"കറൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 14:
ബി.സി. 3000-ത്തിൽ [[ഹരപ്പ|ഹാരപ്പൻ]] ജനത കാർഷിക വസ്തുക്കൾ കൈമാറ്റ മാധ്യമമായി ഉപയോഗിച്ചിരുന്നു. [[കുതിര]], നിഷ്ക (ഒരുതരം നെക്ലേസ്) തുടങ്ങിയവയും കൈമാറ്റ മാധ്യമങ്ങളായിരുന്നു. പ്രകൃതിജന്യമായ [[ലോഹം|ലോഹങ്ങൾ]] കൈമാറ്റ മാധ്യമമായി ഉപയോഗിക്കാൻ തുടങ്ങിയത് നാണയവളർച്ചയ്ക്ക് അനുകൂലമായി മാറി. ഇത് കൈമാറ്റങ്ങൾക്ക് സൗകര്യപ്രദവും ഈടുനില്ക്കുന്നതുമായിരുന്നു. പ്രാചീന കാലത്ത് [[ഭാരതം|ഭാരതത്തിന്റെ]] അളവ് വിത്തുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. 1500-800 ബി.സി.-യിൽ ത്തന്നെ [[ഇന്ത്യ|ഇന്ത്യാ]] ഉപഭൂഖണ്ഡത്തിൽ നാണയസംവിധാനം വളർന്നുവന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
 
ഭാരം കൃത്യമായി നിജപ്പെടുത്തുക, ഏകീകൃത ആകൃതി കൊണ്ടുവരിക, ശിലാലോഹങ്ങൾക്കുമേൽ മുദ്രകൾ പതിക്കുക എന്നിവ ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതും പലപ്പോഴും അസാധ്യവുമായിരുന്നു. മുദ്രണം സാധ്യമായതോടെ നാണയ നിർമാണത്തിൽനിർമ്മാണത്തിൽ വൻകുതിച്ചുചാട്ടം നടക്കുകയുണ്ടായി. നാണയങ്ങളടിക്കുന്ന സംവിധാനങ്ങൾ വളർന്നുവന്നതാണ് മറ്റൊരു ഗണ്യമായ ചുവടുവയ്പ്. [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയുടെ]] വികാസത്തോടെ [[യന്ത്രം|യന്ത്രസംവിധാനങ്ങൾ]] ഉപയോഗിച്ച് നാണയനിർമാണംനാണയനിർമ്മാണം സാധ്യമായത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി.
 
== നാണയങ്ങൾ വിവിധ രാജ്യങ്ങളിൽ ==
വരി 26:
 
==== ജനപഥനാണയം ====
(ബി.സി. 2 ശ. - എ.ഡി. 3 ശ.) ജനപഥനാണയം മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വന്ന ട്രൈബൽ രാജ്യത്തിന്റെ നാണയവമാവാമെന്നു കരുതപ്പെടുന്നു. അശോകന്റെ മരണാനന്തരം പട്ടണങ്ങളിലും സാമന്തരാജ്യങ്ങളിലും നാണയനിർമാണംനാണയനിർമ്മാണം സജീവമായി. 3-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഗ്രീക്കുകാർ കീഴടക്കിയതിനെത്തുടർന്ന് അവിടങ്ങളിലെ നാണയനിർമാണത്തിൽനാണയനിർമ്മാണത്തിൽ ഗ്രീക്ക് കലാരീതി പ്രകടമായി.
 
