"പ്രിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 70 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q82 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 8:
ടൈപ്പ് റൈറ്റർ ആണ് പ്രിന്ററിന്റെ മുൻ‌ഗാമി. ആദ്യകാല പ്രിന്ററുകളിൽ ടൈപ്പ്‌റൈറ്ററിലെപ്പോലെ അക്ഷരങ്ങൾ മാത്രമേ മുദ്രണം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അക്ഷരങ്ങൾ കൊത്തിയ അച്ചുകൾ മഷി പുരട്ടിയ ഒരു റിബ്ബണിനെ കടലാസ്സിൽ അമർത്തി മുദ്ര പതിപ്പിക്കുന്നതാണ് ആദ്യം കണ്ടുപിടിച്ച വിദ്യ. പിന്നീട് ഇതു തന്നെ പരിഷ്കരിച്ച്, ഒരു കൂട്ടം നേരിയ കമ്പികൾ റിബ്ബണിൽ അടിപ്പിച്ച് ആവശ്യമുള്ള രൂപം കടലാസ്സിൽ പതിപ്പിക്കുന്ന സംവിധാനം ആരംഭിച്ചു. ഡോട്ട് മാട്രിക്സ് എന്ന് ഈ വിദ്യ അറിയപ്പെടുന്നു. പക്ഷേ ഗുണനിലവാരത്തിന്റെ കാര്യത്തിൽ സാധാരണ അച്ചടിയുടെ അടുത്തുപോലും ഈ വിദ്യയ്ക്ക് എത്താൻ കഴിഞ്ഞില്ല.
 
വൈദ്യുത ചാർജ് നിലനിൽക്കുന്ന ഒരു ഡ്രമ്മിൽ, ലേസർ രശ്മി ഉപയോഗിച്ച് ആവശ്യമായ രൂപം സൃഷ്ടിച്ച ശേഷം, ചാർജുകൊണ്ട് നിർമ്മിതമായ ആ രൂപത്തെ പൊടി രൂപത്തിലുള്ള മഷി ഉപയോഗിച്ച് കടലാസ്സിലേക്ക് പകർത്തുന്ന വിദ്യ (ഇതിനു സെറോഗ്രാഫി അല്ലെങ്കിൽ സെറോക്സ് എന്നു പറയും) കണ്ടുപിടിച്ചതോടെ പ്രിന്ററുകളുടെ രൂപവും ഭാവവും മാറി. അതി സൂക്ഷ്മമായ രൂപങ്ങൾ വരെ ഇങ്ങിനെഇങ്ങനെ സൃഷ്ടിക്കാം എന്നു വന്നു. സാധാരണ അച്ചടിപോലെ തന്നെ ഗുണമേന്മയുള്ളതാണ് ഈ രീതി. പക്ഷേ ആദ്യകാലങ്ങളിൽ കറുപ്പു നിറത്തിൽ മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ. പിന്നീട് മുഴു വർണ്ണങ്ങളിലും ഈ രീതി പ്രാവർത്തികമായി. ഇവയ്ക്കു പൊതുവേ [[ലേസർ പ്രിന്റർ]] എന്നു പറയുന്നു.
 
ദ്രാവകാവസ്ഥയിലുള്ള മഷിയെ, അതി സൂക്ഷ്മ കണങ്ങളാക്കി കടലാസ്സിൽ പതിപ്പിക്കുന്ന രീതി ഉപയോഗിക്കുന്ന പ്രിന്ററുകളാണ് ഇങ്ക് ജെറ്റ് പ്രിന്ററുകൾ. ലേസർ പ്രിന്ററുകളെ അപേക്ഷിച്ച് വില കുറവും, ആദ്യം മുതലേ തന്നെ വർണ്ണങ്ങൾ സാധ്യമായിരുന്നതും ഇവയെ വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും പ്രിയങ്കരമാക്കി. മുഴു വർണ്ണ ഫോട്ടോകൾ വരെ എടുക്കാവുന്ന പ്രിന്ററുകൾ ഇപ്പോൾ ലഭ്യമാണ്.
"https://ml.wikipedia.org/wiki/പ്രിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്