"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
[[അമേരിക്ക|അമേരിക്കൻ]] രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ [[ഇന്ത്യ|ഇന്ത്യയിലെ]] [[ഭോപ്പാൽ|ഭോപ്പാലിലുണ്ടായിരുന്ന]] [[കീടനാശിനി]] നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് '''ഭോപ്പാൽ ദുരന്തം''' എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.
 
കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണിതഫലങ്ങൾപരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.<ref name=chouhan1>ചൗഹാൻ. (1994, 2005).
</ref><ref name=greenpeace1>{{cite news|title=ഭോപ്പാൽ വേൾഡ്സ് വേഴ്സ്റ്റ് ഇൻഡസ്ട്രിയൽ ഡിസാസ്റ്റർ|url=http://www.greenpeace.org/international/photosvideos/slideshows/bhopal-the-world-s-worst-ind|publisher=ഗ്രീൻപീസ് സംഘടന|accessdate=05-05-2013}}</ref><ref name=sc1>{{cite news|title=ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ 20 ആം വാർഷികം|last=സിമി|first=ചക്രവർത്തി|url=http://www.abc.net.au/worldtoday/content/2004/s1257352.htm|publisher=ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ|date=03-ഡിസംബർ-2004}}</ref> ''ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട്'' എന്നാണ്‌ [[ഗ്രീൻപീസ് പ്രസ്ഥാനം]] ഭോപ്പാലിനെ വിളിക്കുന്നത്.
 
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്