ഗാന്ധാര, തക്ഷശിലാ നാണയങ്ങൾ മിക്കതും ഉപയോഗിച്ചിരുന്നത് കച്ചവടക്കാരാണ്. ചിലതിൽ സ്ഥലനാമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്പ് നാണയങ്ങൾ ചെറുതും, ചാപ്പകുത്ത് നാണയങ്ങൾ വലുതുമാണ്. ട്രൈബൽ നാണയങ്ങളിൽ അവരുടെ ഐതിഹ്യങ്ങൾ, ഓഡുംബരർ, യൗദ്ധേയ, അർജുനായന തുടങ്ങിയ രാജ്യനാമങ്ങൾ, ഉജ്ജയിനി. ഉദ്ദേഹിക തുടങ്ങിയ പട്ടണങ്ങളുടെ പേരുകളും മുദ്രണം ചെയ്തിരിക്കുന്നു. ഇവ ഇന്ത്യയിലെ ആദ്യ മുദ്രിത നാണയങ്ങളാണ്. ശൈവ, ബുദ്ധ, ബ്രാഹ്മണ വിശ്വാസലോകങ്ങൾ പ്രതീകാത്മകമായി നാണയങ്ങളിൽ കടന്നു വന്നിരുന്നു.
വരി 82:
 
==== സുൽത്താനേറ്റ് (എ.ഡി. 11-12 ശ.) ====
അറബ്, തുർക്കി, മുഗൾ രാജവംശങ്ങളുടെ നാണയങ്ങൾ ഉൾപ്പെടുന്നതാണ് ഇന്ത്യയിലെ മധ്യകാല നാണയങ്ങൾ. ഇവ 8-9 നൂറ്റാണ്ടുകളിൽ ആരംഭിച്ച് പതിനൊന്ന് നൂറ്റാണ്ടുകളോളം നിലനിന്നു. ഇസ്ലാമിക സാംസ്കാരിക രൂപങ്ങൾ നാണയനിർമാണത്തിൽനാണയനിർമ്മാണത്തിൽ പ്രതിഫലിച്ചു തുടങ്ങിയത് ഇക്കാലത്തോടെയാണ്.
 
==== തുർക്കിയിലെ സുൽത്താന്മാർ ====
വരി 106:
മുൻ ഹൊയ്സാല രാജാക്കന്മാർ ഭരിച്ച പ്രദേശങ്ങളിൽ 1336-ൽ [[വിജയനഗര സാമ്രാജ്യം]] സ്ഥാപിക്കപ്പെട്ടു. ഓരോ പ്രവിശ്യയിലും കമ്മട്ടങ്ങളും അവയെ ഏകോപിപ്പിക്കാൻ കേന്ദ്രീകൃത സംവിധാനങ്ങളും അദ്ദേഹം വികസിപ്പിച്ചു. കന്നട, നാഗരി, നന്ദി-നാഗരി ലിഖിതങ്ങൾ നാണയങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
 
നാണയനിർമാണംനാണയനിർമ്മാണം പൂർണമായും സ്റ്റേറ്റിന്റെ കുത്തകയായിരുന്നില്ല. സ്വകാര്യവ്യക്തികളും നാട്ടുമുഖ്യന്മാരും അത് നിർവഹിച്ചിരുന്നു. ബരാകുറു 'ഗദ്യന'യും, മാൻഗലോർ 'ഗദ്യന'യും ഇതിനുദാഹരണമാണ്. മിക്ക നാണയങ്ങളും സ്വർണനിർമിതമായിരുന്നു. 'പഗോഡ'യുടെ അര, കാൽ വിഭജനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. ഹിന്ദു ദേവഗണങ്ങൾ നാണയങ്ങളിൽ ചിത്രണം ചെയ്തിരുന്നു.
 
ഗദ്യന, വരാഹ, പൊൻ, പഗൊഡ, പ്രതാപ എന്നിങ്ങനെ പലപേരുകളിൽ സ്വർണനാണയങ്ങളുണ്ടായിരുന്നു. ലിഖിതങ്ങളിൽ ചക്രഗദ്യന, കടഗദ്യന, പ്രതാപഗദ്യന, ഖട്ടി വരാഹ, ഡൊഡ വരാഹ മുതലായവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം, ജിതൻ, കാശ് തുടങ്ങിയവ ചെമ്പുനാണയങ്ങളായിരുന്നു.
വരി 117:
കാലിഗ്രാഫിയും പേർഷ്യൻ നസാലിക് ലിപികളും ഉപയോഗിച്ചുകൊണ്ട് നാണയങ്ങൾ അലങ്കരിച്ചു. ഖുറാനിക് വചനങ്ങളും മതധർമങ്ങളും കലിമയും നാല് പ്രവാചകന്മാരുടെ പേരുകളും നാണയങ്ങളിൽ മുദ്രണം ചെയ്തിരുന്നു. ഒപ്പം ഭരണാധികാരിയുടെ പേര്, പദവി, നാമം, ഹിജറവർഷം, കമ്മട്ടത്തിന്റെ പേര് തുടങ്ങിയവയും ആലേഖനം ചെയ്തിട്ടുണ്ട്.
 
