"മിർസ ജവാൻ ബഖ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 4:
പഠനത്തിൽ ഒരു താൽപര്യവും കാണിക്കാതിരുന്ന രാജകുമാരനായിരുന്നു മിർസ ജവാൻ ബഖ്ത്. പഠനസമയത്ത് അതുപേക്ഷിച്ച് നായാട്ടിനിറങ്ങുകയായിരുന്നു അയാളുടെ വിനോദം. എന്നാൽ നായാട്ടിലും അദ്ദേഹത്തിന് വിരുതുണ്ടായിരുന്നില്ല. ഒരിക്കൽ പ്രാവിനെ വച്ച വെടി, യമുനയിൽ കുളിച്ചുകൊണ്ടിരുന്ന ഒരാളുടെ കാലിൽക്കൊണ്ടു. ഇതിനെത്തുടർന്ന് സഫർ, ബഖ്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്ത്, അയാളോട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിർദ്ദേശിച്ചു.<ref name=LM-100>ലാസ്റ്റ് മുഗൾ,{{സൂചിക|൧}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA100#v=onepage താൾ: 100]</ref>
 
1852 ഏപ്രിലിൽ നടന്ന ഇദ്ദേഹത്തിന്റെ വിവാഹം മുഗൾ രാജകുടുംബചരിത്രത്തിൽ ഏറ്റവും അവസാനമായി നടന്ന കെങ്കേമമായ ചടങ്ങായിരുന്നു. സഫറിന്റെ പിൻഗാമിയായി ബഖ്തിനെ ഉയർത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തിൽ നടത്തിയ ഈ വൻചടങ്ങിന് ഏറെ രാഷ്ട്രീയപ്രാധാന്യവുമുണ്ടായിരുന്നു.<ref name=LM-27>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA27#v=onepage താൾ: 27]</ref> ജവാൻ ബഖ്തിന്റെ ജ്യേഷ്ഠന്മാരുടെ വിവാഹച്ചടങ്ങുകളെ നിഷ്പ്രഭമാക്കുംവിധം നടത്തിയ ഈ വിവാഹച്ചടങ്ങുകൾക്ക് സീനത്ത് മഹലായിരുന്നു ചുക്കാൻ പിടിച്ചിരുന്നത്. ബഖ്തിന്റെ വധുവായിരുന്ന [[നവാബ് ഷാ സമാനി ബീഗം]], സീനത്ത് മഹലിന്റെ മരുമകളും മലാഗഢിലെ വാലിദാദ് ഖാന്റെ പുത്രിയുമായിരുന്നു. വിവാഹസമയത്ത് വധൂവരൻമാർക്ക് പത്തും പതിനൊന്നും വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്നത്തെ രാഷ്ട്രീയപരിതസ്ഥിതികൾരാഷ്ട്രീയപരിതഃസ്ഥിതികൾ മൂലം, സീനത്ത് മഹൽ ഈ വിവാഹം തിടുക്കത്തിൽ നടത്തുകയായിരുന്നു.<ref name=LM-29>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA29#v=onepage താൾ: 29-30]</ref>
 
[[1857-ലെ ലഹള|1857-ലെ ലഹളക്കാലത്ത്]] സീനത്ത് മഹൽ, മകനെ വിമതശിപായിമാരിൽനിന്ന് അകറ്റിനിർത്തി. ശിപായികൾ തോൽപ്പിക്കപ്പെട്ടുകഴിഞ്ഞാൽ തന്റെ മകനെ അധികാരത്തിലേറ്റാമെന്ന് അവർ കരുതിയിരുന്നു.<ref name=LM-XVII>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PR19#v=onepage താൾ: XVII]</ref> എന്നാൽ ലഹളക്കുശേഷം സഫറിനും സീനത്ത് മഹലിനുമൊപ്പം മിർസ ജവാൻ ബഖ്തിനെയും റംഗൂണിലേക്ക് ബ്രിട്ടീഷുകാർ നാടുകടത്തി.<ref>{{cite book|title=ബഹാദൂർ ഷാ സഫർ; ആൻഡ് ദ വാർ ഓഫ് 1857 ഇൻ ഡെൽഹി|year=2006|url=http://books.google.co.in/books?id=nUNprZiD3GsC&pg=PA415&lpg=PA415&dq=Taj+mahal+begum+bahadur+shah+zafar&source=bl&ots=X7kKdkU6VG&sig=6g7somttMo7iKYGv21H5Lv9AUXo&hl=en&sa=X&ei=njbVUY7ULceMrQeL_4GoDA&ved=0CCoQ6AEwADgK#v=onepage&q=Taj%20mahal%20begum%20bahadur%20shah%20zafar&f=false|author=എസ്. മെഹ്ദി ഹുസൈൻ|accessdate=2013 ജൂലൈ 5}}</ref>
"https://ml.wikipedia.org/wiki/മിർസ_ജവാൻ_ബഖ്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്