"നരവംശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Anthropology}} {{Science}}
മനുഷ്യവംശത്തെ സംബന്ധിച്ചുള്ള പഠനം.അനന്തമായ അന്വേഷണ ത്വര മനുഷ്യന്റെ പ്രത്യേകതയാണ്. മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രീയമായ ഏത് അന്വേഷണവും നരവംശ ശാസ്ത്രമാണ്. എന്നാൽ ചരിത്രം, രാഷ്ട്രമീമാംസ, തത്വചിന്തതത്ത്വചിന്ത,സാഹിത്യം, ജീവശാസ്ത്രം തുടങ്ങി അനേകം വിഷയങ്ങൾ മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിൽ എർപെടിരികുന്നു. എന്നാൽ ഇവയൊക്കെ മനുഷ്യനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് മാത്രം പഠനം നടത്തുമ്പോൾ, നരവംശ ശാസ്ത്രം മനുഷ്യനെ സമഗ്രമായി കണ്ടു കൊണ്ട് പഠനം നടത്തുന്നു എന്നതാണ് നരവംശ ശാസ്ത്രത്തെ മറ്റു അന്വേഷണങ്ങളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്. അതുകൊണ്ട് തന്നെ നരവംശ ശാസ്ത്രം മനുഷ്യനെ ജീവശാസ്ത്രപരമായും(Biological/Physical Anthropology), സാമൂഹിക- സാംസ്കാരികമായും(Social/Cultural Anthropology), ഭാഷാശാസ്ത്രപരമായും (Linguistic Anthropology), പ്രാചീനചരിത്രപരമായുമൊക്കെ (Archaeological Anthropology) പഠനം നടത്തുന്നു. മനുഷ്യരാശിയുടെ ഉദ്ഭവം, സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ആവിർഭാവം എന്നിവ മുതൽ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശശാസ്ത്രത്തിന്റെ വിഷയം. ആന്ത്രപ്പോളജി എന്ന പദം ഉണ്ടായത് ആന്ത്രോപ്പോസ് (മനുഷ്യന്)ലോഗോസ് (പഠനം) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. അരിസ്റ്റൊട്ടിൽ ആണ് ആദ്യമായി അന്ത്രോപോളജി എന്നാ വാക്ക് ഉപയോഗിച്ചത്.ഇന്ത്യൻ നരവംശ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് എസ് . സി . റോയി യെ ആണ്. ഡോ.എ. അയ്യപ്പൻ, എൽ. കെ . അനന്ത കൃഷ്ണ അയ്യർ ,ഡോ.പി.ആർ.ജി മാത്തൂർ,ഡോ.ബി.ആനന്ദഭാനു,ഡോ.വിനീതാ മേനോൻ തുടങ്ങിയവർ കേരളത്തിലെ അറിയപ്പെടുന്ന നരവംശശാസ്ത്രജ്ഞൻമാരാണ്.കേരളത്തിൽ, കണ്ണൂർ സർവ്വകലാശാലയിൽ നരവംശശാസ്ത്രം ബിരുദാനന്തര ബിരുദ തലത്തിലും, വിദൂര പഠന വിഭാഗത്തിൽ ബിരുദ തലത്തിലും കോഴ്സ് നിലവിലുണ്ട്.കൂടാതെ ഹയർ സെക്കണ്ടറി തലത്തിൽ ഹ്യുമനിറ്റീസ് വിഭാഗത്തിൽ നരവംശ ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട്. നരവംശ ശാസ്ത്രം എന്നതിന് പകരം മാനവ ശാസ്ത്രം എന്ന മലയാള പദം ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നരവംശ ശാസ്ത്ര വിശാരദന്മാർകിടയിൽ ഇന്ന് സജീവമായി നടക്കുകയാണ്.