അക്ബറിന്റെ ഭരണകാലത്ത് നാണയസമ്പ്രദായം പരിപൂർണമായും ഉടച്ചുവാർത്തു. ഉരുക്കുകൊണ്ട് അച്ചുകൾ നിർമിക്കുകയുംനിർമ്മിക്കുകയും വിദഗ്ധവിദഗ്ദ്ധ കാലിഗ്രാഫറെക്കൊണ്ട് രൂപകല്പനചെയ്ത കമ്മട്ടങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ചിത്രകാരനും, കാലിഗ്രാഫറുമായ അബ്ദുൽ സമദിനെ ഇറാനിൽ നിന്ന് അക്ബർ വരുത്തുകയും നിർമാണശാലയുടെനിർമ്മാണശാലയുടെ ചുമതല നല്കുകയും ചെയ്തു.
 
'കലിമ'യ്ക്കു പകരം മറ്റ് രേഖപ്പെടുത്തലുകളും ഹിജറയ്ക്കു പകരം ഇലാഹി തീയതിയും നാണയങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. ചെമ്പുനാണയങ്ങൾക്ക് 42-ലേറെ സ്ഥലങ്ങളിലും, രൂപയ്ക്ക്-14 ഇടങ്ങളിലും, മൊഹൂറിന് നാല് ഇടങ്ങളിലും കമ്മട്ടം സ്ഥാപിച്ചു. അക്ബറിന്റെ കാലത്ത് കമ്മട്ടം ചെയ്ത, ഡയമണ്ട് കട്ടയുടെ ആകൃതിയിലുള്ള മൊഹൂർ, മിഹ്റാബിസ് എന്നിവ സവിശേഷ നാണയങ്ങളായിരുന്നു. അക്ബർ രൂപീകരിച്ച ദിൻ ഇലാഹി എന്ന മതത്തിന്റെ പ്രചാരണത്തിനും നാണയങ്ങൾ ഉപയോഗിച്ചു. അതിനുവേണ്ടി 'ഇലാഹിവർഷം' നാണയത്തിൽ ഉപയോഗിച്ചു.
വരി 128:
 
==== പോർച്ചുഗീസുകാർ ====
എ.ഡി. 1497-ൽ കടൽമാർഗംകടൽമാർഗ്ഗം ഇവർ ഇന്ത്യയിലെത്തിച്ചേർന്നു. മലബാറിലെ സുഗന്ധവ്യജ്ഞനസുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികൾക്കുള്ള കുത്തക അവസാനിപ്പിച്ച് തങ്ങളുടെ കൈപ്പിടിയിലൊതുക്കാൻ അവർ ശ്രമിച്ചു. 1503-ൽ കൊച്ചിയിൽ കോട്ട സ്ഥാപിക്കുകയും 1510-ൽ ബിജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചടക്കി ഭരണം ആരംഭിക്കുകയും ചെയ്തു. ഇവരുടെ കാലത്ത് ഗോവ, ദിയു, ദാമൻ എന്നിവിടങ്ങളിൽ സ്വർണം, വെള്ളി, ചെമ്പ് നാണയങ്ങൾ കമ്മട്ടം ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു.
 
എസ്പെർ, മെയ എസ്പെര (വെള്ളി) ക്രുസഡൊ അല്ലെങ്കിൽ മനൊയൽ, മെയൊ മനൊയൽ (സ്വർണം) എന്നിവയിൽ മനൊയലിനും, എസ്പെരയ്ക്കും മുഖഭാഗത്ത് കുരിശും, മറുഭാഗത്ത് പോർച്ചുഗലിന്റെ ഔദ്യോഗികചിഹ്നവും ചിത്രണം ചെയ്തിരിക്കുന്നു. നില്ക്കുന്ന സെന്റ്തോമസിന്റെ ചിത്രമുള്ള നാണയങ്ങളും പോർച്ചുഗീസുകാരുടേതായുണ്ട്. 'കെപറഫിൻസ്' മറ്റൊരു നാണയമാണ്. 'ടാങ്കയും' 'ബസാറുക്കയും' ഇവർ കമ്മട്ടം ചെയ്തിരുന്നു.
വരി 148:
 
==== ബ്രിട്ടീഷുകാർ ====
എ.ഡി. 1600-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] സ്ഥാപിതമായി. അവർ 1672-ൽ ബോംബെയിൽ ഒരു കമ്മട്ടം സ്ഥാപിക്കുകയും അവിടെ യൂറോപ്യൻ രീതിയിലുള്ള നാണയങ്ങൾ നിർമിക്കുകയുംനിർമ്മിക്കുകയും ചെയ്തു. 'കരോലിന' (സ്വർണം), ആഗ്ളിന (വെള്ളി), കോപ്പറോൺ (ചെമ്പ്) തുടങ്ങിയവ പരിമിതമായ തോതിൽ കമ്മട്ടം ചെയ്തു. ആദ്യകാലത്ത് സ്പാനിഷ് ഡോളറുകളായിരുന്നു ഉപയോഗിച്ചിരുന്നത്.
 
1677-ൽ ചാൾസ് II-ന്റെ പേരിൽ 'റുപി ഒഫ് ബോംബെ' എന്ന നാണയം ബോംബെയിൽ നിന്ന് പുറത്തിറക്കി. ഇത്. 1778 വരെ ബ്രിട്ടീഷുകാരുടെ പ്രധാനനാണയമായിരുന്നു. 1717-ൽ ഫറൂഖ് സിയാർ 'മുഗൾ റുപി' കമ്മട്ടം ചെയ്യാൻ ബ്രിട്ടീഷുകാർക്ക് അനുവാദം നല്കി. 1793-ൽ സൂറത്ത് റുപി ബോംബെ പ്രസിഡൻസിയുടെ നാണയമായി മാറി. 1800-ൽ സൂറത്ത് കമ്മട്ടം ബ്രിട്ടീഷുകാരുടെ കൈപ്പിടിയിലായി.
വരി 177:
കണ്ണൂർ ആലിരാജാവിന്റെ നാണയങ്ങളെക്കുറിച്ചുള്ള ലഭ്യമായ രേഖകൾ 17-ാം നൂറ്റാണ്ടിന് ശേഷമുള്ളത് മാത്രമാണ്. കണ്ണൂർ പണത്തിന്റെ പ്രചാരം 1709 മുതലാണ് ആരംഭിക്കുന്നത്. കോഴിക്കോട് സാമൂതിരിക്ക് 1667 മുതൽ കമ്മട്ടമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. കമ്മട്ടക്കാരനെ വീരരായൻ തട്ടാൻ എന്നാണ് അറിയപ്പെടുന്നത്. 'വീരരായൻ പണവും' 'താരനും' പ്രസിദ്ധങ്ങളാണ്. വിജയനഗര നാണയങ്ങളെ മുന്നിൽക്കണ്ടാണ് ഈ നാണയങ്ങൾ രൂപകല്പന ചെയ്തത്. 1792-ൽ കമ്മട്ടം ചെയ്യാൻ ബ്രിട്ടീഷുകാരുമായി വ്യവസ്ഥയുണ്ടാക്കി.
 
