"പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "പള്ളി" സം‌രക്ഷിച്ചിരിക്കുന്നു: സൃഷ്ടിപരമല്ലാതെ ഭവിക്കുന്ന തിരുത്തൽ യുദ്ധം ([തിരുത്തുക=സിസോ�
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 14:
ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി<ref>കേരളത്തിലെ ബുദ്ധ ചരിത്രം: പ്രൊഫ. സിദ്ധാർഥ ചന്ദ്ര</ref>. അപ്പോൾ ഭൂരിപക്ഷം വരുന്ന ജനങ്ങളെ [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രത്തിൽ]] കയറ്റാതിരുന്നത്‌ അവർ പഴയ ബുദ്ധപാരമ്പര്യത്തിൽപ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. അവർക്ക്‌ ദേവാലയം ഉണ്ടാക്കിയപ്പോൾ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌ . ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌ എന്നും ഈക്കൂട്ടർ വാദിക്കുന്നു.{{തെളിവ്}}
 
എന്നാൽ ബൌദ്ധ, ജൈന ആരാധനാലയങ്ങൾ ഇന്നും അറിയപ്പെടുന്നത് ‘ക്ഷേത്രങ്ങൾ’ എന്നാണ്. മാത്രമല്ല തദ്ദേശ ജനതയുമായി യാതൊരു ബന്ധവുമില്ലാത്ത യഹൂദരും തങ്ങളുടെ ആരാധനാലയത്തെ പള്ളി എന്നാണ് മലയാളത്തിൽ വിളിക്കുന്നത്. അതുകൊണ്ട് ബൌദ്ധപാരമ്പര്യത്തിൽപ്പെട്ടവർ ക്രൈസ്തവ, ഇസ്ലാം മതങ്ങളെ ആശ്ലേഷിച്ചുവെന്നും അതുകൊണ്ട് പള്ളി എന്ന നാമം പ്രസ്തുത ആരാധനാലയങ്ങൾക്ക് വന്നുവെന്നും ഉള്ള വാദത്തിന് നിലനിൽപ്പില്ലാതെയാകുന്നു. ബൌദ്ധ, ജൈന വിശ്വാസത്തിൽ തുടർന്നവർ തങ്ങളുടെ ആരാധനാലയങ്ങളെ ക്ഷേത്രങ്ങൾ എന്നു വിളിക്കുകയും പ്രസ്തുത പാരമ്പര്യം ഉപേക്ഷിച്ചവർ തങ്ങളുടെ ആരാധനാലയങ്ങൾക്ക് പഴയ പേരുതന്നെ ഉപയോഗിക്കുകയും ചെയ്തു എന്ന് കരുതുന്നത് വിഡ്ഡിത്തംവിഡ്ഢിത്തം ആണെന്നാണ് ബൌദ്ധ വാദത്തെ എതിർക്കുന്നവരുടെ അഭിപ്രായം. കേരളത്തിലെ തദ്ദേശീയ ക്രൈസ്തവരായ സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.{{തെളിവ്}}
 
അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെ ‘ദൈവം പള്ളികൊള്ളുന്ന’ (ദൈവം വസിക്കുന്ന) സ്ഥലമായാണ് കണക്കാക്കിയിരുന്നത്. ദേവാലയവും ദൈവാലയവും തമ്മിലുള്ള വ്യത്യാസം ഓർമിക്കുക. ഈ സെമിറ്റിക് പാരമ്പര്യത്തിൽ നിന്നാണ് പള്ളി എന്ന പദം ഉത്ഭവിച്ചത് എന്നു കരുതുന്നതായിരിക്കും ഉചിതം എന്ന ഇക്കൂട്ടരുടെ അഭിപ്രായത്തിനാണ് കൂടുതൽ വിശ്വാസ്യത.
"https://ml.wikipedia.org/wiki/പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്