==ആമുഖം==
മനുഷ്യന്റെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ പരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കപ്പെട്ട പത്തൊൻപതാം ശതകത്തിലാണ്, ഒരു വിജ്ഞാനശാഖയെന്നനിലയ്ക്ക് നരവംശശാസ്ത്രം വികസിക്കുന്നത്. യൂറോപ്യൻ കൊളോണിയൽ വികസനവുമായി ഈ വിജ്ഞാനശാഖയ്ക്ക് ഗാഢമായ ബന്ധമുണ്ട്. കാരണം, തങ്ങളുടെ കോളോണിയൽ സാമ്പത്തിക രാഷ്ട്രീയാധിനിവേശത്തിന്റെ ഭാഗമായി വിദൂരരാജ്യങ്ങളിലെത്തിച്ചേർന്ന യൂറോപ്യന്മാർക്ക് തികച്ചും അപരിചിതമായ ജനസമൂഹങ്ങളെയും ജീവിതരീതികളെയും സംസ്കാരങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നു. ഇങ്ങനെ അഭിമുഖീകരിക്കേണ്ടിവന്ന അന്യജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാർ 'പ്രാകൃതസമൂഹങ്ങൾ', 'അപരിഷ്കൃതസമൂഹങ്ങൾ' എന്ന് നിർവചിക്കുകയാണുണ്ടായത്. യൂറോപ്പിന്റെ സംസ്കാരത്തെ മികച്ചതും ഉത്തമവുമായി കാണുന്ന ഒരു യൂറോകേന്ദ്രിതവാദമാണ് മിക്ക യൂറോപ്യൻ നിരീക്ഷകരെയും നയിച്ചത്. ഇത്തരമൊരു യൂറോകേന്ദ്രിത സമീപനത്തിലൂടെയാണ് ആദ്യകാല നരവംശ ഗവേഷകർ യൂറോപ്പിതര ജനങ്ങളെയും സംസ്കാരങ്ങളെയും അപഗ്രഥിക്കാൻ ശ്രമിച്ചത്. യൂറോപ്പിന്റെ പൂർവകാലം എങ്ങനെയായിരുന്നു, പ്രാകൃതവും ലളിതവുമായ സംസ്കാരങ്ങളിൽനിന്നു യൂറോപ്പിന്റേതുപോലെയുള്ള വികസിത സംസ്കാരങ്ങളിലേക്കുള്ള വികാസം എങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങളായിരുന്നു ഈ ആദ്യകാല നരവംശചിന്തകരെ ആകർഷിച്ചത്. പത്തൊൻപതാം ശതകത്തിലുണ്ടായ പുരാവസ്തുകണ്ടെത്തലുകൾ നരവംശശാസ്ത്രത്തിന്റെ വികാസത്തിനു പ്രചോദനമായിട്ടുണ്ട്. [[ഫോസിൽ |ഫോസിലുകൾ]], പ്രാചീന ഉപകരണങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഖനനത്തിലൂടെ കണ്ടെത്തിയതോടെ, മനുഷ്യവംശത്തിന്റെ ആവിർഭാവചരിത്രത്തിന് ബൈബിളിലെ ഉത്പത്തികഥയെക്കാൾ പഴക്കമുണ്ടെന്ന് അംഗീകരിക്കപ്പെട്ടു. സാങ്കേതികവികാസത്തിന്റെ മൂന്നു അതിദീർഘ ഘട്ടങ്ങളിലൂടെ കടന്നിട്ടാണ് യൂറോപ്പിന്റെ ശാസ്ത്ര-സാങ്കേതികവികാസത്തിന്റെ വർത്തമാന യുഗത്തിലെത്തിയതാണെന്ന് 1836-ൽ ഡാനിഷ് പുരാവസ്തു ഗവേഷകനായ [[ക്രിസ്ത്യൻ തോംസൺ]] സിദ്ധാന്തിക്കുകയുണ്ടായി. ഈ മൂന്ന് സാങ്കേതിക യുഗങ്ങളെ അദ്ദേഹം [[ശിലായുഗം]], [[വെങ്കലയുഗം]], [[ഇരുമ്പുയുഗം]] എന്ന് നിർവചിച്ചു. സ്കോട്ടിഷ് ഭൌമശാസ്ത്രജ്ഞനായ സർ ചാൾസ് ലയലും (Sir Charles Lyell) ഈ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്ന കണ്ടെത്തലുകൾ ഇക്കാലത്ത് നടത്തുകയുണ്ടായി. ഭൂമിക്കു വളരെയേറെ പഴക്കമുണ്ടെന്നും ഇന്നത്തെ നിലയിലെത്തുന്നതിനുമുമ്പ് ഭൂമി അനവധിമാറ്റങ്ങൾക്കുവിധേയമായിട്ടുണ്ടെന്നും ലയൽ സിദ്ധാന്തിച്ചു.