കൊച്ചിയുടെ ഏറ്റവും പഴയനാണയം 'കലിയമേനി'യാകാമെന്ന് കരുതുന്നു. വെള്ളി ഒറ്റ-ഇരട്ട പുത്തനുകൾ ഡച്ചുകാരുടെ വരവിനും മുമ്പുള്ള നാണയങ്ങളായിരുന്നു. 1663-ൽ കൊടുങ്ങല്ലൂർ കോട്ട ഡച്ചുകാർ പിടിച്ചെടുത്തതോടെ ഇവരുടെ നാണയം കൊച്ചിയുടെ നാണയമായും പ്രവർത്തിച്ചു. 1847-നും 1858-നുമിടയിലാണ് കൊച്ചിക്കുവേണ്ടി അവസാനമായി നാണയനിർമിതി നടത്തിയത്. 1900, 1941 വർഷങ്ങളിലെ വിളംബരമനുസരിച്ച് കൊച്ചിക്ക് നാണയനിർമാണാവകാശംനാണയനിർമ്മാണാവകാശം നഷ്ടപ്പെട്ടു. ഒറ്റ, ഇരട്ട പുത്തനുകൾ 1900 വരെ പ്രചാരത്തിലിരുന്നു.
 
'ചക്ര'ത്തിന്റെ നാടെന്ന് അറിയപ്പെടുന്ന തിരുവിതാംകൂറിലെ ആദ്യത്തെ ഔദ്യോഗിക കമ്മട്ടം 1790-ൽ പത്മനാഭപുരത്ത് സ്ഥാപിച്ചു. പാർവള്ളി മുദ്രകളുള്ളതും ഇല്ലാത്തതുമായ വെള്ളിച്ചക്രങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. 1809-ൽ വെള്ളി അരച്ചക്രവും രണ്ടുചക്രവും കമ്മട്ടം ചെയ്തു. അരച്ചക്രം ഏറ്റവും കുറഞ്ഞ ഭിന്നനാണ്യമായിരുന്നു. ബോംബെ രൂപ ഉരുക്കിയാണ് വെള്ളിച്ചക്രം നിർമിച്ചിരുന്നത്. സ്പാനിഷ് ജർമൻ ഡോളറും, സൂറത്തി രൂപയും ഇതിനായി ഉപയോഗിച്ചിരുന്നു. കലിപ്പണവും രാശിപ്പണവും നാമമാത്രമായിരുന്നു. 1890-കളോടെ നാണയനിർമാണംനാണയനിർമ്മാണം നിലച്ചു.
 
==== വൈദേശിക നാണയങ്ങൾ ====
വരി 213:
മിങ് (1368-1644) രാജവംശം ചൈനീസ് സംസ്കാരത്തിനും രാഷ്ട്രീയത്തിനും കനത്ത സംഭാവനകൾ നല്കിയിട്ടുണ്ട്. ഇവരുടെ നാണയങ്ങളും മറ്റ് നാണയങ്ങളുടെ പൊതുസ്വഭാവം പങ്കുവച്ചെങ്കിലും കമ്മട്ടത്തിന്റെ പേരും നാണയമൂല്യവും പുറകുവശത്ത് രേഖപ്പെടുത്താൻ തുടങ്ങി. ഈ മാറ്റങ്ങൾ 1911-ൽ ചിങ് വംശം അധികാരത്തിൽ നിന്നു പുറത്താകുന്നതുവരെ തുടർന്നു. 1900-ത്തിൽ പുതിയ നാണയരീതി അവലംബിച്ചു. ആയിരം പണം ഒരു യുവാന് തുല്യമായിരുന്നു.
 
16-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പടിഞ്ഞാറിന്റെ സ്വാധീനം ചൈനയിൽ ഉടലെടുത്തു തുടങ്ങിയിരുന്നു. ഇതിനെതിരായ മനോഭാവവും അവിടെ ശക്തമായിരുന്നു. പടിഞ്ഞാറൻ ശൈലി സ്വീകരിക്കപ്പെട്ടില്ലെങ്കിലും നിർമാണനിർമ്മാണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയുണ്ടായി. പഴയതിനും പുതിയതിനുമിടയിലെ മധ്യമ മാർഗമായിരുന്നുമാർഗ്ഗമായിരുന്നു ഇത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷം ഈ നാണയങ്ങളിൽ ദർശിക്കാവുന്നതാണ്. ആദ്യ യന്ത്രവത്കൃത നാണയനിർമാണത്തിന്നാണയനിർമ്മാണത്തിന് പരമ്പരാഗത ശൈലി ഉപയോഗിച്ചു.
 
