"മഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 28:
 
[[പ്രമാണം:TropischeRegenwaelder.png|thumb|250px|ലോകത്തിലെ ഉഷ്ണമേഖലാ മഴക്കാടുകൾ]]
ഒരു സുപ്രധാന ജൈവമേഖല കൂടിയാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. വൈവിധ്യമാർന്ന സസ്യ-ജന്തു ജാതികൾ ഇവിടുത്തെ പ്രത്യേകതയാണ്. മഴക്കാടുകളിലെ സസ്യങ്ങളെ സാധാരണയായി അഞ്ചു തട്ടുകളായി വർഗീകരിച്ചിരിക്കുന്നു. ഒന്നാമത്തെ തട്ടിലുള്ളതും ഏറ്റവും ഉയരക്കൂടുതൽ ഉള്ളതുമായ (ശ.ശ. 45-55 മീ.) വൃക്ഷങ്ങൾ പ്രരോഹങ്ങൾ (emergents) എന്ന പേരിൽ അറിയപ്പെടുന്നു. [[പരുന്ത്]], [[ചിത്രശലഭം|ചിത്രശലഭങ്ങൾ]], [[വവ്വാൽ]] ചിലതരം [[കുരങ്ങ്|കുരങ്ങുകൾ]] തുടങ്ങിയവ ഈ തട്ടിൽ വസിക്കുന്നു. ഇവ കൂടയുടെ ആകൃതിയിലുള്ള വനകമാനം (umbrella shaped canopy) പ്രദാനം ചെയ്യുന്നു. വളരെ ഉയരമേറിയ ഇത്തരം വൃക്ഷങ്ങളിൽ പൊതുവേ ചെറിയ ഇലകളാണ് ഉള്ളത്. ഇതാകട്ടെ കാറ്റിനെ പ്രതിരോധിക്കാൻ സഹായകമാകുന്നു. ബ്രൊമീലിയ പോലുള്ള അധിപാദപങ്ങൾ (epiphytes) ഇവിടെ സുലഭമാണ്. കട്ടിയേറിയ കാണ്ഡത്തോടുകൂടിയ വള്ളികൾ (lianas) ഈ തട്ടിലെ വൃക്ഷങ്ങളിൽ ചുറ്റി വളരുന്നുണ്ട്. 30-40 മീറ്റർ ശരാശരി ഉയരമുള്ളതും ഇടതൂർന്ന് വളരുന്നവയുമാണ് രണ്ടാം തട്ടിലെ വൃക്ഷങ്ങൾ. ഉയർന്ന ആർദ്രത അനുഭവപ്പെടുന്ന പ്രദേശമാണ് മൂന്നാം തട്ട്. ഇവിടുത്തെ വൃക്ഷങ്ങൾ 20-30 മീറ്റർ വരെ ഉയരത്തിൽ വളരും. കുറ്റിച്ചെടികൾ നിറഞ്ഞതാണ് നാലാം തട്ട്. പ്രരോഹികൾക്കു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമേ ഈ തട്ടിലെ സസ്യങ്ങൾക്കു ലഭിക്കുന്നുള്ളൂ. തറനിരപ്പിലുള്ള അഞ്ചാം തട്ടിൽ വളരെക്കുറച്ച് സസ്യങ്ങളേ-പ്രധാനമായും പുൽവർഗങ്ങൾ-വളരുന്നുള്ളൂ. <ref>Michael Ritter. [http://www.uwsp.edu/geo/faculty/ritter/geog101/textbook/biogeography/biomes_tropical_forests_page_1.html The Forest Biome.] Retrieved on 2008-03-14.</ref>ഇവിടെയും പരാദസസ്യങ്ങളെ കാണാം. ലോകത്തിലെ ഏറ്റവും വലുപ്പമേറിയവലിപ്പമേറിയ പുഷ്പങ്ങളുള്ള റഫ്ളീഷിയ അർനോൾഡി ഉഷ്ണമേഖലാ മഴക്കാടുകളിലാണ് വളരുന്നത്.
 
താരതമ്യേന പോഷകമൂല്യം കുറഞ്ഞ മണ്ണാണ് ഉഷ്ണമേഖലാ മഴക്കാടുകളിലേത്. അതിനാൽ മണ്ണിലെ പോഷകങ്ങളെ പരമാവധി ആഗിരണം ചെയ്യാൻ ശേഷിയുള്ള സവിശേഷതരം വേരുപടലം ഇവിടുത്തെ വൃക്ഷങ്ങളിൽ കാണാം. വൃക്ഷങ്ങളിൽ അധിപാദപമായി വളരുന്ന സസ്യങ്ങളിൽനിന്ന് പ്രത്യേകതരം വേരുകൾ ഉപയോഗിച്ചും വേരുകളിലുള്ള മൈകോറൈസ പോലുള്ള ഫംഗസുകളുമായി ചേർന്നും നിത്യഹരിതവൃക്ഷങ്ങൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നുണ്ട്. ചില വൃക്ഷങ്ങളിൽ തടിയുടെ ചുവടുഭാഗമോ വേരിന്റെ ഭാഗമോ ക്രമാധികം വലുപ്പമാർന്ന്വലിപ്പമാർന്ന് താങ്ങ് (ബട്രസ്) ആയി മാറിയിരിക്കുന്നു. ഈ താങ്ങ് വലുപ്പംവലിപ്പം കൂടിയ വൃക്ഷങ്ങളെ താങ്ങി നിർത്താൻ സഹായിക്കുന്നു.
 
വൈവിധ്യമേറിയ ജന്തുസമ്പത്തിനാൽ സമ്പന്നമാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. ഇവിടെ കാണുന്ന മിക്ക [[ഉരഗം|ഉരഗങ്ങളും]] [[ഉഭയജീവി|ഉഭയജീവികളും]] മരത്തിൽ ജീവിക്കാൻ പറ്റിയ അനുകൂലനങ്ങൾ ആർജിച്ചവയാണ്. ശരീരത്തിൽ തിളക്കമേറിയ നിറങ്ങൾ, അടയാളങ്ങൾ, ഉച്ചത്തിലുള്ള ശബ്ദം എന്നിവ ഇവിടെയുള്ള ജന്തുക്കളുടെ പൊതുസ്വഭാവമാണ്. [[മരത്തവളകൾ]], [[പുലി]], [[ഷഡ്പദങ്ങൾ]], [[ഉറുമ്പുതീനി|ഉറുമ്പുതീനികൾ]] തുടങ്ങിയവ ഉഷ്ണമേഖലാ മഴക്കാടുകളിൽ സുലഭമാണ്.
"https://ml.wikipedia.org/wiki/മഴക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്