വരി 21:
19-ാം ശ.-ത്തിന്റെ മധ്യത്തിൽ ഇംഗ്ലീഷ് സാമൂഹികചിന്തകനായ [[ഹെർബർട്ട് സ്പെൻസർ]], പരിണാമസിദ്ധാന്തത്തെ മനുഷ്യസമൂഹങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. പ്രകൃതി സാഹചര്യങ്ങൾക്കനുസൃതമായി അനുകൂലനം നടത്തുകയും അതിന് ശേഷിയില്ലാത്തവർ നശിക്കുകയും ചെയ്യുന്ന ജൈവവ്യവസ്ഥയ്ക്കു സമാനമാണ് മനുഷ്യസമൂഹങ്ങൾ എന്ന് ഹെർബർട്ട് സ്പെൻസർ സിദ്ധാന്തിച്ചു. ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നതിനുവേണ്ടി സ്പെൻസർ 'അർഹതയുള്ളവന്റെ [[അതിജീവനം]]' (Survival of the fittest) എന്ന സിദ്ധാന്തം ആവിഷ്കരിച്ചു. ജൈവശാസ്ത്രനിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യസമൂഹത്തിന്റെ വികാസ-പരിണാമ പ്രക്രിയയെ അപഗ്രഥിക്കാനാണ് സ്പെൻസർ ശ്രമിച്ചത്. സാമൂഹികശാസ്ത്രത്തിന്റെ രംഗത്ത് പരിണാമസിദ്ധാന്ത നിയമങ്ങൾ പ്രയോഗിക്കാൻ ശ്രമിച്ചത് സ്പെൻസറാണ്. ഈ സമീപനം സാമൂഹിക പരിണാമസിദ്ധാന്തം എന്നറിയപ്പെടുന്നു. സാംസ്കാരികമായ താഴ്ന്ന നിലവാരത്തിൽനിന്ന് മനുഷ്യസമൂഹം ഉയർന്ന തലത്തിലേക്ക് അനുക്രമമായി വികസിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് സ്പെൻസറുടെ സിദ്ധാന്തം. ഈ സിദ്ധാന്തം ഫലത്തിൽ യൂറോപ്യൻ കൊളോണിയലിസത്തെയും യൂറോപ്പിന്റെ സംസ്കാരികമേന്മവാദത്തെയും സാധൂകരിക്കുന്ന ഒരു യൂറോകേന്ദ്രിത വീക്ഷണമായി മാറുകയാണുണ്ടായത്.
 
19-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും ജൈവശാസ്ത്രപരവും സാമൂഹികവുമായ പരിണാമമാതൃകയ്ക്ക് നരവംശശാസ്ത്രമേഖലയിൽ ഗണ്യമായ സ്വാധീനം ലഭിച്ചുതുടങ്ങി. യൂറോപ്യൻ വംശജർ സാംസ്കാരികമായി മാത്രമല്ല, ജീവശാസ്ത്രപരമായും മറ്റെല്ലാ ജനവിഭാഗങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന് ഈ നരവംശശാസ്ത്ര ഗവേഷകർ വാദിച്ചു. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന [[ലൂയി ഹെന്റി മോർഗൻ]] 1877-ൽ ഏൻഷ്യന്റ് സൊസൈറ്റി എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു പഠനത്തിലാണ് യൂറോപ്പിന്റെ വംശീയ ശ്രേഷ്ഠതാ വാദം സമഗ്രമായി അവതരിപ്പിക്കുന്നത്. മനുഷ്യന്റെ പരിണാമമുന്നേറ്റത്തിന്റെ ഉച്ചസ്ഥായിയാണ് യൂറോപ്യൻ സംസ്കാരമെന്ന് മോർഗൻ വാദിച്ചു. മനുഷ്യവംശത്തിന്റെ ഏറ്റവും ഉന്നതമായ ജീവശാസ്ത്രപരവും ധാർമികവും സാങ്കേതികവുമായ നേട്ടങ്ങളെയാണ് യൂറോപ്യൻ സംസ്കാരം പ്രതിനിധീകരിക്കുന്നത്. പ്രാകൃതാവസ്ഥ പോലെയുള്ള അനവധി ഘട്ടങ്ങൾ പിന്നിട്ടിട്ടാണ് മനുഷ്യവംശം സംസ്കാരത്തിലേക്ക് പരിണമിച്ചതെന്നാണ് മോർഗന്റെ നിരീക്ഷണം. ഇത്തരം പ്രാകൃതയുഗങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് വാദിച്ച മോർഗൻ, അവയെ ഭൂമിശാസ്ത്രയുഗങ്ങളോടാണ് തുലനം ചെയ്തത്. എങ്കിലും മനുഷ്യന്റെ സാംസ്കാരിക പരിണാമത്തിന്റെ പ്രധാന പ്രേരകഘടകങ്ങൾ ധാർമികവും മാനസികവുമായ ഉയർച്ചയാണെന്ന് മോർഗൻ വിശ്വസിച്ചു. ആഹാരോത്പാദനരീതിയിലെ പുരോഗതിയും മസ്തിഷ്കത്തിന്റെ അളവിലുണ്ടാകുന്ന വലുപ്പവുമാണ്വലിപ്പവുമാണ് ധാർമികവും മാനസികവുമായ പുരോഗതിക്കാധാരമെന്നും മോർഗൻ സിദ്ധാന്തിച്ചു. സാംസ്കാരികവികാസത്തിന്റെ ഭൗതികാടിത്തറയെക്കുറിച്ച് മോർഗൻ ചർച്ചചെയ്യുന്നുണ്ട്. അതിപ്രാചീനവും പ്രാകൃതവുമായ യുഗങ്ങളിൽ കൂട്ടായ സ്വത്തവകാശമായിരുന്നു നിലനിന്നത്. ക്രമേണ ഭൂമിക്കും വിഭവങ്ങൾക്കുംമേലുള്ള സ്വകാര്യസ്വത്തവകാശം വികസിച്ചു. സംസ്കാരങ്ങളുടെയും ഭരണകൂടങ്ങളുടെയും രൂപീകരണം സ്വകാര്യസ്വത്തവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മോർഗന്റെ വാദം. ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുകയെന്നതായിരുന്നു, ആദ്യഘട്ടങ്ങളിൽ ഭരണകൂടങ്ങളുടെ മുഖ്യധർമം. ജർമൻ ചിന്തകരായിരുന്ന [[കാൾ മാക്സ്|കാറൽ മാർക്സിനെയും]] [[ഫ്രെഡറിക് ഏംഗൽസ്| ഫ്രെഡറിക് ഏംഗൽസിനെയും ]]മോർഗന്റെ സിദ്ധാന്തങ്ങൾ ഗാഢമായി സ്വാധീനിക്കുകയുണ്ടായി. ഏംഗൽസിന്റെ വിഖ്യാതമായ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിർഭാവം എന്ന കൃതി യഥാർഥത്തിൽ മോർഗന്റെ ആശയങ്ങളെയാണ് ആധാരമാക്കിയിട്ടുള്ളത്. മോർഗന്റെ സിദ്ധാന്തമാതൃകയെ പിൻതുടർന്ന മാർക്സും ഏംഗൽസും ഭരണകൂടാശ്രിതമായ മുതലാളിത്തവ്യവസ്ഥ തകരുമെന്നും സമത്വാധിഷ്ഠിതമായ കമ്യൂണിസത്തിലേക്ക് മനുഷ്യസമൂഹം പരിണമിക്കുമെന്നും പ്രവചിക്കുകയുണ്ടായി. മനുഷ്യവംശത്തിന്റെ വികാസ-പരിണാമ ശൃംഖലയിലെ ഏറ്റവും ഉയർന്ന ഘട്ടമായിട്ടാണ് മാർക്സും ഏംഗൽസും [[കമ്യൂണിസം |കമ്യൂണിസത്തെ]] നിർവചിച്ചത്.
[[File:Edward Burnett Tylor.jpg|thumb|right|[[ഇ . ബി . ടൈലർ ]], പത്തൊൻപതാം നൂറ്റാണ്ടിലെ നരവംശ ശാസ്ത്രഞ്ജൻ .]]
ബ്രിട്ടീഷ് നരവംശശാസ്ത്രശാഖയുടെ സ്ഥാപകനായ [[സർ എഡ്വേർഡ് ടെയ്ലർ]] സാംസ്കാരിക പരിണാമവാദത്തിന്റെ വക്താവാണ്. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനില്ക്കുന്ന സവിശേഷമായ ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും വികസന ചരിത്രത്തെ വിലയിരുത്താനാണ് ടെയ്ലർ ശ്രമിച്ചത്. മതത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിച്ച ടെയ്ലർ, പ്രകൃതിവാദം, [[ബഹുദൈവവിശ്വാസം]], [[ഏകദൈവവിശ്വാസം]] എന്നിങ്ങനെയുള്ള ഒരു അനുക്രമവികാസത്തിന്റെ ചിത്രമാണ് രേഖപ്പെടുത്തുന്നത്. '[[ജ്ഞാനം]], [[വിശ്വാസം]], [[കല]], [[ധാർമികത]], [[ആചാരം]] എന്നിവയും ഒരു സമൂഹജീവിയെന്ന നിലയ്ക്ക് മനുഷ്യൻ ആർജിക്കുന്ന ശേഷികളും ശീലങ്ങളുമെല്ലാമടങ്ങിയ ഒരു സങ്കീർണ സാകല്യമാണ് സംസ്കാരം' എന്നാണ് ടെയ്ലർ ആവിഷ്കരിച്ച നിർവചനം. ടെയ്ലറുടെ സംക്ഷിപ്തമായ ഈ നിർവചനം ആധുനിക നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായി മാറുകയുണ്ടായി.
