"പറപ്പൂക്കര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
1893-ൽ നെല്ലായി പ്രദേശത്ത് തൃശ്ശൂർ സുറിയാനി പാലം പാഠശാലയാണ് ഈ പഞ്ചായത്തിലെ പ്രഥമവിദ്യാലയം. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ബ്രിട്ടീഷാധിപത്യത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും സ്വാതന്ത്ര്യപ്രാപ്തി വരെ രാജാവിന്റെ ഭരണത്തിൽ തന്നെ നിലനിന്നിരുന്നു. പറപ്പൂക്കര പഞ്ചായത്തിന്റെ രൂപീകരണംതന്നെ, കൊച്ചിമഹാരാജാവിന്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്ന കവിതിലകൻ ചങ്ങരംകോത കൃഷ്ണൻ കർത്താവിന്റെ ശ്രമഫലമായിരുന്നു. ശ്രീകൃഷ്ണൻ കർത്താവ് കൊച്ചിമഹാരാജാവിനെ മുഖം കാണിച്ച് ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ ദിവാനായിരുന്ന ജെ.ഡബ്ള്യൂ.ബ്രദർ ഇവിടെ വരികയുണ്ടായി. ഈ സമയത്താണ് അഖിലേന്ത്യാ കരകൌശല, കാർഷിക പ്രദർശനം പരപ്പൂക്കരയിൽ നടന്നത്. തൊട്ടിപ്പാൾ, പറപ്പൂക്കര, നെല്ലായി, ചെങ്ങാലൂർ, തൊറവ്, നെന്മണിക്കര എന്നീ വില്ലേജുകൾ ഉൾപ്പെട്ട പ്രദേശമായിരുന്നു അന്നത്തെ പറപ്പൂക്കരപഞ്ചായത്ത്. ആദ്യകാലത്ത് 50 രൂപവരെയുള്ള സിവിൽകേസുകളിലും, ക്രിമിനൽകേസുകളിലും ശിക്ഷ വിധിക്കുന്നതിനുള്ള അധികാരം പഞ്ചായത്തുകമമിറ്റിക്കുണ്ടായിരുന്നു. പഞ്ചായത്ത് കോടതി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള ആറാട്ടുചടങ്ങ് ഒന്നിടവിട്ട കൊല്ലങ്ങളിൽ ഈ പഞ്ചായത്തിൽപ്പെട്ട രാപ്പാൾ ആറാട്ടുകടവിലാണ് നടക്കുന്നത് (മറ്റുകൊല്ലങ്ങളിൽ ചാലക്കുടി കൂടപ്പുഴക്കടവിലും). പ്രസിദ്ധമായ ഇരിങ്ങാലക്കുട കുട്ടൻകുളത്തിന്റെ നിർമ്മാതാവെന്ന് ചരിത്രം ഉദ്ഘോഷിക്കുന്ന ചങ്ങരംകണ്ട കുട്ടൻ കർത്താവ് രാപ്പാൾ നിവാസിയായിരുന്നു. പഞ്ചായത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ തൊട്ടിപ്പാൾ സെന്റ് മേരീസ് ദേവാലയം പ്രശസ്തമാണ്. കൊച്ചിസംസ്ഥാനത്ത് വിശുദ്ധയോഹന്നാന്റെ പ്രതിഷ്ഠയുള്ള രണ്ട് പള്ളികളിലൊന്നാണ് ഇത്. ഏകദേശം 500 വർഷങ്ങൾക്കുമുമ്പ് സെന്റ് ഫ്രാൻസിസ് സേവ്യർ ഇവിടം സന്ദർശിച്ചിരുന്നതായി ചരിത്രമുണ്ട്.
 
വൈദ്യശാസ്ത്രരംഗത്ത് നിരവധി പ്രഗത്ഭന്മാർപ്രഗല്ഭന്മാർ ഉണ്ടായിരുന്ന പ്രദേശമാണ് പറപ്പൂക്കര. കൊച്ചിമഹാരാജാവിന്റെ കൊട്ടാരം വൈദ്യനും തീപ്പൊള്ളൽ ചികിത്സയിൽ പ്രഗത്ഭനുമായിരുന്നപ്രഗല്ഭനുമായിരുന്ന ശങ്കരംകോതകൃഷ്ണൻ കർത്താവ്, ബാലചികിത്സാരംഗത്ത് പ്രഗത്ഭൻമാരായപ്രഗല്ഭൻമാരായ രാപ്പാൾ വേലൻമാർ, തോട്ടുങ്ങൽ വൈദ്യർ, കുന്നത്തേരി കേശവൻകർത്താവ്, കണ്ണുചികിത്സയിൽ പ്രഗത്ഭനായിരുന്നപ്രഗല്ഭനായിരുന്ന കോമത്തുകാട്ടിൽ തെയ്യംവൈദ്യർ, കാളൻ നെല്ലായി എന്നപേരിൽ പ്രസിദ്ധരായ നെല്ലായികാളൻവൈദ്യന്മാർ, വാതചികത്സാവിദഗ്ദരായ പറാപറമ്പിൽ ശങ്കരൻവൈദ്യർ, കുളത്തൂർ മഠം രാമൻകർത്താവ് എന്നിവർ അവരിൽ പ്രമുഖരാണ്. കൊല്ലവർഷം 1112-ലാണ് പറപ്പൂക്കരകേന്ദ്രമാക്കി ഒരു സമുദായ സംഘടനയ്ക്ക് രൂപംകൊടുത്തത്. കെ.റ്റി.അച്ചുതനായിരുന്നു സെക്രട്ടറി. കെ.ആർ.ഭാസ്ക്കരൻ, കെ.സി.കുമാരൻ, കെ.എം.കുമാരൻ എന്നിവരായിരുന്നു മറ്റു ഭാരവാഹികൾ, സാമൂഹ്യവും രഷ്ട്രീയവുമായ ഉന്നതിക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള അച്ചുതൻ മുകുന്ദപുരം താലൂക്കിലെ ഈഴവരിൽ ആദ്യത്തെ നിയമബിരുദധാരിയാണ്. ഈഴവപ്രാതിനിധ്യമില്ലാത്ത പഞ്ചായത്തുകളിൽ നോമിനേഷൻ മൂലം പ്രാതിനിധ്യം നല്കപ്പെട്ടിരുന്നു. സാമൂഹ്യ-സാംസ്കാരികരംഗത്ത് മറക്കാനാവാത്ത സംഭാവനകൾ അർപ്പിച്ച മൺമറഞ്ഞ പ്രതിഭാശാലികളാണ് കവിതിലകൻ ചങ്ങരംകോത കൃഷ്ണൻകർത്താവും, പ്രസിദ്ധ പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന കെ.ആർ.ഭാസ്കരനും. വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭമതികളായ മറ്റു പലരും ഈ പഞ്ചായത്തുകാരായുണ്ട്. പ്രമുഖ സാഹിത്യനിരൂപകയായ ഡോ.എം.ലീലാവതി, ലീലാ സർതാർ, എൻ.വി.മാധവൻ ഐ.എ.എസ്, ഡോ.കെ.ആർ.വിശ്വനാഥൻ എന്നിവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/പറപ്പൂക്കര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്