"മദാം ഡി പോമ്പദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
[[ചിത്രം:Boucher_Marquise_de_Pompadour_1756_detail.jpg|thumb|225px|right|മദാം ഡി പോമ്പെദൂർ, ഫ്രാൻസ്വാ ബൗച്ചർ ഈ ചിത്രം വരക്കുമ്പോൾ പോമ്പദൂറിന് 38 വയസ്സായിരുന്നു]]
 
ലൂയി പതിനഞ്ചാമൻ രാജാവിന്റെ മുഖ്യകാമുകിയായിരുന്ന് പതിനെട്ടാം നൂറ്റാണ്ടിൽ [[ഫ്രാൻസ്|ഫ്രെഞ്ചു]] രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച വനിതയാണ് '''മദാം ഡി പോമ്പദൂർ''' (Madame de Pompadour - ജനനം: 29 ഡിസമ്പർ 1721; മരണം: ഡിസംബർ 15 ഏപ്രിൽ 1764). "ജീൻ അന്തോണിയെറ്റെ പൊയ്സോൺ" (Jeanne Antoinette Poisson) എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. ഒരു പലവ്യഞ്ജനക്കടക്കാരന്റെ കുടുംബത്തിൽ ജനിച്ച ജീൻ, ബുദ്ധിമതിയും അതിസുന്ദരിയും ആയിരുന്നു. “രാജകാമുകിയാകാൻ” (morsel for a king) വിധിയുള്ളവളായി മകളെ കണക്കാക്കിയ അമ്മ അതിനു ചേർന്ന പരിശീലം കൊടുത്തു അവരെ വളർത്തി. 19-ആമത്തെ വയസ്സിൽ അമ്മയുടെ അനന്തിരവനെഅനന്തരവനെ വിവാഹം കഴിച്ച ജീൻ രണ്ടുകുട്ടികളുടെ അമ്മയായി. എങ്കിലും രാജാവിന്റെ അടുപ്പം സമ്പാദിച്ചു പുതിയൊരു ജീവിതം കണ്ടെത്താൻ അമ്മ മകളെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
 
രാജകിങ്കരന്മാർക്ക് കൈക്കൂലികൊടുത്തും, തന്ത്രപരമായി അത്യാകർഷണീയതയോടെ രാജാവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടും 1745-ൽ രാജാവിന്റെ ശ്രദ്ധനേടിയതോടെ അവരുടെ ഭാഗ്യം തെളിഞ്ഞു. താമസിയാതെ റെവന്യൂവകുപ്പിൽ കിട്ടിയ ഉദ്യോഗത്തിന്റെ ഔദാര്യം വാങ്ങി അവരുടെ ഭർത്താവ് ഒച്ചപ്പാടുണ്ടാക്കാതെ ഒഴിഞ്ഞു. തുടർന്ന് വേഴ്സായ് കൊട്ടാരത്തിൽ ജീനിന് വസതി അനുവദിച്ചുകിട്ടി. പോമ്പദൂറിലെ പ്രഭ്വിയുടെ പദവി ചാർത്തിക്കിട്ടിയതോടെ അവർ മദാം ഡി പോമ്പദൂർ എന്നറിയപ്പെടാൻ തുടങ്ങി. തുടർന്നുവന്ന രണ്ടു പതിറ്റാണ്ടുകളിൽ അവർ രാജാവിന്റെ പ്രധാനകാമുകിയെന്നതിനൊപ്പം ഫ്രെഞ്ചു ഭരണത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും സംസ്കാരത്തിന്റേയും മുഖ്യകാര്യവാഹിയും ആയിരുന്നു. ജനാപവാദത്തിന്റേയും ആരോഗ്യത്തിന്റേയും കാരണങ്ങളാൽ രാജകാമുകിയുടെ പദവി ഒരു പതിറ്റാണ്ടിനുള്ളിൽ ഒഴിഞ്ഞെങ്കിലും മരണം അവർ വരെ രാജഭരണത്തിലെ മുഖ്യകാര്യസ്ഥയായി തുടർന്നു.
വരി 15:
സപ്തവത്സരയുദ്ധത്തിൽ ഫ്രാൻസിനുണ്ടായ പരാജയവും യുദ്ധം മൂലമുണ്ടായ സാമ്പത്തികത്തളർച്ചയും പോമ്പദൂറിനെതിരെയുള്ള ജനാഭിപ്രായം ബലപ്പെടുത്തി. ഫ്രാൻസിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് അവർ കണ്ടെത്തിയ ആശ്വാസം “നമുക്കുശേഷം പ്രളയം വരട്ടെ” {{സൂചിക|൧}} എന്ന പ്രസിദ്ധമായ നിരീക്ഷണമായിരുന്നു. വിമർശനങ്ങളെ അതിജീവിച്ചും അവർ മരണം വരെ രാജാവുമായി സൗഹൃദത്തിലിരിക്കുകയും ഭരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. 1764-ൽ 42 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ മരണം. ഒരു വർഷദിനത്തിൽ കാമുകിയുടെ ശവമഞ്ചം കടന്നുപോകുന്നതു നോക്കി കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന രാജാവ്, “പ്രഭ്വിയുടെ യാത്രക്ക് കാലാവസ്ഥ നന്നായിരിക്കില്ല” {{സൂചിക|൨}} എന്നു നിരീക്ഷിച്ചതായി പറയപ്പെടുന്നു. അവരുടെ മരണത്തിൽ അഗാധമായി ദുഖിച്ച [[വോൾട്ടയർ]] ഇങ്ങനെ എഴുതി:-
 
{{Cquote|“മദാം പോമ്പദൂറിന്റെ മരണം എന്നെ തീവ്രദുഖത്തിലാഴ്ത്തിയിരിക്കുന്നുതീവ്രദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. അവരോട് കടപ്പെട്ടിരിക്കുന്ന ഞാൻ നന്ദിപൂർവം അനുശോചിക്കുന്നു. എഴുന്നേറ്റുനടക്കാൻ പോലും കഴിവില്ലാത്ത എന്നെപ്പോലൊരു കിഴവൻ പേനയുന്തി (ancient pen-pusher) ജീവിച്ചിരിക്കെ, ഓജസ്സുള്ള സുന്ദരിയായ ഒരു സ്ത്രീ കർമ്മജീവിതത്തിന്റെ മദ്ധ്യത്തിൽ നാല്പതാം വയസ്സിൽ മരിക്കുന്നത് എത്ര അസംബന്ധമായിരിക്കുന്നു.”<ref>[[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] 10-ആം വാല്യം, റുസ്സോയും വിപ്ലവവും, [[വിൽ ഡുറാന്റ്|വിൽ-ഏരിയൽ ഡുറാന്റുമാർ]] (പുറങ്ങൾ 66-69)</ref>}}
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/മദാം_ഡി_പോമ്പദൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്