 
സാംസ്കാരിക പരിണാമത്തെക്കുറിച്ചുള്ള ഇത്തരം വംശീയസിദ്ധാന്തങ്ങൾ യൂറോപ്പിന്റെ കൊളോണിയൽ ആധിപത്യത്തെ സാധൂകരിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. കൊളോണിയൽ ആധിപത്യത്തിനു വിധേയമാക്കപ്പെട്ട ജനതകളെ 'അവികസിത'വും 'പിന്നോക്ക'വുമെന്ന് ചിത്രീകരിക്കുകയും അവരെ സംസ്കാരത്തിലേക്ക് നയിക്കുകയെന്ന ചരിത്രദൗത്യമാണ് കൊളോണിയലിസത്തിലൂടെ നിർമിക്കപ്പെടുന്നതെന്നുമുള്ളനിർമ്മിക്കപ്പെടുന്നതെന്നുമുള്ള വാദത്തിന് നരവംശശാസ്ത്രപരമായ സാധൂകരണം ലഭിച്ചു. കൊളോണിയലിസത്തിലന്തർലീനമായ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ചൂഷണവും അടിച്ചമർത്തലും മറയ്ക്കപ്പെടുകയും കൊളോണിയലിസം ഒരു സംസ്കരണ പ്രക്രിയയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. സംസ്കാരത്തിന്റെയും നാഗരികതയുടെയും സാർവലൗകികമായ ഉത്തമമാതൃകയായി സ്വയം വിശേഷിപ്പിച്ച യൂറോപ്യന്മാർ, മറ്റെല്ലാ ജനവിഭാഗങ്ങളും അവരെ അനുകരിക്കുകയാണ് വേണ്ടതെന്ന് പ്രചരിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ മേധാവിത്വത്തിനുവേണ്ടി, പരിണാമസിദ്ധാന്തത്തെ ഉപയോഗപ്പെടുത്തുന്ന ഈ സമീപനം [[സാമൂഹിക ഡാർവിനിസം]] (social Darwinism) എന്നാണറിയപ്പെടുന്നത്. 19-ാം ശ.-ത്തിലെ സാംസ്കാരിക പരിണാമസിദ്ധാന്തം ചെറിയസമൂഹങ്ങളുടെ വിജയത്തെയോ അവയുടെ ദീർഘകാല അനുകൂലന പ്രാപ്തിയെയോ കണക്കിലെടുക്കാൻ സന്നദ്ധമായില്ല. അതുപോലെതന്നെ, 19-ാം ശ.-ത്തിലെ യൂറോപ്യൻ സംസ്കാരത്തിന്റെ ന്യൂനതകളും ഇവർക്ക് ഗൗരവമായ പ്രമേയങ്ങളായിരുന്നില്ല. [[കുറ്റകൃത്യങ്ങൾ]], [[]ദാരിദ്ര്യം]], [[തൊഴിലില്ലായ്മ]], [[ചേരിവത്കരണം]] തുടങ്ങിയവയൊന്നും യൂറോപ്യൻ നരവംശശാസ്ത്രജ്ഞരെ കാര്യമായി ആകർഷിച്ചില്ല. ചെറുതും ലളിതവുമായ ജനസമൂഹങ്ങൾ യൂറോപ്യൻവംശജരെക്കാൾ ശ്രേഷ്ഠത കുറഞ്ഞവരാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാംസ്കാരിക പരിണാമവാദികൾക്കോ സാമൂഹികഡാർവിനിസ്റ്റുകൾക്കോ കഴിഞ്ഞിട്ടില്ല. എന്നാൽ, തുടക്കത്തിൽത്തന്നെ ഇത്തരം വംശീയവാദ സങ്കല്പങ്ങളെ നരവംശശാസ്ത്രജ്ഞരിൽ ഒരു വിഭാഗം ശക്തിയായി വിമർശിച്ചിരുന്നു. പരിണാമവാദ സങ്കല്പങ്ങൾ സാമൂഹിക-നരവംശശാസ്ത്രമേഖലയിൽ പ്രയോഗിക്കുന്ന സമീപനത്തെ പൂർണമായി നിരാകരിക്കുന്ന നരവംശശാസ്ത്രജ്ഞരുമുണ്ടായിരുന്നു. എങ്കിലും, ഡാർവിന്റെയും മെൻഡലിന്റെയും പരിണാമ ജനിതകസിദ്ധാന്തങ്ങൾ വ്യാപകമായ തോതിൽ ദുരുപയോഗം ചെയ്യപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. സാമൂഹികശാസ്ത്രത്തിന്റെയും ചരിത്രവിജ്ഞാനീയത്തിന്റെയും മറ്റും രംഗങ്ങളിലുണ്ടായ പുതിയ കണ്ടെത്തലുകളെത്തുടർന്നാണ്, ജീവശാസ്ത്രസിദ്ധാന്തങ്ങൾ സാമൂഹിക വിജ്ഞാനീയമേഖലയിൽ പ്രയോഗിക്കുന്ന രീതിശാസ്ത്രം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. ജൈവമേഖലയും