"മാക്സിമില്യൻ കോൾബെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Kolbe-szombathely.jpg" നീക്കം ചെയ്യുന്നു, Green Giant എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
|prayer_attrib=[http://www.viarosa.com/VR/StMaximilian/Kolbe.html From the ''Chaplet for the Intercession of St. Maximilian Kolbe'']
}}
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] ഒരു വിശുദ്ധനാണ് '''മാക്സിമില്യൻ കോൾബെ'''. രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദീകനായിരുന്നുവൈദികനായിരുന്നു മാക്സിമില്യൻ കോൾബെ. 1982 ഒക്ടോബർ 10നായിരുന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തത്. ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനാണ് മാക്സിമില്യൻ കോൾബെ<ref>[http://saints.sqpn.com/saint-maximilian-kolbe/ Saint Maximilian Kolbe]</ref>.
 
==ജീവിതരേഖ==
വരി 41:
റെയ്മണ്ടിന് പതിമൂന്ന് വയസ്സുള്ളപ്പോൾ ഫ്രാൻസിസ്കൻ സന്യാസിമാർ ഇടവകയിൽ ഒരു ധ്യാനം നടത്തി. അതിൽ പങ്കെടുത്ത റെയ്മണ്ടിനും ജ്യേഷ്ഠനായ ഫ്രാൻസിസിനും ഫ്രാൻസിസ്കൻ കൺവെഞ്ച്വൽ സഭയിൽ ചേരണം എന്ന ആഗ്രഹംതോന്നി. മാതാപിതാക്കളുടെ അനുവാദത്തോടെ അവർ അധികാരികളെ കണ്ട് വിവരം പറഞ്ഞു. പ്രായപൂർത്തിയായിട്ട് സഭയിൽ പ്രവേശിക്കാമെന്നും അതുവരെ ആശ്രമത്തോട് ചേർന്നുള്ള കോളേജിൽ ചേർന്ന് പഠിക്കാനും അധികാരികൾ നിർദ്ദേശിച്ചു. അങ്ങനെ സയൻസിൽ പ്രത്യേക സാമർത്ഥ്യത്തോടെ 1910ൽ റെയ്മണ്ട് പഠനം പൂർത്തിയാക്കി. തുടർന്ന് 1910 സെപ്റ്റംബർ 4ന് അവൻ സഭാവസ്ത്രം സ്വീകരിച്ചു. അന്ന് സ്വീകരിച്ച പേരാണ് മാക്സിമില്യൻ. സഹോദരനായ ഫ്രാൻസിസ്, അൽഫോൻസ് എന്ന പേരും സ്വീകരിച്ചു. 1911 സെപ്റ്റംബർ 5ന് റെയ്മണ്ടിന്റെ ആദ്യ വ്രതാനുഷ്ഠാനം നടന്നു.
 
