"ഫ്രാൻസ് കാഫ്‌ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
മദ്ധ്യവർഗ്ഗത്തിൽ പെട്ട അസ്കനാസി യഹൂദരായിരുന്നു{{സൂചിക|൧}} ഫ്രാൻസ് കാഫ്കയുടെ മാതാപിതാക്കൾ. ദക്ഷിണ ബൊഹേമിയയിലെ ഒരു ഗ്രാമമായ ഓസെക്കിൽ നിന്ന് [[പ്രേഗ്|പ്രേഗിലെത്തിയ]] ജേക്കബ് കാഫ്കയുടെ നാലാമത്തെ മകനായിരുന്നു കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്ക. യഹൂദനിയമത്തിന്റെ ഭാഗമായ കൊഷർ വിധി അനുസരിച്ചുള്ള കശാപ്പായിരുന്നു മുത്തച്ഛന്റെ കുലത്തൊഴിൽ. അദ്ദേഹം സംസാരിച്ചിരുന്നത് യിദ്ദിഷ് ഭാഷ{{സൂചിക|൩}} ആയിരുന്നു. നാടോടിവാണിഭക്കാരനായി കുറേക്കാലം ജോലി ചെയ്തശേഷം അദ്ദേഹം കൗതുകവസ്തുക്കളും വിവിധതരം ഉപകരണങ്ങളും വിൽക്കാനായി 15-ഓളം ജോലിക്കാരുള്ള ഒരു കട തുടങ്ങി. അക്കാലത്ത് ഓസ്ട്രിയൻ ചക്രവർത്തി ജോസഫ് രണ്ടാമൻ സാമ്രാജ്യത്തിലെ [[യഹൂദർ]] അംഗീകൃതമായ കുടുംബപ്പേരുകൾ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ട് വിളംബരം ഇറക്കിയിരുന്നു. കാഫ്കയുടെ മുത്തച്ഛൻ തന്റെ വ്യാപാരചിഹ്നമായി തെരഞ്ഞെടുത്തത് [[കാക്ക|കാക്കയുടെ]] വർഗ്ഗത്തിൽ പെട്ട 'ജാക്ക്ഡോ' (Jackdaw) എന്ന പക്ഷിയുടെ ചിത്രമായിരുന്നു. ചെക്ക് ഭാഷയിൽ ആ പക്ഷിയുടെ പേരാണ് കാവ്ക അല്ലെങ്കിൽ കാഫ്ക. ക്രമേണ അതു കുടുംബപ്പേരായിത്തീർന്നു.{{സൂചിക|൨}}
 
കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്ക (1852–1931), "സ്വാർത്ഥതയും, മേധാവിത്വസ്വഭാവവും പ്രകടിപ്പിച്ച ഭീമാകാരനായ ഒരു കച്ചവടക്കാരൻ" എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name = "stanley"/> "ശക്തിയിലും, ആരോഗ്യത്തിലും, ഭക്ഷണപ്രിയത്തിലും, സ്വരത്തിലും, വാക്ചാതുരിയിലും, ആത്മതൃപ്തിയിലും, മേൽക്കോയ്മയിലും, ക്ഷമാസ്ഥൈരത്തിലും, മനഃസ്സാന്നിദ്ധ്യത്തിലും, പരഹൃദയജ്ഞാനത്തിലും" അച്ഛനുള്ള മികവ് കാഫ്ക സാക്ഷ്യപ്പെടുത്തുന്നു. പിതാവുമായുള്ള കാഫ്കയുടെ ബന്ധം വിഷമം പിടിച്ചതായിരുന്നു. "അച്ഛനുള്ള കത്ത്" എന്ന കൃതിയിൽ പിതാവിന്റെ ആധിപത്യസ്വഭാവവും നിർബ്ബന്ധങ്ങളും തന്നെ എത്രയധികം ബാധിച്ചുവെന്ന് കാഫ്ക വിവരിക്കുന്നു. "എന്റെ എഴുത്തു മുഴുവൻ നിങ്ങളെക്കുറിച്ചാണ്; നിങ്ങളുടെ തോളിൽ കിടന്നു കരയാനാകാത്ത കാര്യങ്ങളാണ് അവയിൽ അലർച്ചയായി കേൾക്കുന്നത്" എന്ന് അതിൽ അദ്ദേഹം പിതാവിനോടു പറയുന്നു.