"പശ്ചാത്തല വികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q15605 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
പശ്ചാത്തലവികിരണത്തിന്റെ കണ്ടുപിടിത്തത്തെ തുടർന്നു് അതു് അളക്കാൻ അനേകം ശ്രമങ്ങളുണ്ടായിട്ടുണ്ടു്. അവയിൽ ഏറ്റവും പ്രശസ്തമായതു് ഒരുപക്ഷേ, [[പ്രപഞ്ചം|പ്രാപഞ്ചിക]] പശ്ചാത്തല പര്യവേഷകൻ (Cosmic Background Explorer, COBE) എന്ന പേരിലറിയപ്പെടുന്ന [[നാസ]]യുടെ ഉപഗ്രഹമായിരിക്കാം. 1989ൽ വിക്ഷേപിച്ച രണ്ടു ടണ്ണിലേറെ ഭാരമുള്ള ഈ ഉപഗ്രഹം നാലു വർഷത്തോളം നിരീക്ഷണങ്ങൾ ‌നടത്തി. പരഭാഗവികിരണത്തിന്റേതു് ഒരു [[തമോവസ്തു|തമോവസ്തുവിന്റെ]] വികിരണത്തോടു് വളരെ അടുത്ത സാമ്യമുള്ള സ്പെൿട്രമാണു് എന്നും അതിൽ ദിശയനുസരിച്ചു് വളരെ ചെറിയ വ്യത്യാസങ്ങളേ കാണാനുള്ളൂ എന്നും കണ്ടെത്തിയതിലൂടെ ഈ ഉപഗ്രഹം മഹാവിസ്ഫോടന സിദ്ധാന്തത്തെ പിന്താങ്ങുകയുണ്ടായി.
 
[[മഹാവിസ്ഫോടനം|മഹാവിസ്ഫോടന]] സിദ്ധാന്തം അനുസരിച്ചു് [[നക്ഷത്രങ്ങൾ]] ഉണ്ടാകുന്നതിനു് മുമ്പുള്ള കാലത്തു് [[പ്രപഞ്ചം|പ്രപഞ്ചത്തിന്റെ]] [[താപനില]] വളരെ ഉയർന്നതായിരുന്നു. വിസ്ഫോടനത്തിൽ ഉണ്ടായ [[ഊർജ്ജം|ഊർജത്തിന്റെഊർജ്ജത്തിന്റെ]] ഒരു ഭാഗം [[പ്രകാശം|പ്രകാശമായി]] പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ക്രമേണ പ്രപഞ്ചം വികസിക്കുകയും തണുക്കുകയും ചെയ്തപ്പോൾ ഈ പ്രകാശത്തിന്റെ താപനിലയും കുറഞ്ഞു. അങ്ങനെ ഗാമ രശ്മികളുണ്ടായിരുന്ന സ്ഥാനത്തു് ക്രമേണ ദൃശ്യമായ പ്രകാശവും ഇൻഫ്രാറെഡ് രശ്മികളും ഒടുവിൽ മൈക്രോവേവ് തരംഗവും ആയിത്തീർന്നു. അതുകൊണ്ടു് പരഭാഗവികിരണം `അവശിഷ്ടവികിരണം' എന്ന പേരിലും അറിയപ്പെടുന്നു.
 
താപനില 2.725 കെൽവിൻ ആയിരിക്കുന്ന ഒരു [[തമോവസ്തു]]വിന്റെ സ്പെൿട്രമാണു് ഇന്നു കാണുന്ന പശ്ചാത്തലവികിരണത്തിനുള്ളതു്. ഇതിന്റെ കൃത്യമായ നിർണ്ണയം [[പ്രപഞ്ചം|പ്രപഞ്ച]]ത്തെക്കുറിച്ചു് മനസിലാക്കുന്നതിനു്മനസ്സിലാക്കുന്നതിനു് വളരെ ആവശ്യമാണു്. കാരണം പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും വിശദീകരിക്കാൻ ശ്രമിക്കുന്ന ഏതു് മോഡലും ഈ വികിരണത്തിന്റെ സാന്നിദ്ധ്യവും കൃത്യമായ സ്വഭാവവും വിശദീകരിച്ചേ തീരൂ. [[സ്ഥിരസ്ഥിതി സിദ്ധാന്തം|സ്ഥിരസ്ഥിതി സിദ്ധാന്ത]]ത്തിനു് ഇതു് തൃപ്തികരമായി വിശദീകരിക്കാനാവാത്തതാണു് അതു് പൊതുവിൽ സ്വീകരിക്കപ്പെടാതിരുന്നതിനു് ഒരു കാരണം. അതുപോലെ ഇതു് തൃപ്തികരമായി വിശദീകരിച്ചതാണു് [[മഹാവിസ്ഫോടനം|മഹാവിസ്ഫോടന സിദ്ധാന്തം]] അംഗീകൃതമായതിനു് ഒരു കാരണം.
 
[[വർഗ്ഗം:ഭൗതിക പ്രപഞ്ചശാസ്ത്രം]]
"https://ml.wikipedia.org/wiki/പശ്ചാത്തല_വികിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്