സമർത്ഥരായ വൈദീകവൈദിക വിദ്യാർത്ഥികളെ [[rome|റോമിലയച്ച്]] പഠിപ്പിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ മാക്സിമില്യനേയും ഉൾപ്പെടുത്തി. അസാധാരണമായ ബുദ്ധിശക്തിയുണ്ടായിരുന്ന അദ്ദേഹം [[തത്വശാസ്ത്രം]] പഠിക്കാൻ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ ചേർന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇറ്റാലിയൻ ഭാഷയിൽ എഴുതാനും വായിക്കാനും പ്രസംഗിക്കാനുമുള്ള കഴിവുനേടി. 1914 നവംബർ 1 ആം തിയതി റോമിലുള്ള സെമിനാരിയിൽ വച്ചാണ് നിത്യവ്രതാനുഷ്ഠാനം നടത്തിയത്. 1915 ഒക്ടോബർ 22ന് അദ്ദേഹം ഡോക്ടറേറ്റ് നേടി. മാക്സിമില്യന് അന്ന് കേവലം ഇരുപത്തിയൊന്നു വയസ്സായിരുന്നു.
അതിനിടയിൽ ശാസ്ത്രകുതുകിയായ അദ്ദേഹം പല പരീക്ഷണങ്ങളും നടത്തി. ശൂന്യാകാശ പേടകമുണ്ടാക്കി. അതിന് 'എതറോ പ്ലെയിൻ' എന്നു പേരിട്ടു. ചിത്രങ്ങളോടൊപ്പം ശബ്ദവും കേൾപ്പിക്കാനുള്ള പരീക്ഷണങ്ങളും അദ്ദേഹം നിർവ്വഹിച്ചു. ചലച്ചിത്രങ്ങളിലൂടെ എങ്ങനെ സുവിശേഷം പ്രഘോഷിക്കാം എന്നാലോചിച്ചു. അച്ചടിശാലകളിലൂടെ പ്രേഷിത പ്രവർത്തനം നടത്താൻ ഒരുങ്ങി. റോമിലെ പഠനകാലം മാക്സിമില്യന് കർമ്മനിരതമായിരുന്നു. അക്കാലത്ത് [[ഒന്നാം ലോകമഹായുദ്ധം]] ആരംഭിച്ചിരുന്നു. മാക്സിമില്യന്റെ പിതാവ് ജൂലിയസ് പോളിഷ് പട്ടാളത്തിൽ ചേർന്നു. റഷ്യൻ പട്ടാളത്തിന്റെ പിടിയിലായ അദ്ദേഹം വധിക്കപ്പെട്ടു. അമ്മയായ മരിയന്ന അതിനു മുമ്പുതന്നെ ബനഡിക്ടൻ സിസ്റ്റേർസിന്റെ മൂന്നാം സഭയിൽ അംഗത്വം സ്വീകരിച്ചിരുന്നു. 1917ലെ ഒരു വൈകുന്നേരം ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ മാക്സിമില്യൻ പെട്ടെന്ന് തളർന്നുവീണ് [[blood|രക്തം]] [[ഛർദ്ദി|ഛർദ്ദിക്കാൻ തുടങ്ങി]]. ഡോക്ടറുടെ പരിശോധനയിൽ മാക്സിമില്യന് [[ക്ഷയം|ക്ഷയരോഗമാണെന്ന്]] മനസ്സിലായി. നല്ല ചികിത്സയും വിശ്രമവും പോഷകാഹാരവുമാണ് പ്രതിവിധി. അധികാരികളുടെ നിർദ്ദേശപ്രകാരം അദ്ദേഹം റോമിന് പുറത്തുള്ള ഒരു വിശ്രമകേന്ദ്രത്തിലേക്ക് പോയി.
 
വരി 59:
 
===പ്രേഷിതയാത്ര===
അമലോത്ഭവ സൈന്യം ലോകമെങ്ങും പടരണമെന്ന് മാക്സിമില്യൻ ആഗ്രഹിച്ചു. അതിനായി അമലോത്ഭവ നഗരത്തിന്റെ ചുമതലകൾ അൽഫോൻസിനെ ഏൽപ്പിച്ച് മാക്സിമില്യനും നാലു സഹോദരന്മാരും കൂടി 1930 മാർച്ച് 7ന് കപ്പൽ കയറി. മാക്സിമില്യന്റെ പ്രേഷിതയാത്രകളുടെ തുടക്കമായിരുന്നു അത്. [[ചൈന|ചൈനയിലെത്തിയ]] അവർ ഒരു ആശ്രമവും അച്ചടിശാലയും തുടങ്ങാൻ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് അവർ [[japan|ജപ്പാനിലെ]] [[നാഗസാക്കി|നാഗസാക്കിയിൽ]] എത്തിച്ചേർന്നു. അവർക്ക് അവിടെ നല്ല സ്വീകരണം ലഭിച്ചു. സ്ഥലത്തെ മെത്രാൻ തന്റെ സെമിനാരിയിൽ തത്വശാസ്ത്രംതത്ത്വശാസ്ത്രം പഠിപ്പിക്കാൻ മാക്സിമില്യനെ നിയമിച്ചു. അവർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു. ഒരു വാടക കെട്ടിടത്തിൽ സ്ഥാപിച്ച അച്ചടിശാലയിൽ നിന്ന് 'ജപ്പാനീസ് പടയാളി' എന്ന മാസിക അവർ പുറത്തിറക്കി. വളരെ പെട്ടെന്ന് അതിന്റെ പ്രചാരം വർദ്ധിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ സഹോദരൻ അൽഫോൻസ് രോഗബാധിതനായി മരണമടഞ്ഞ വാർത്തയെത്തി. ദുഃഖിതനായ അദ്ദേഹം അമലോത്ഭവയുടെ പ്രവർത്തനങ്ങളിൽ എല്ലാം മറന്ന് മുഴുകി.
 