{{സൂചിക|൪}} പിതാവിന്റെ ബുദ്ധിഹീനതയും പ്രതിഭാശാലിയായ മകനെ വിലമതിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിമിതികളും മകൻ ഒരിക്കലും തിരിച്ചറിഞ്ഞില്ല. അച്ഛന്റെ സ്നേഹം നേടുന്നതിലുണ്ടായ പരാജയം തീരാദുഃഖമായി കാഫ്കയെ വേട്ടയാടി, അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തേയും രചനകളേയും ആഴത്തിൽ സ്വാധീനിച്ചു.<ref name = "K">റൊണാൾഡ് ഹേമാൻ എഴുതിയ K: A Biography of Kafka, പ്രസാധനം ഫീനിക്സ് പ്രെസ്</ref> മദ്യം വാറ്റിയുണ്ടാക്കുന്നത് തൊഴിലാക്കിയ ജേക്കബ് ലോവി എന്നയാളുടെ മകളായിരുന്ന കാഫ്കയുടെ അമ്മ ജൂലി(1856–1934) ഭർത്താവിനേക്കാൾ വിദ്യാഭ്യാസവും വ്യത്യസ്ഥമായവ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലവും ഉള്ളവളായിരുന്നു.<ref>Gilman, Sander L. (2005) ''Franz Kafka''. Reaktion Books Ltd. London, UK. p.&nbsp;20–21. ISBN 1-881872-64-5.</ref>
 
അച്ഛനമ്മമാർക്കു പിറന്ന ആറു മക്കളിൽ മൂത്തയാളായിരുന്നു കാഫ്ക. അദ്ദേഹത്തിന് ജോർജ്ജ്, ഹീൻറിച്ച് എന്നീ അനുജന്മാർ ജനിച്ചെങ്കിലും ആദ്യത്തെയാൾ പതിനഞ്ചു മാസവും രണ്ടാമത്തെയാൾ ആറു മാസവും ആയപ്പോൾ, കാഫ്കയ്ക്ക് ഏഴു വയസു തികയുന്നതിനു മുൻപ്, മരിച്ചു; തുടർന്ന് മൂന്നു സഹോദരിമാരുണ്ടായി: ഗബ്രിയേലെ ("എല്ലി") (1889–1944), വലേരി ("വല്ലി") (1890–1944) ഒട്ടിലി ("ഒട്ട്‌ലാ") (1892–1943). പ്രായത്തിലുള്ള ഗണ്യമായ വ്യത്യാസം മൂലം, അനുജത്തിമാർ അദ്ദേഹത്തിനു കളിച്ചങ്ങാതികളായില്ല. പ്രവൃത്തിദിവസങ്ങളിൽ മാതാപിതാക്കളിരുവരും പകൽ സമയത്ത് വീട്ടിൽ ഉണ്ടാകുമായിരുന്നില്ല. ഭർത്താവിനെ കച്ചവടത്തിൽ സഹായിക്കാൻ അമ്മയ്ക്ക് ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിയിരുന്നു. അതിനാൽ കുട്ടികളുടെ ചുമതല, മാറിമാറി വന്നിരുന്ന കാര്യസ്ഥിമാർക്കും വേലക്കാരികൾക്കും ആയി.