== ഗ്രീക്കു നാണയങ്ങൾ ==
വരി 231:
 
== റോമൻ നാണയങ്ങൾ ==
ഗ്രീക്കു നാണയസംവിധാനം ആരംഭിച്ച് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷമാണ് റോമിൽ ഇത് ആരംഭിക്കുന്നത്. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജൂലിയ പപിറിയ വെങ്കല നാണയങ്ങൾ കൊണ്ടുവന്നു. ഗ്രീക്കുകാരെപ്പോലെ ദേവതാ ദേവന്മാരുടെ ചിത്രണങ്ങളുണ്ടായിരുന്നു, നാണയങ്ങളിൽ. ബി.സി. മൂന്നാം നൂറ്റാണ്ടുവരെ റോമിൽ വെള്ളിനാണയങ്ങൾ നിർമിച്ചിരുന്നില്ലെന്നു കരുതപ്പെടുന്നു. ഏറെ ശ്രദ്ധേയമായ വെള്ളി ദിനാറിയസ് 187 ബി.സി.യിലാണ് നിർമിക്കപ്പെട്ടത്നിർമ്മിക്കപ്പെട്ടത്.
 
ആദ്യ സ്വർണനാണയം പ്രത്യക്ഷപ്പെടുന്നത് രണ്ടാം പ്യൂണിക് യുദ്ധത്തോടനുബന്ധിച്ച് 218-201 ബി.സി.യിലാണ്. റിപ്പബ്ളിക്കിന്റെ അവസാനകാലത്ത് കറൻസിയുടെ യുനിറ്റ് 25 ദിനാറി മൂല്യമുള്ള സ്വർണഔറസ് ആയിരുന്നു. 12 1/2 ദിനാറി മൂല്യമുള്ള ക്വിനാറിയസ് മറ്റൊരു സ്വർണനാണയമായിരുന്നു. 16, 8 എയ്സസ് മൂല്യമുള്ള വെള്ളി ദിനാറിയസ്, ക്വിനാറിയസ് തുടങ്ങിയവ റോമിൽ നിലവിലുണ്ടായിരുന്നു. ചെമ്പ്, ടിൻ സ്വാഭാവിക ലോഹസങ്കരം എന്നിവ കൊണ്ട് നിർമിച്ച സെസ്സ്റ്റെർട്ടിയുസ് മറ്റൊരു നാണയമായിരുന്നു.
വരി 244:
മധ്യകാലത്തിന്റെ ആദ്യപാദങ്ങളെ വിശ്വാസങ്ങളുടെ കാലം എന്നും വിളിക്കാറുണ്ട്. ഫ്യൂഡലിസം രൂപപ്പെട്ടുവരുന്നതും ഇക്കാലത്ത് തന്നെയായിരുന്നു. ഇവർക്ക് നാണയങ്ങളടിക്കാനുള്ള പ്രത്യേക അവകാശങ്ങൾ ഉണ്ടായിരുന്നു. കരൊലിൻജിയൻസ് സ്വർണനാണയങ്ങൾ അടിക്കാനുള്ള അവകാശം നിർത്തലാക്കുകയും പകരം വെള്ളിനാണയങ്ങളായ ഒബൊൾ, ഡിനാറിയസ് എന്നിവ നടപ്പിലാക്കുകയും ചെയ്തു.
 
10-ാം നൂറ്റാണ്ടിൽ ഉയർന്നുവന്ന 'കാപെറ്റയിൻ' വംശം ഗോഥിക് രീതിയിൽ അലങ്കരിച്ചതും കുരിശ് രേഖപ്പെടുത്തിയതുമായ നാണയങ്ങളിറക്കുകയുണ്ടായി. ഇതേകാലത്ത് 1066-ൽ ഇംഗ്ലണ്ടിൽ നോർമൻ വംശം അധികാരത്തിൽ വരികയും ആംഗ്ലോ സാക്സൻ വംശം സ്ഥാപിക്കുകയും ചെയ്തു. ജർമനിയും ഇറ്റലിയും താരതമ്യേന സ്ഥിരതയുള്ളവയായിരുന്നു. കുരിശുയുദ്ധങ്ങൾ നാണയനിർമാണത്തെനാണയനിർമ്മാണത്തെ സ്വാധീനിച്ചിരുന്നു.
 