===ഭാരതസന്ദർശനം===
വരി 75:
അറിവിന്റേയും അധ്വാനത്തിന്റേയും ഇടയിൽ ആത്മീയത പരിശീലിച്ച വിശുദ്ധനാണ് മാക്സിമില്യൻ. അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ അമലോത്ഭവ നഗറിലെ അന്തേവാസികൾ താല്പര്യപൂർവ്വം പങ്കുചേർന്നു. പ്രവർത്തനക്ഷമവും ശബ്ദമുഖരിതവുമായിരുന്നു അവിടത്തെ അന്തരീക്ഷം. അടുക്കും ചിട്ടയും എല്ലായ്പ്പോഴും ദൃശ്യമായിരുന്നു. പ്രധാന ജോലികൾ നടക്കുന്നിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു. ജോലിക്കുമുമ്പ് മാതാവിനോട് പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. എത്ര തിരക്കായാലും പ്രാർത്ഥന ഒഴിവാക്കില്ല. മണി മുഴങ്ങുമ്പോൾ അവിടെയുള്ള എല്ലാ ജോലിക്കാരും ചാപ്പലിൽ ഒത്തുചേരും. ഒരാൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മറ്റുള്ളവർ ഏറ്റു ചൊല്ലും.
==ഹിറ്റ്ലറുടെ ആക്രമണം==
അമലോത്ഭവ നഗരം അതിന്റെ സുവർണ്ണദശയിൽ നിൽക്കുമ്പോൾ 1939-ല് [[ഹിറ്റ്ലർ]] പോളണ്ടിനെ ആക്രമിച്ചു.അമലോത്ഭവ നഗരത്തിനുനേരെ ആക്രമമുണ്ടാവും എന്ന് മനസിലാക്കിമനസ്സിലാക്കി മാക്സിമില്യൻ രോഗികളെ ശുശ്രൂഷിക്കാൻ മാത്രമായി കുറച്ചാളുകളെ മാത്രം അവിടെ നിറുത്തി ബാക്കി ആശ്രമവാസികളെ വീടുകളിലേക്ക് പറഞ്ഞയച്ചു.സെപ്തംബർ 19-ന് നാസിപട്ടാളം അവിടെയെത്തി. മാക്സിമില്യനും മറ്റുള്ളവരും തടവിലായി. അസൌകര്യങ്ങൾ നിറഞ്ഞ തടങ്കല്പാളങ്ങൾ അമലോത്ഭവനഗറാക്കി മാറ്റാൻ മാക്സിമില്യന് കഴിഞ്ഞു.പ്രാർഥനയും പാട്ടുംകൊണ്ട് അവിടം മുഖരിതമായി. ഡിസംബർ 8-ന് അവരെ മോചിപ്പിച്ചു.ഇതിനിടയിൽ പോളണ്ടിലെ നേതാക്കളേയും സഭാധികാരികളേയും കൊന്നൊടുക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു. ആ ലിസ്റ്റിൽ ഫാ.മാക്സിമില്യൻ കോൾബെയും ഉണ്ടായിരുന്നു.
1941 ഫെബ്രുവരി 17-‍ാം തിയതി ഹിറ്റ്ലറിന്റെ രഹസ്യപോലീസ് അമലോത്ഭവനഗരിയിലെത്തി.മാക്സിമില്യൻ ഉൾപ്പടെഉൾപ്പെടെ അഞ്ചു വൈദികരേയും പോലീസ് ബലമായി [[പാവിയാക് ജയിലിലേക്ക്]] കൊണ്ടുപോയി.അവിടെവെച്ച് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്നു. മെയ് 28-ന് ഫാ.മാക്സിമില്യനെ [[ഔഷ്‍വിറ്റ്സ്]] എന്ന തടവറയിലേക്ക് കൊണ്ടുപോയി. നാസികളുടെ വലിയ ഒരു ശിക്ഷാകേന്ദ്രമായിരുന്നു അത്.
==മരണം==
1941 ജൂലയ് 28-ന് തടവറയിൽനിന്ന് ഒരാൾ രക്ഷപെട്ടു. പകരം പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ തീരുമാനിച്ചു. ആ ലിസ്റ്റില്പെട്ട ഗയോണിഷെക് എന്നയാൾക്കു പകരം മാക്സിമില്യൻ മരിക്കാൻ തയാറായി. അങ്ങനെ ഫാ.മാക്സിമില്യൻ കോൾബെ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പതിനഞ്ചു ദിവസംകൊണ്ട് അഞ്ചുപേർ മരിച്ചു. ബാക്കിയുള്ളവരെ വിഷം കുത്തിവെച്ച് കൊല്ലാൻ ഉത്തരവായി. 1941 ആഗസ്റ്റ് 14-ന് ഉച്ചകഴിഞ്ഞ് പട്ടാളക്കാൻ ഫാ.മാക്സിമില്യൻ കോൾബെയെ വിഷം കുത്തിവെച്ച് കൊന്നു. പിറ്റേന്ന് മൃതുദേഹം തീച്ചൂളയിൽ ദഹിപ്പിച്ചു.
"https://ml.wikipedia.org/wiki/മാക്സിമില്യൻ_കോൾബെ" എന്ന താളിൽനിന്ന് ശേഖരിച്ചത്