സാമൂഹികമേഖലയും അടിസ്ഥാനപരമായിത്തന്നെ വിഭിന്നമാണെന്നും ഭിന്നമായനിയമങ്ങളും ഗതീയതയുമാണ് രണ്ടുമേഖലകൾക്കുമുള്ളതെന്നും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, പരിണാമ-ജീവശാസ്ത്രരംഗത്തുണ്ടാകുന്ന സിദ്ധാന്തങ്ങൾ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഉപയോഗിക്കുന്നത് അശാസ്ത്രീയമാണ്. ഭിന്നപ്രതിഭാസങ്ങൾക്ക് ഭിന്നമായ രീതിശാസ്ത്രവും സമീപന രീതികളുമാവശ്യമാണെന്ന് ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
 
==ഉപശാഖകൾ==
വരി 34:
'''ജൈവ/ഭൗതിക നരവംശശാസ്ത്രം.''' ഒരു ജീവിവർഗമെന്ന നിലയ്ക്ക് മനുഷ്യവംശത്തിന്റെ ഉത്പത്തി-പരിണാമങ്ങൾ, സ്വഭാവവൈജാത്യങ്ങൾ, ശാരീരികഘടന, പ്രത്യേകതകൾ എന്നിവയാണ് ജൈവനരവംശശാസ്ത്രത്തിന്റെ അന്വേഷണ മേഖലകൾ. സംസ്കാരം, സാമൂഹികജീവിതം, ഭാഷ തുടങ്ങിയവയെക്കുറിച്ച് ജൈവനരവംശശാസ്ത്രം പഠിക്കുന്നില്ല. ഈ വിജ്ഞാനശാഖ ഹ്യുമൻ പാല്യന്റോളജി, പാല്യൻത്രോപോളജി (Human Paleontology/Paleanthropolgy) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്നു ഭൂമിയുടെ വിവിധഭാഗങ്ങളിൽ അധിവസിക്കുന്ന മനുഷ്യർക്കിടയ്ക്കുള്ള ശാരീരികവ്യത്യാസങ്ങൾ എങ്ങനെ ആവിർഭവിച്ചു, അവ എങ്ങനെ വികസിച്ചു എന്നത് ഈ മേഖലയുടെ മുഖ്യപ്രമേയമാണ്. ഫോസിലുകൾ, എല്ലുകൾ, പല്ലുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ പരിശോധിച്ചുകൊണ്ടാണ് ജൈവനരവംശശാസ്ത്രജ്ഞർ ജൈവവ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നത്. കിഴക്കനാഫ്രിക്കയിൽനിന്നും 30 ലക്ഷം വർഷങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന മനുഷ്യപൂർവികരുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഫോസിൽ പഠനത്തിനുപുറമേ കാലാവസ്ഥ, പരിസ്ഥിതി, ആഹാരലഭ്യത, സസ്തന ജീവികളിൽ കുരങ്ങുകളുടെ പരിണാമത്തെക്കുറിച്ചുള്ള പഠനം എന്നിവയും ജൈവനരവംശശാസ്ത്രജ്ഞർ ഉപയോഗിക്കുന്നുണ്ട്. പ്രൈമേറ്റ്സിനെക്കുറിച്ചും ചിമ്പാൻസിയെക്കുറിച്ചുമുള്ള സവിശേഷപഠനങ്ങളും ഈ വിജ്ഞാനശാഖയുടെ ഭാഗമായി നടക്കുന്നുണ്ട്. [[പ്രൈമേറ്റ് |പ്രൈമേറ്റ്സിനെക്കുറിച്ചുള്ള]] ശാസ്ത്രീയപഠനത്തിലൂടെ മനുഷ്യരുടെ സവിശേഷമായ സ്വഭാവവിശേഷങ്ങൾ അപഗ്രഥിക്കാൻ കഴിയുന്നു. ഇത്തരം വിവരങ്ങളെ ഫോസിൽ റിക്കാർഡുമായി ഒത്തുനോക്കിക്കൊണ്ടാണ് പഠനത്തിന്റെ ശാസ്ത്രീയത തെളിയിക്കുന്നത്. വ്യത്യസ്തപ്രദേശങ്ങളിൽ അധിവസിക്കുന്ന മനുഷ്യരുടെ നിറം, ഉയരം, പാരിസ്ഥിതിക അനുകൂലനത്തിനുള്ള ശേഷിയിലെ ഭിന്നത എന്നിവ പ്രത്യേകമായ അപഗ്രഥനത്തിനുവിധേയമാക്കുന്നു. ജനിതകശാസ്ത്രം, ജനസംഖ്യാജീവശാസ്ത്രം, പാരിസ്ഥിതികസ്വാധീനം, ഭിന്നസമൂഹങ്ങളിൽ രോഗങ്ങളുടെ സ്വാധീനം ഭിന്നമായിരിക്കുന്നതെന്തുകൊണ്ട് (epidemiology) തുടങ്ങിയ വിവരങ്ങളും ജൈവനരവംശശാസ്ത്ര പഠനങ്ങൾക്കുപയോഗപ്പെടുത്തുന്നു.