13-ാം നൂറ്റാണ്ടിലുണ്ടായ സാമ്പത്തിക വളർച്ച പെന്നിയെ അടിസ്ഥാനമാക്കിയുള്ള നാണയവിനിമയം അസാധ്യമാക്കി. ഇത് വലിയ വെള്ളിനാണയങ്ങൾക്കും സ്വർണനാണയങ്ങളുടെ തിരിച്ചുവരവിനും കാരണമായിത്തീർന്നു. ഉയർന്ന മൂല്യമുള്ള വിനിമയങ്ങൾക്ക് അത്തരം നാണയങ്ങൾ ആവശ്യമായിരുന്നു. വെനീസ് ആയിരുന്നു വ്യാപാരികളുടെ പ്രധാനകേന്ദ്രം. അവിടെ ഗ്രൊസ്സോ എന്ന പുതിയ നാണയം ആരംഭിച്ചു. കേരളത്തിൽ നിന്നുവരെ വെനീഷ്യൻ നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഗ്രൊസ്സോ യൂറോപ്പിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ വ്യാപിച്ചു. ബാർസലോണയിൽ ഇത് 'ക്രോട്ട്' എന്നും ജർമനിയിൽ 'ഗ്രൊഡ്ചെൻ' എന്നും അറിയപ്പെട്ടു.
വരി 254:
മധ്യകാല യൂറോപ്പിന്റെ രണ്ടാംപാതി ഏറെ മതപരിഷ്കരണങ്ങളുടെയും ഉണർന്നെഴുന്നേല്ക്കലിന്റെയും കാലം കൂടിയാണ്. അഞ്ച് നൂറ്റാണ്ടോളം ഇതിന്റെ അലയൊലികൾ യൂറോപ്പിൽ നിലനിന്നു. ദേശരാഷ്ട്രങ്ങളുടെ രൂപീകരണവും മതപൌരോഹിത്യത്തിന്റെ തളർച്ചയും മാനവികതാവാദം ശക്തിപ്പെടുന്നതും ഇക്കാലത്താണ്. ഇത് വൻ വ്യാപാരവളർച്ചയുടെ കാലഘട്ടം കൂടിയായിരുന്നു. നവോത്ഥാന യൂറോപ്യൻ നാണയങ്ങളിൽ ക്ളാസ്സിക്കൽ ഭൂതകാലത്തിന്റെ പ്രചോദനം പ്രകടമായിരുന്നു. ദൈവത്തിനുപകരം മനുഷ്യകേന്ദ്രിതമായ തത്ത്വചിന്തയുടെ കാലമായിരുന്നു ഇത്. 14-ാം നൂറ്റാണ്ടുമുതൽ 17-ാം നൂറ്റാണ്ടുവരെയാണ് നവോത്ഥാനത്തിന്റെ കാലം.
 
ഇക്കാലത്ത് നാണയനിർമാണനാണയനിർമ്മാണ സാങ്കേതികവിദ്യയിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. സ്ക്രുപ്രസ്സ്, റോളർപ്രസ്സ് തുടങ്ങിയവ ഇത്തരത്തിലുള്ള വികാസത്തിൽ ഉൾപ്പെടുന്നു. പുതിയ പുതിയ വ്യാപാരസീമകൾ കണ്ടെത്തിയും പുതിയ പുതിയ പ്രദേശങ്ങൾ കീഴ്പ്പെടുത്തിയും യൂറോപ്പ് അതിന്റെ സ്വാധീനശക്തി വർധിപ്പിച്ചുകൊണ്ടിരുന്നു. വ്യാപാരമുതലാളിത്തത്തിന്റെ (merchantile capitalism) വികാസവും തുടർന്ന് മുതലാളിത്തത്തിന്റെ രൂപപ്പെടലും നടന്നുകൊണ്ടിരിക്കുകയായിരുന്നു. സമ്പദ്ഘടന ഇതിനനുസൃതമായി പുനഃസംഘടിപ്പിക്കപ്പെടുകയും അതിന്റെ പ്രതിഫലനം നാണയങ്ങളിലും സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
 