വരി 39:
അച്ഛനമ്മമാരുടെ ജന്മദിനങ്ങളിലും മറ്റും കാഫ്ക താൻ പ്രത്യേകമായി എഴുതിയ എഴുതിയ നാടകങ്ങൾ സ്വയം സംവിധാനം ചെയ്ത്, സഹോദരിമാരേയും പരിചാരകരേയും മറ്റും അഭിനേതാക്കളാക്കി, കുടുംബാംഗങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചിരുന്നു. ഈ പതിവ്, കാഫ്കയുടെ ഇരുപതാം വയസ്സു വരെ തുടർന്നു. "ഫോട്ടോഗ്രാഫ് സംസാരിക്കുന്നു" എന്നായിരുന്നു ഈ നാടകങ്ങളിലൊന്നിന്റെ പേര്.<ref name = "appan">[[കെ.പി. അപ്പൻ]], ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന ഗ്രന്ഥത്തിലെ, "കഫ്ക മുഖം മൂടിയില്ലാതെ" എന്ന ലേഖനം</ref> അദ്ദേഹം കണിശക്കാരനായ സംവിധായകനായിരുന്നെന്ന്, അത്തരം നാടകങ്ങളിലൊന്നിൽ 1903-ൽ പങ്കെടുത്ത വീട്ടുകാര്യസ്ഥ അന്നാ പൗസാരോവ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.<ref name = "K"/>
 
ജിംനേഷ്യത്തിലെ പഠനപൂർത്തിയെ തുടർന്ന് [[പ്രേഗ്|പ്രേഗിലെ]] ചാൾസ് ഫെർഡിനാണ്ട് സർവകലാശാലയിൽ പ്രവേശനം നേടിയ കാഫ്ക, ഐഛികവിഷയമായി ആദ്യം [[രസതന്ത്രം]] തെരഞ്ഞെടുത്തെങ്കിലും രണ്ടാഴ്ചകൾക്കകം അതുപേക്ഷിച്ച് ജർമ്മൻ ഭാഷയും സാഹിത്യവും പഠിക്കാൻ തുടങ്ങി. ആറും മാസം കഴിഞ്ഞപ്പോൾ അതും മതിയാക്കി നിയമത്തിലേയ്ക്കു മാറി. നിയമം കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള വിഷയമായിരുന്നതിനാൽ, കാഫ്കയുടെ പിതാവിനും അതിഷ്ടമായി. മറ്റുവിഷയങ്ങളെ അപേക്ഷിച്ച് നിയമപഠനത്തിനു കാലദൈർഘ്യവും കൂടുതലായിരുന്നു. ഇടവേളകളിൽ [[ജർമ്മൻ ഭാഷ|ജർമ്മൻ]], [[ചരിത്രം]], [[തത്ത്വചിന്ത]] മുതലായ ഇതരവിഷയങ്ങളിലെ ക്ലാസുകളിലും ചേരാൻ ഇത് കാഫ്കയ്ക്ക് അവസരമൊരുക്കി. സർവകലാശാലയിൽ, സാഹിത്യസമ്മേളനങ്ങളും, വായനകളും, മറ്റു പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്ന ബെന്റാനോ സർക്കിൾ എന്ന സംഘത്തിൽ കാഫ്ക അംഗമായി. രണ്ടാഴ്ചയിലൊരിക്കൽ ഈ സംഘം നഗരത്തിലെ ഒരു ഭോജനശാലയിൽ സമ്മേളിച്ചിരുന്നു. ആദ്യവർഷാവസാനം അദ്ദേഹം, [[മരണം]] വരെ സുഹൃത്തായിരുന്ന മാക്സ് ബ്രോഡ്, പത്രപ്രവർത്തകനായിത്തീർന്ന ഫെലിക്സ് വെൽസ്റ്റ്ച്ച് എന്നിവരുടെ സൗഹൃദം സമ്പാദിച്ചു. വെൽസ്റ്റ്ച്ചും കാഫ്കയെപ്പോലെ നിയമവിദ്യാർത്ഥി ആയിരുന്നു. മാക്സ് ബ്രോഡുമായുള്ള അടുപ്പത്തോടെ കാഫ്കയ്ക്ക് സാഹിത്യത്തിൽ മുന്നേ ഉണ്ടായിരുന്ന അഭിരുചി വർദ്ധിച്ചു. ഇക്കാലത്ത് കാഫ്ക [[സോറൻ കീർക്കെഗാഡ്|കീർക്കെഗാഡിന്റെ]] [[തത്ത്വചിന്ത|തത്ത്വചിന്തയുമായും]], ഫ്രെഞ്ച് സാഹിത്യകാരൻ ഗുസ്താഫ് ഫ്ലൊബേറിന്റെ നോവലുകളുമായും പരിചയപ്പെട്ടു. നിഘണ്ഡുവിന്റെനിഘണ്ടുവിന്റെ സഹായത്തോടെയാണെങ്കിലും, [[പ്ലേറ്റോ|പ്ലേറ്റോയുടെ]] റിപ്പബ്ലിക് ഗ്രീക്ക് മൂലത്തിൽ വായിക്കുക പോലും ചെയ്തു അദ്ദേഹം.