"ഫിലിപ്പ് പേറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിഷി ഫ്രാൻസ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 55:
===വിഷി ഗവർമെൻറ് ===
{{പ്രധാനലേഖനം|വിഷി ഫ്രാൻസ്}}
1940 ജൂൺ 23ന് ജർമനിയുമായുള്ള യുദ്ധം നിറുത്തൽ കരാറിൽ പേറ്റൻ ഒപ്പു വെച്ചു. ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രാൻസിന് ഹിതകരമായിരുന്നില്ല. ഫ്രാൻസ് രണ്ടായി വിഭജിക്കപ്പെട്ടു, ജർമൻ അധീന മേഖലയും സ്വതന്ത്ര വിഷിമേഖലയും. ജൂലൈ പത്തിന് ഫ്രാൻസിന്റെ സർവ്വാധികാരിയായി എൺപത്തിനാലുകാരനായ പേറ്റൻ സ്ഥാനമേറ്റു. ഫ്രാൻസിന്റെ ഭരണനയങ്ങളി വലതുപക്ഷ സ്വാധീനം പ്രകടമായി. 1940 ഒക്റ്റോബർ 10-നു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം വിവാഹിതകൾക്ക് പൊതുസ്ഥാപനങ്ങളിൽ ജോലി നിഷേധിക്കപ്പെട്ടു. 1941 ഏപ്രിലിൽ വിവാഹമോചനം ദുഷ്കരമായിത്തീർന്നു. യുവജനതയെ ബോധവത്കരിക്കാനും അവരിൽ സദാചാരബോധം വളർത്തിയെടുക്കാനുമായി യുവജനസംഘടന (Chantiers de la jeunesse,Compagnons de France) രൂപികരിക്കപ്പെട്ടു.ഇതോടൊപ്പം ഫ്രഞ്ചു കർഷകരും കാർഷികമേഖലയും പ്രാധാന്യം നേടി. <ref name=Jackson/>. ഫ്രഞ്ചുകാരല്ലാത്തവരെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായിഊർജ്ജിതമായി. തീവ്രദേശീയവാദം രാഷ്ട്രത്തിന്റെ നയമായി. ഫ്രാൻസിന്റെ മുദ്രാവാക്യം - '''സ്വാതന്ത്ര്യം, സമത്വം സാഹോദര്യം''' എന്നത് '''കുടുംബം, തൊഴിൽ സ്വദേശം''' എന്നായി മാറ്റിയെഴുതപ്പെട്ടു. ''മാർഷെൽ നിങ്ങളോടൊപ്പം'' എന്നർഥം വരുന്ന സമരഗാനം (Maréchal, nous voilà !)പേറ്റന് ജനപിന്തുണ പ്രഖ്യാപിച്ചു. ജൂതവിവേചനത്തിനും പീഡനത്തിനും പേറ്റന്റെ നേതൃത്വത്തിലുള്ള വിഷി ഗവർമെന്റ് കൂട്ടു നിന്നു.
1942 നവമ്പർ 11-ന് സ്വതന്ത്ര വിഷി മേഖലയും ജർമൻ അധീനതയിലായി. അതോടെ പേറ്റന്റേത് പാവസർക്കാറായി. 1944-സപ്റ്റമ്പറിൽ പരാജയം ആസന്നമായപ്പോൾ, ജർമൻ അധികൃതർ പേറ്റനെ നിർബന്ധപൂർവും തങ്ങളോടൊപ്പം സിഗ്മാരിങ്ഗനിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഫ്രാൻസിലേക്ക് തിരിച്ചു ചെന്നേ തീരുവെന്ന പേറ്റന്റെ പിടിവാശി അവസാനം വിജയിച്ചു. 1945 ഏപ്രിൽ 28-ന് പേറ്റൻ ഫ്രാൻസിൽ തിരിച്ചത്തി.
===യുദ്ധാനന്തരം- കുറ്റം, ശിക്ഷ, മരണം===
"https://ml.wikipedia.org/wiki/ഫിലിപ്പ്_പേറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്