[[അമേരിക്ക]], [[കാനഡ]], ലാറ്റിനമേരിക്ക, ഇന്ത്യയുൾപ്പെടെയുള്ള പൌരസ്ത്യ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളിലൊക്കെയും യൂറോപ്യൻ അധിനിവേശം നടക്കുകയുണ്ടായി. 16-ാം നൂറ്റാണ്ടിൽ ലാറ്റിനമേരിക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ അമൂല്യലോഹശേഖരം കണ്ടെത്തപ്പെടുകയും അവ സ്പെയിൻ ചൂഷണം ചെയ്യാൻ ആരംഭിക്കുകയും ചെയ്തത് വർധിച്ച വ്യാപാരാവശ്യങ്ങൾക്കാവശ്യമായത്രയും നാണയങ്ങൾ നിർമിക്കുന്നതിനുംനിർമ്മിക്കുന്നതിനും ലഭ്യമാക്കുന്നതിനും സഹായകരമായി മാറി. ഇത് യൂറോപ്യൻ അധിനിവേശശക്തികൾക്ക് ധനപരമായ പരിമിതി മറികടക്കുന്നതിനും, ഊർജസ്വലമായി മുന്നോട്ടുപോകുന്നതിനും കരുത്തു നല്കി.
 
ബുക്ക് കീപ്പീങ്, ബാങ്കിങ് സംവിധാനങ്ങൾ വ്യാപകമായത്, വലിയതുകകൾ കൈമാറുന്നതിന് ബിൽ സംവിധാനങ്ങൾ നിലവിൽ വന്നത്, യൂറോപ്യൻ കടലാസു പണത്തിന്റെ ആരംഭം, തുടങ്ങിയ കാര്യങ്ങൾ നാണയ വിനിമയരംഗത്ത് വൻ കുതിച്ചുചാട്ടംതന്നെ 17-ാം നൂറ്റാണ്ടിൽ സൃഷ്ടിച്ചു. ഇവ കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു.
 
പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിലെ വ്യാവസായിക വിപ്ളവവും അതേത്തുടർന്നു രൂപപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളും നാണയനിർമാണത്തിൽനാണയനിർമ്മാണത്തിൽ പ്രതിഫലിച്ചു. ജെയിംസ് വാട്ടിന്റെയും മാത്യൂ ബൌൾടന്റെയും സംയുക്ത ശ്രമഫലമായി നീരാവി ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രക്കമ്മട്ടം വികസിപ്പിച്ചെടുത്തു. ഇത് വൻതോതിൽ നാണയങ്ങൾ ഒന്നിച്ച് തയ്യാറാക്കുന്നതിന് സഹായകമായിത്തീർന്നു. ഈ സംവിധാനം യൂറോപ്പിൽ വ്യാപകമായി. പേപ്പർകറൻസികൾ ലോകത്താകമാനം പ്രചുരപ്രചാരം നേടുകയും, മുഖ്യവിനിമയോപാധിയായി മാറുകയും ചെയ്തു.
 
സാമ്പത്തിക പുരോഗതിക്കൊപ്പം ദേശരാഷ്ട്രസങ്കല്പം ശക്തിപ്പെടുകയും വ്യാപകമാവുകയും ചെയ്തു. ഇത് രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. അമേരിക്കൻ വിപ്ലവവും (1775-83) ഫ്രഞ്ച് വിപ്ലവവും (1789-99) ഇതിന് ഉദാഹരണമാണ്.
"https://ml.wikipedia.org/wiki/കറൻസി" എന്ന താളിൽനിന്ന് ശേഖരിച്ചത്