 
ആധുനികകാലത്ത് ജൈവനരവംശശാസ്ത്രത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. മനുഷ്യന്റെ ജൈവശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഇന്ന് ഈ വിജ്ഞാനമേഖലയിൽ വളരെയേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. എന്നാൽ സംസ്കാരത്തിന്റെ രൂപീകരണ വികാസത്തെക്കാൾ ഇവർ പ്രാമുഖ്യം നല്കുന്നത് ശരീരശാസ്ത്രത്തിന്റെ മേഖലയ്ക്കാണ്. [മസ്തിഷ്കം |മസ്തിഷ്കത്തിന്റെ]] [[പരിണാമം]], പ്രത്യേകിച്ചും ഭാഷയും ചിന്തയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളുടെ പരിണാമം, നിവർന്നുനില്ക്കുന്ന ഘടനയുടെ വികാസം, ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കൈകളുടെ കഴിവ് എന്നിവ പ്രധാന അന്വേഷണ വിഷയങ്ങളാണ്. മനുഷ്യർ പ്രൈമേറ്റുകളാണെന്ന വിശ്വാസത്തിൽനിന്നാണ് ജൈവനരവംശശാസ്ത്രം അതിന്റെ അന്വേഷണമാരംഭിക്കുന്നത്. മനുഷ്യേതര പ്രൈമേറ്റുകളുടെ ശരീരശാസ്ത്രം, സ്വഭാവവിശേഷങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന പ്രൈമറ്റോളജി, ജൈവനരവംശശാസ്ത്രത്തിന്റെ രംഗത്തെ വിശേഷാവഗാഹമേഖലയായി മാറിയിട്ടുണ്ട്. ചില ജൈവനരവംശശാസ്ത്രജ്ഞർ [[ഫോറൻസിക് ശാസ്ത്രം |ഫോറൻസിക് ശാസ്ത്രത്തിൽ]] വിശേഷവിജ്ഞാനം ആർജിക്കുന്നുണ്ട്. മനുഷ്യന്റെ ശാരീരികഘടനയെക്കുറിച്ച് വിശേഷാവഗാഹം നേടിയിട്ടുള്ള ഫോറൻസിക് നരവംശശാസ്ത്രജ്ഞരുടെ സേവനം കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനുപയോഗപ്പെടുത്താറുണ്ട്. വംശഹത്യ, യുദ്ധങ്ങളിലെ കൂട്ടക്കൊലകൾ എന്നിവ നടന്ന സ്ഥലങ്ങളിലെ ശ്മശാനങ്ങൾ ഉത്ഖനനം ചെയ്തു തെളിവുകൾ ശേഖരിക്കുന്നതിനും ഫോറൻസിക് നരവംശശാസ്ത്രജ്ഞരുടെ വൈദഗ്ധ്യംവൈദഗ്ദ്ധ്യം ഉപയോഗിക്കാറുണ്ട്. യുദ്ധക്കുറ്റവാളികളുടെ വിചാരണയിൽ നരവംശശാസ്ത്രജ്ഞരുടെ വൈദഗ്ധ്യംവൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
 
=== സാംസ്കാരിക നരവംശശാസ്ത്രം ===
വരി 41:
 
=== പുരാവസ്തു ഗവേഷണം ===
''പുരാവസ്തു വിജ്ഞാനീയം.''' ഭൂതകാല സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചാണ് പുരാവസ്തു വിജ്ഞാനീയം പഠിക്കുന്നത്. മൺമറഞ്ഞുപോയ ജനവിഭാഗങ്ങൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, പാത്രങ്ങൾ, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാനമായും പുരാവസ്തുവിദഗ്ധർപുരാവസ്തുവിദഗ്ദ്ധർ പഠനവിധേയമാക്കുന്നത്. കൂടാതെ ഫോസിലുകളെക്കുറിച്ചും പഠിക്കുന്നുണ്ട്. ഭൂതകാലത്തിലെ പരിസ്ഥിതി, കാലാവസ്ഥ, ആഹാരലഭ്യത എന്നിവ സംസ്കാരവികാസത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അപഗ്രഥിക്കുന്നു. എഴുത്ത് വികസിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തെ പ്രാക് ചരിത്രമെന്നാണ് പറയുന്നത്. ചില പുരാവസ്തു വിദഗ്ധർവിദഗ്ദ്ധർ പ്രാക്ചരിത്രത്തിലാണ് ഗവേഷണം നടത്തുന്നത്. 10,000 കൊല്ലങ്ങൾക്കുമുമ്പ് കൃഷി വികസിക്കുന്നതിനുമുമ്പുള്ള സമൂഹങ്ങളെക്കുറിച്ച് പഠിക്കുന്നശാഖ പാലിയാൻത്രോപോളജി എന്നാണറിയപ്പെടുന്നത്. ലിഖിതരേഖകൾ പരിശോധിക്കുന്ന ശാഖ ചരിത്രപരമായ പുരാവസ്തുവിജ്ഞാനീയം എന്നറിയപ്പെടുന്നു.
