ്കോയിൽവച്ചു നടന്ന മൂന്നാം ഇന്റർനാഷണലുമായി (1922) ബന്ധപ്പെടാൻ എം.എൻ. റോയിയുടെ സഹായംമൂലം അഹമ്മദിനു കഴിഞ്ഞു. ഈ കാലഘട്ടത്തിൽ മുംബൈ, പഞ്ചാബ്, ചെന്നൈ എന്നിവിടങ്ങളിൽ നിരവധി കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ നിലവിൽ വന്നിരുന്നു. എം.എൻ. റോയിയുടെ നിർദേശപ്രകാരംനിർദ്ദേശപ്രകാരം അഹമ്മദ് ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു.
 
ഇന്ത്യയിലെ കമ്യൂണിസ്ററു പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ആശങ്ക തോന്നിയ ബ്രിട്ടീഷ് ഗവൺമെന്റ് അതിന്റെ നേതാക്കളുടെ പേരിൽ പല ഗൂഢാലോചനക്കുറ്റങ്ങളും ചുമത്തി; 1922-24 കാലത്തെ പെഷാവർ കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസിൽ അഹമ്മദിനെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് വിട്ടയച്ചു. സംശയത്തിന്റെ പേരിൽ 1923 മേയിൽ ഇദ്ദേഹം വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ജയിലിലായിരിക്കവെതന്നെ കോൺപൂർ ബോൾഷെവിക്ക് ഗൂഢാലോചനക്കേസിൽ 4 വർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യത്തെത്തുടർന്ന് 1925 സെപ്.-ൽ അഹമ്മദിനെ മോചിപ്പിച്ചു. മൂന്നു മാസം കഴിഞ്ഞ്, ഇന്ത്യയിലാദ്യമായി പരസ്യമായി സംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് സമ്മേളനത്തിൽ ഇദ്ദേഹം ഭാഗഭാക്കായി. ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഏകീകരിച്ച് ഒരു സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചത് അഹമ്മദിന്റെ ശ്രമഫലമായിട്ടാണ്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285171" എന്ന താളിൽനിന്ന് ശേഖരിച്ചത്