"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 74:
ബാലവത് പരമേശസ്യ
നാധികാരഃ സ്വചേതസി}}</poem>
| സങ്കല്പമോ കാരണമോ കൂടാതെ ഈശ്വരൻ ലോകത്തെ നിർമിക്കുകയാണെങ്കിൽനിർമ്മിക്കുകയാണെങ്കിൽ, ബാലനെപ്പോലെ ഈശ്വരനും ബുദ്ധിരഹിതനാവും.
|}
ആദ്യകാല മഹായാന ബുദ്ധമതക്കാർ ഈശ്വരനിഷേധികളായിരുന്നു. നാഗാർജുനന്റെ ചിന്തകൾ യുക്തിയുക്തം ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതായിരുന്നു; ഔപനിഷദികദർശനത്തിന്റെ 'സ്വ-ഭാവ'വാദം അഥവാ 'സത്താവാദ'ത്തെ നിരാകരിക്കാൻ വേണ്ടി, നാഗാർജുനൻ ആവിഷ്കരിച്ച, ശൂന്യതാവാദത്തിൽ ദൈവാസ്തിത്വത്തിനു പ്രസക്തിയില്ല. 'ആത്യന്തികമായ കാരണം' എന്ന അർഥത്തിൽ ദൈവത്തെ കരുതുന്ന വീക്ഷണത്തെ എതിർത്ത നാഗാർജുനൻ, 'കാര്യ'ത്തിൽ കാരണവും 'കാരണ'ത്തിൽ 'കാര്യ'വും അന്തഃസ്ഥിതമാണെന്നും വസ്തു പ്രതിഭാസങ്ങളുടെ ആവിർഭാവവും നിലനില്പും പരസ്പര ബന്ധിതമാണെന്നും സിദ്ധാന്തിച്ചു.
വരി 156:
പത്തൊൻപതാം ശതകത്തിലെ നിരീശ്വരവാദം ശാസ്ത്രത്തിന്റെ വികാസവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചോത്പത്തിയെയും ജീവിവർഗ പരിണാമത്തെയും കുറിച്ച് പുതിയ വിവരങ്ങൾ ഉദയം ചെയ്തതോടെ ദൈവത്തിന്റെ നിലനില്പ് കൂടുതൽ ശക്തമായി ചോദ്യംചെയ്യപ്പെട്ടു. [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] ജീവിവർഗങ്ങളുടെ ഉദ്ഭവമെന്ന കൃതി ദൈവത്തിന്റെ സൃഷ്ടിയെ തള്ളിക്കളഞ്ഞു. ഇ.പി. ഹെയ്ക്കൽ ഏക പ്രപഞ്ചശാസ്ത്രവാദം മുന്നോട്ടുവയ്ക്കുകയും സംഘടിതമായി മതത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്തു. പ്രപഞ്ചത്തിലെ നിഗൂഢസത്യങ്ങളിലെ പ്രകൃതി നിയമങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തുന്ന ശാസ്ത്രാന്വേഷണങ്ങളുടെ ഉറച്ച ചുവടുവയ്പ് ദൈവത്തെ പ്രപഞ്ച വിജ്ഞാനത്തിൽനിന്ന് നിഷ്കാസനം ചെയ്തു.
 
പത്തൊൻപതാം ശതകത്തിന്റെ അവസാനം, 'ദൈവം മരിച്ചു' എന്നു പ്രഖ്യാപിച്ച [[ഫ്രീഡ്രിക്ക് നീച്ച]] തന്റെ ചിന്താവിപ്ളവം തുറന്നു വിട്ടു. ഹൈഡെഗർ, സാർത്രെ, കാമു തുടങ്ങിയവരാണ് ഇരുപതാം ശതകത്തിൽ മതത്തിനെതിരായി നിരീശ്വര അസ്തിത്വവാദ ദർശനം മുന്നോട്ടുവച്ചത്. ഫ്രോയ്ഡിന്റെ മനോവിശകലന പദ്ധതികളും മതചിന്തയുടെ മുനയൊടിക്കുന്നതായി മാറി. റസ്സലിന്റെ യുക്തിവാദചിന്തകൾ ക്രൈസ്തവതയെ പിടിച്ചുകുലുക്കി. അദ്ദേഹത്തിന്റെ ഞാനെന്തുകൊണ്ടൊരു ക്രിസ്ത്യാനിയല്ല<ref>http://www.users.drew.edu/~jlenz/whynot.html</ref> എന്ന പുസ്തകം ലോകമെമ്പാടുമുള്ള നിരീശ്വരവാദികൾക്ക് ഊർജംഊർജ്ജം പകർന്നു. പില്ക്കാലത്ത് നിരീശ്വരവാദിയായി മാറിയ കത്തോലിക്ക പുരോഹിതൻ ജോസഫ് മക്ബെയുടെ രചനകളും ഇത്തരത്തിൽ ശ്രദ്ധേയമാണ്.
 
