"ഭുവനേശ്വർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 81:
തന്റെ പതിനേഴം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. [[Bengal cricket team|ബംഗാളി]]നെതിരെയായിരുന്നു മത്സരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ [[Sachin Tendulkar|സച്ചിൻ ടെൻണ്ടുൽക്കറെ]] പൂജ്യം റണ്ണിൽ പുറത്താക്കിയ ആദ്യ താരമാണ് ഭുവനേശ്വർ. 2008/09 സീസണിലായിരുന്നു ഈ നേട്ടം.<ref>[http://www.espncricinfo.com/ranjisuperleague2008/content/story/386179.html Bhuvneshwar lives his dream]</ref> സീസണിലെ മികച്ച പ്രകടനം അദ്ദേഹത്തെ [[Royal Challengers Bangalore|റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി]] കരാറിലെത്തിച്ചു.<ref>[http://www.espncricinfo.com/t20champions2009/content/story/427936.html Bhuvneshwar to replace Ryder for Bangalore]</ref> [[Duleep Trophy|ദുലീപ് ട്രോഫി]]യിലും [[ദിയോദാർ ട്രോഫി]]യിലും സെൻട്രൽ സോണിനു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.<ref>[http://www.espncricinfo.com/india/engine/match/523033.html]</ref><ref>[http://www.espncricinfo.com/india/engine/match/523028.html]</ref>
 
ട്വന്റി 20യിലാണ് അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറുന്നത്. [[ബാംഗ്ലൂർ]][[ചിന്നസ്വാമി സ്റ്റേഡിയം|ചിന്നസ്വാമി സ്റ്റേഡിയ]]ത്തിൽ 2012 [[ക്രിസ്തുമസ്]] ദിനത്തിൽ പാകിസ്ഥാനെതിരെയായിരുന്നുപാകിസ്താനെതിരെയായിരുന്നു അരങ്ങേറ്റം. 4 ഓവറുകളിൽ നിന്നായി 9 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.<ref>[http://wikinewstime.com/7891/bhuvneshwar-kumar-3-wickets-in-debut-t20-match/ Bhuvneshwar Kumar 3 Wickets in Debut T20 Match]</ref>
 
== അന്താരാഷ്ട്ര കരിയർ ==
[[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടി]]നെതിരെ നടന്ന രണ്ട് ട്വന്റി 20 മത്സരത്തിലെ മോശം പ്രകടനം കാഴ്ചവച്ച [[പർവീന്ദർ അവാന]]യ്ക്ക് പകരക്കാരനായാണ് ഭുവനേശ്വർ [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്ഥാനെപാകിസ്താനെ]]തിരെയുള്ള ട്വന്റി 20 ടീമിൽ എത്തുന്നത്. [[ബാംഗ്ലൂർ]] [[ചിന്നസ്വാമി സ്റ്റേഡിയം|ചിന്നസ്വാമി സ്റ്റേഡിയ]]ത്തിൽ 2012 ക്രിസ്തുമസ് ദിനത്തിൽ പാകിസ്ഥാനെതിരെയായിരുന്നുപാകിസ്താനെതിരെയായിരുന്നു ആദ്യ മത്സരം. 4 ഓവറുകളിൽ നിന്നായി 9 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 2.25 ആയിരുന്നു ഈ മത്സരത്തിലെ അദ്ദേഹത്തിന്റെ എക്കോണമി റേറ്റ്. [[നസീർ ജംഷദ്]], [[അഹമ്മദ് ഷഹ്സാദ്]], [[ഉമർ അക്മൽ]] എന്നിവരുടെ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം പക്ഷെ ഇന്ത്യയുടെ ചെറിയ സ്കോറിനെ (134) സംരക്ഷിക്കാൻ പോന്നതായിരുന്നില്ല.
 
അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള രണ്ട് കളിക്കാരിൽ ഒരാളാണ് ഭുവനേശ്വർ. [[Saint Lucia|സെയ്ന്റ് ലൂസിയൻ]] താരമായ [[Garey Mathurin|ഗാരി മാഥുറിനാണ്]] ഈ നേട്ടത്തിന്റെ മറ്റൊരു ഉടമ. 2011 [[ദി ഓവൽ|ഓവലിൽ]] നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു വേണ്ടി [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടി]]നെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം, (4 ഓവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റ്).
 
2012 ഡിസംബർ 30ന് പാകിസ്ഥാനെതിരെയായിരുന്നുപാകിസ്താനെതിരെയായിരുന്നു ഭുവനേശ്വറിന്റെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം.<ref>[http://www.mathrubhumi.com/sports/story.php?id=328583 പാകിസ്താന് ആറ് വിക്കറ്റ് ജയം]</ref> മത്സരത്തിൽ പാകിസ്താൻ ജയിച്ചെങ്കിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചത്. 9 ഓവറുകളെറിഞ്ഞ് വിട്ടുകൊടുത്തത് 27 റൺസ് മാത്രമാണ്, 2 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഇതിൽ 3 ഓവറുകൾ മെയ്ഡൻ ഓവറുകളായിരുന്നു. മറ്റെല്ലാ ഇന്ത്യൻ ബൗളർമാരെക്കാളും കുറഞ്ഞ എക്കൊണമി റേറ്റും അദ്ദേഹത്തിന്റേതായിരുന്നു, (3.00).<ref name="cb">[http://live.cricbuzz.com/live/full-scorecard/11844/Ind-vs-Pak-1st-ODI cricbuzz.com-scorecard]</ref>
 
തന്റെ ഏകദിന കരിയറിലെ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നേടാൻ അദ്ദേഹത്തിനായി. [[മുഹമ്മദ് ഹഫീസ്|മുഹമ്മദ് ഹഫീസിനെ]]യായിരുന്നു അദ്ദേഹം പുറത്താക്കിയത്. പിന്നീട് [[അസർ അലി]]യേയും ഭുവനേശ്വർ പുറത്താക്കി.<ref name="cb"/>
"https://ml.wikipedia.org/wiki/ഭുവനേശ്വർ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്