<ref name = "appan"/> 1906 ജൂൺ 18-ആം തിയതി കാഫ്ക "ഡോക്ടർ ഓഫ് ലാ" ബിരുദം ഏറ്റുവാങ്ങി. തുടർന്ന് സിവിൽ ക്രിമിനൽ കോടതികളിൽ നടത്തേണ്ടിയിരുന്ന ഒരു വർഷത്തെ സൗജന്യഗുമസ്തപ്പണിയും അദ്ദേഹം പൂർത്തിയാക്കി.<ref name = "K"/>
 
=== ഉദ്യോഗം ===
വരി 114:
==== അച്ഛനെഴുതിയ കത്ത് ====
[[പ്രമാണം:De Kafka Brief an den Vater 001.jpg|thumb|175px|right|അച്ഛനെഴുതിയ കത്തിന്റെ ആദ്യപുറം]]
പിതാവുമായി കാഫ്കയ്ക്കുണ്ടായിരുന്ന സങ്കീർണ്ണവും വിഷമം പിടിച്ചതുമായ ബന്ധത്തെ മകന്റെ നിലപാടിൽ നിന്നു വിശകലനം ചെയ്യുന്ന ഈ രചന (Brief an den Vater) കാഫ്ക നിർവഹിച്ചത് 1919 നവംബർ മാസത്തിൽ സുഹൃത്ത് മാക്സ് ബ്രോഡിനൊപ്പം ചെക്ക് പ്രവിശ്യയിലെ ഷെലെഷൻ എന്ന സ്ഥലത്ത് ചെലവഴിച്ച അവധിക്കാലത്താണ്. പിതാവിൽ നിന്നു കിട്ടിയ വൈകാരികപീഡനവും കാപട്യം നിറഞ്ഞ പെരുമാറ്റവും തന്നിൽ അരക്ഷാബോധവും അപകർഷതാഭാവവും വളർത്തി വ്യക്തിത്വത്തെ നശിപ്പിച്ചുവെന്ന് കാഫ്ക ഇതിൽ ആരോപിക്കുന്നു. തന്നെ ഭയപ്പെടുന്നതെന്തിന് എന്ന് അക്കാലത്തെങ്ങോ പിതാവ് ഉന്നയിച്ച ചോദ്യത്തിനു മറുപടി പറഞ്ഞു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ചോദ്യത്തിന് ഉടനെ മറുപടി പറയാതിരുന്നതു തന്നെ ഭയം കൊണ്ടാണെന്നാണ് കാഫ്കയുടെ ഉത്തരം. പെട്ടന്ന്പെട്ടെന്ന് ഉത്തരം പറയാൻ പറ്റാത്തത്ര സങ്കീർണ്ണതകളുള്ള വിഷയമായതും മറുപടിയ്ക്കു തടസ്സമായി.<ref>Kafka, Franz. ''Letter to His Father''. New York: Schocken Books, 1966. 7.</ref> പൂർത്തിയാക്കിയ കത്ത് പിതാവിനു നൽകാനായി കാഫ്ക അമ്മയെ ഏല്പിച്ചതായി മാക്സ് ബ്രോഡ് പറയുന്നു. കത്തു വായിച്ച അമ്മ അത് ഭർത്താവിനെ ഏല്പിക്കാതെ മകനു തിരിച്ചു നൽകി. തന്റെ മരണശേഷം നശിപ്പിച്ചു കളയാനായി ബ്രോഡിനെ കാഫ്ക ഏല്പിച്ച അപ്രകാശിതരചനകളിൽ ഇതുൾപ്പെട്ടിരുന്നില്ലെങ്കിലും കാഫ്കയുടെ മരണത്തിനു ശേഷം ബ്രോഡ് ഇതു കണ്ടെത്തി പ്രസിദ്ധീകരിച്ചു. ടൈപ്പ് ചെയ്ത ശേഷം കൈയ്യക്ഷരത്തിൽ തിരുത്തലുകൾ വരുത്തിയിരുന്ന കത്തിന്റെ മൂലം 45 പുറമുണ്ടായിരുന്നെന്നും കൈയ്യക്ഷരത്തിൽ തന്നെയായ രണ്ടര പുറം കൂട്ടിച്ചേർത്തിരുന്നെന്നും പുസ്തകത്തിൽ ചേർത്ത കുറിപ്പുകളിലൊന്നിൽ ബ്രോഡ് പറയുന്നു.
 
==== കത്തുകൾ ====
"https://ml.wikipedia.org/wiki/ഫ്രാൻസ്_കാഫ്‌ക" എന്ന താളിൽനിന്ന് ശേഖരിച്ചത്