[[ആൽബർട്ട് ഐൻസ്റ്റൈൻ|ഐൻസ്റ്റൈൻന്റെ]] കണ്ടെത്തലുകൾ, ജ്യോതിശ്ശാസ്ത്രരംഗത്ത് ശാസ്ത്രം കൈവരിച്ച അപൂർവമായ നേട്ടങ്ങൾ, ജനിതക ഗവേഷണത്തിലെ മുന്നേറ്റങ്ങൾ, പരിണാമ സിദ്ധാന്തത്തിലെ പുതിയ കണ്ടെത്തലുകൾ തുടങ്ങി ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം ഈശ്വരാസ്തിത്വത്തെ പാടെ ഇല്ലാതാക്കുന്നതായിരുന്നു. റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള നവഡാർവിനിസ്റ്റുകൾ അതിശക്തമായിത്തന്നെ മതത്തെയും ദൈവത്തെയും നിരാകരിക്കുന്നു. ശാസ്ത്രത്തിലും ചിന്തയിലും ഇത്തരം നേട്ടങ്ങൾ കൈവരിച്ചപ്പോഴും ജനതയുടെ സാമൂഹിക ജീവിതത്തിലും ഭാവനയിലും മതവും ദൈവവും ഒരു 'യാഥാർഥ്യ'മായി ഇന്നും തുടരുന്നു.
വരി 175:
രാമവർമത്തമ്പാൻ പ്രസിഡന്റും എം.സി. ജോസഫ് സെക്രട്ടറിയുമായി 1935-ൽ കൊച്ചിയിൽ യുക്തിവാദി സംഘം രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്തും മറ്റുപലയിടങ്ങളിലും ചെറിയ സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഇടമറുകിന്റെ നേതൃത്വത്തിൽ ഇസ്ത്രാ എന്ന മാസിക പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 1953-ൽ ആലുവ അദ്വൈതാശ്രമം സ്കൂളിൽവച്ച് യുക്തിവാദിസമ്മേളനം, [[സഹോദരൻ അയ്യപ്പൻ]], കുറ്റിപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. 1946-ൽ അഖില കൊച്ചി മിശ്രവിവാഹസംഘം രൂപീകൃതമായി. 1958-ൽ ഇത് കേരള മിശ്രവിവാഹ സംഘമായി മാറി. 1983-ൽ സംഘം പിളർന്നു. [[ജോസഫ് ഇടമറുക്|ജോസഫ് ഇടമറുകിന്റെ]] നേതൃത്വത്തിൽ ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷനും 1984-ൽ [[കേരള യുക്തിവാദിസംഘടന|കേരള യുക്തിവാദിസംഘടനയും]] രൂപീകൃതമായി. അഖിലേന്ത്യാ സംഘടനയ്ക്കു കേരളത്തിൽ വേരുകൾ നഷ്ടപ്പെട്ടു. നേരത്തേ പരമാർശിക്കപ്പെട്ടവരെക്കൂടാതെ [[ക്യാപ്റ്റൻ ലക്ഷ്മി]], [[പവനൻ]], [[യു. കലാനാഥൻ]], രാജഗോപാൽ വാകത്താനം , [[ശ്രീനി പട്ടത്താനം]], [[പ്രേംനാഥ്]], പ്രഭ, പാറുക്കുട്ടിയമ്മ, കെ. പരമേശ്വരൻ, വി.കെ പവിത്രൻ, ജബ്ബാർ തുടങ്ങിയവരാണ് കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാക്കൾ.
 
യുക്തിവാദ നിലപാടുകൾ ഭൌതികവാദികളുടെ പക്ഷത്തുനിന്നുതന്നെ വിമർശനവിധേയമായിട്ടുണ്ട്. മതത്തെയും വിശ്വാസക്രമങ്ങളെയും ആരാധനയെയും സംബന്ധിച്ച് കേവല യുക്തിവാദികൾ സ്വീകരിക്കുന്ന നിലപാടുകൾ യാന്ത്രികമാണെന്നാണ് ഇതിൽ പ്രധാനം. ഇത്തരം വിശ്വാസ മണ്ഡലം ബോധവത്കരണത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിർമാർജനംനിർമാർജ്ജനം ചെയ്യാൻ കഴിയുമെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ ജനതയുടെ ഭാവനാലോകത്ത് ഇടംകണ്ടെത്തിയ ഇവയ്ക്ക് ഭൌതികാടിത്തറയുണ്ടെന്നും, അതുതന്നെ ഒരു സാമൂഹികശക്തിയാണെന്നുമുള്ള ധാരണ യുക്തിവാദികൾ പിൻപറ്റുന്നില്ല. ജനങ്ങൾ അജ്ഞതയിലാണെന്നും അവരെ ബോധവത്കരിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും കരുതുന്നത് നവോത്ഥാനകാലത്ത് രൂപപ്പെട്ട കേവല യുക്തിയുടെ തുടർച്ചയാണ്. ഭൌതികാടിത്തറയെ വർഗസമരത്തിലൂടെ മാറ്റിമറിക്കുമ്പോൾ മാത്രമേ മതവും വിശ്വാസങ്ങളും അപ്രത്യക്ഷമാവുകയുള്ളൂ എന്നാണ് മാർക്സിസ്റ്റ് വാദം. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അവിടെ തിരിച്ചെത്തിയ മതങ്ങൾ ഇത്തരം ധാരണകളെയും ചോദ്യംചെയ്യുന്നതാണ്. മതാടിത്തറയെ യുക്തിവാദികൾ പരിശോധിക്കുന്നത് ആശയവാദപരമായാണെന്ന വിമർശനങ്ങളും നിലനില്ക്കുന്നുണ്ട്. 'മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങൾക്കെതിരായ സമരമാണ് മതത്തിനെതിരായ സമര'മെന്ന് മാർക്സ് വിശദീകരിക്കുന്നു. യുക്തിവാദികളുടെ ഇത്തരം യാന്ത്രിക സമീപനങ്ങളെ മറികടന്നുകൊണ്ട് ജാതീയവും മതപരവും വിശ്വാസപരവുമായ ആശയലോകങ്ങളെ നിരാകരിക്കുന്ന നിരീശ്വര-ഭൗതികവാദ നിലപാടുകൾ പുതിയ കാലത്ത് കൂടുതൽ സജീവവും വിപുലവുമാകുന്നുണ്ട്.
 
== നവനിരീശ്വരവാദം ==
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്