"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തില്‍]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തൂതപ്പുഴ|തൂതപ്പുഴയുടെ]] തീരത്തു സ്ഥിതി ചെയ്യുന്ന ഒരു [[വള്ളുവനാട്|വളളുവനാടന്‍]] ഗ്രാമമാണ്‌ '''തിരുവേഗപ്പുറ'''. പാലക്കാട്- [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളുടെ അതിര്‍ത്തിയിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരുവേഗപ്പുറയിലെ പ്രശസ്തമായ ക്ഷേത്രമാണ്‌ ''തിരുവേഗപ്പുറ മഹാശിവക്ഷേത്രംശ്രീമഹാക്ഷേത്രം''. പ്രധാന ദേവനായ ശിവനെ കൂടാതെ ശങ്കരനാരയണന്‍, വിഷ്ണു എന്നീ പ്രതിഷ്ഠകളും പ്രധാനമാണ്‌. കേരളീയ വാസ്തുശാസ്ത്ര മാത്രുകയിലുളള കൂത്തമ്പലം ഈക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌.
 
[[സാമൂതിരി]] രാജാക്കന്മാരില്‍ പ്രഗല്‍ഭനും കൃഷ്ണഗീതി കര്‍ത്താവുമായ മാനവേദന്‍രാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദന്‍ രാജാവാണ്. മാനവേദന്‍ തന്റെ കൃതിയായ പൂര്‍വ്വഭാരത ചമ്പുവില്‍ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. മഹാകവി ഉള്ളുര്‍ അദ്ദേഹത്തിന്റെ കേരള സാഹിത്യചരിത്രത്തില്‍ ‍(അദ്ധ്യായം 33) ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. പൂര്‍വ്വഭാരത ചമ്പുവിന്റെ വ്യാഖ്യാനമായ കൃഷ്ണീയം, കൃഷ്ണപ്പിഷാരോടിയാല്‍ എഴുതപ്പെട്ടതാണ്.
"https://ml.wikipedia.org/wiki/തിരുവേഗപ്പുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്