"മലങ്കര മാർത്തോമാ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 109:
ആരാധന ക്രമങ്ങൾ പരിഷ്ക്കരിക്കുന്നതിലും മലങ്കര സഭയിൽ നില നിന്നിരുന്ന പല അനാചാരങ്ങളും നിർത്തലാക്കുന്നതിലും ഒക്കെ നവീകരണക്കാർ വിജയിച്ചു എങ്കിലും അവർക്ക് അതിനു വലിയ വില കൊടുക്കേണ്ടി വന്നു. കേസുനടത്തികൊണ്ടു പോകുന്നതിനുണ്ടായ ഭാരിച്ച ചെലവും കേസിൽ തോറ്റതു മൂലം ഉണ്ടായ മാനസികമായ വിഷമവും ആയിരുന്നു മലങ്കര സഭയെ നവീകരിക്കാൻ പുറപ്പെട്ട നവീകരണക്കാർക്ക് കിട്ടിയത്. കേസിൽ ഉണ്ടായ തോൽവി മൂലം നവീകരണ പ്രസ്ഥാനത്തിന്റെ ബിഷപ്പുമാർക്ക് മലങ്കര സഭയുടെ ആസ്ഥാനമായി കരുതിയിരുന്ന കോട്ടയം സുറിയാനി സെമിനാരി ദുഃഖത്തോടെ വിട്ടിറങ്ങേണ്ടി വന്നു. എല്ലാം നഷ്ടപ്പെട്ടവരായി നവീകരണക്കാർ സുറിയാനി സെമിനാരി വിട്ടിറങ്ങി. അവർ വേറെ ഒരു പുതിയ ഒരു സഭ രൂപവത്കരിക്കാൻ തീരുമാനിച്ചു. അന്ന് അവരെ പുത്തൻ കൂറ്റുകാർ എന്നാണ് വിളിച്ചിരുന്നത്.
 
അതിനു ശേഷം പള്ളികളുടെ ഉടമസ്ഥതയെ ചൊല്ലി തർക്കം ഉടലെടുത്തു. നവീകരണക്കാർക്ക് കോടതി വിധിയിലൂടെ മാരാമൺ, കോഴഞ്ചേരി എന്നീ പള്ളികളും തർക്കം കൂടാതെ കൊട്ടാരക്കര പള്ളിയും ലഭിച്ചു. അഞ്ച് പള്ളികളിൽ രണ്ട് കൂട്ടർക്കും ഇടവിട്ട ഞായറാഴ്ചകളിൽ ആരാധന നടത്താൻ അനുമതി കൊടുത്തു. ബാക്കിയെല്ലാം നഷ്ടപ്പെട്ട നവീകരണക്കാർ ചെറിയ ഷെഡുകൾ നിർമ്മിച്ചു അതിൽ ആരാധന നടത്തി. സത്യത്തിൽ ഭൗതീകമായിഭൗതികമായി നേരിട്ട ഈ വമ്പൻ തോൽവി നവീകരണക്കാർക്ക് വിശ്വാസപരമായിമായി ഒരു നവചൈതന്യം സമ്മാനിച്ചു. തങ്ങൾക്ക് കൂടി പാരമ്പര്യമായി അവകാശപ്പെട്ട ചിലതെല്ലാം നഷ്ടപ്പെട്ടു എങ്കിലും ഈ അവസരം ദൈവശക്തിയിൽ എല്ലാം അർപ്പിക്കാനും ഉള്ള ഒരു അവസരമായി സഭാ ജനങ്ങളും പുരോഹിതന്മാരും ഉപയോഗിച്ചു. ഈ സമയത്ത് സഭ ആത്മീകമായി അതിന്റെ ഔന്നത്യങ്ങളിൽ ആയിരുന്നു.
 
തോമസ് മാർ അത്താനാസ്യോസ് തന്റെ പിൻഗാമിയെ വാഴിക്കാതെ 1893-ൽ കാലം ചെയ്തു. ഈ സമയത്ത് ഈ പുതിയ സഭയുടെ (നവീകരണക്കാരുടെ) രക്ഷയ്ക്ക് തോഴിയൂർ സഭയുടെ ബിഷപ്പായ ഗീവർഗീസ് മാർ കൂറിലോസ് എത്തി. അദ്ദേഹം തോമസ് മാർ അത്താനാസ്യോസിന്റെ ഇളയ സഹോദരനെ [[ടൈറ്റസ് ഒന്നാമൻ]] എന്ന പേരിൽ ബിഷപ്പായി വാഴിച്ചു. എത്തി. അദ്ദേഹത്തിന്റെ സമയത്താണ് 1896-ൽ പ്രശസ്തമായ ''' [[മാരാമൺ കൺവൻഷൻ|മാരാമൺ കൺവൻഷനു‍]]''' തുടക്കം കുറിച്ചത്. വർഷം തോറും ഫെബ്രുവരിമാസം നടക്കുന്ന ഈ കൺവെൻഷൻ മാർത്തോമ്മാ സഭയുടെ ആത്മീയ അഭിവൃദ്ധിയിൽ ഒരു വലിയ പങ്കു വഹിക്കുന്നു.
"https://ml.wikipedia.org/wiki/മലങ്കര_മാർത്തോമാ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്