 
==സമകാലികസിദ്ധാന്തങ്ങൾ==
വരി 49:
1920-കൾക്കും 30-കൾക്കുമിടയിലാണ് നരവംശശാസ്ത്രം ഇന്നത്തെ നിലയിലേക്കു വികസിച്ചത്. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന [[ഫ്രാൻസ്ബോസ് ]](Franz Boas) ആണ് ആധുനിക നരവംശശാസ്ത്രത്തിന്റെ വികാസത്തിന് ഏറ്റവുമധികം സംഭാവന നല്കിയത്. അതിനെ ലക്ഷണമൊത്ത ഒരു ശാസ്ത്രശാഖയാക്കാനാണ് ബോസ് ആഗ്രഹിച്ചത്. നരവംശശാസ്ത്രത്തിന്റെ എല്ലാമേഖലകളിലും ബോസിനു താത്പര്യമുണ്ടായിരുന്നു. പുരാവസ്തുവിജ്ഞാനീയമൊഴിച്ചുള്ള എല്ലാമേഖലകളിലും ഇദ്ദേഹം ഫീൽഡ്വർക്ക് നടത്തിയിട്ടുണ്ട്. 1899 മുതൽ 1937 വരെ ബോസ് കൊളംബിയ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. ആധുനികനരവംശശാസ്ത്രത്തെ നിർവചിച്ചത് ഫ്രാൻസ് ബോസാണെന്നു പറയാം. 20-ാം ശ.-ത്തിലെ പ്രശസ്തമായ മിക്കവാറുമെല്ലാ അമേരിക്കൻ നരവംശശാസ്ത്രജ്ഞരും ഇദ്ദേഹത്തിന്റെ വിദ്യാർഥികളാണ്. [[ആൽഫ്രഡ് ക്രോബർ]] (Alfred Kroeber), [[റൂത്ത് ബെന്ഡിക്]] (Ruth Bendeict), [[മാർഗരറ്റ് മീഡ്]] (Margaret Mead) തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. വംശീയവും പരിണാമവാദപരവുമായ സിദ്ധാന്തങ്ങളെ ബോസ് നിരാകരിച്ചു. മനുഷ്യർക്കിടയിലെ ജനിതകവ്യത്യാസങ്ങളുപയോഗിച്ചുകൊണ്ട് സാംസ്കാരിക വ്യത്യാസങ്ങളെ വിശദീകരിക്കാനാവില്ലെന്ന് ബോസ് സിദ്ധാന്തിച്ചു. മൊത്തം മനുഷ്യർക്കും ബാധകമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനുപകരം സവിശേഷസമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും അപഗ്രഥിക്കാനാണ് ബോസ് ശ്രമിച്ചത്. ബോസിന്റെ സൈദ്ധാന്തികസമീപനം ചരിത്രപരമായ സവിശേഷവാദം എന്നറിയപ്പെടുന്നു. പില്ക്കാലത്ത് വികസിച്ച സാംസ്കാരിക ആപേക്ഷികതാവാദ(Cultural relativism)ത്തിന് പ്രേരകമായത് ഈ സമീപനമാണ്.
[[File:Emile Durkheim.jpg|thumb|[[എമിലി ദുർക്കൈം]]]]
ബോസിന്റെ സമകാലികരായിരുന്ന മിക്ക യൂറോപ്യൻ നരവംശശാസ്ത്രജ്ഞരും ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ എമിലി ദുർക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു ആസ്പദമാക്കിയിരുന്നത്. ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായിരുന്ന [[ബ്രോനിസ്ലാവ് മലിനോവ്സ്കി]]യും (Broni-slaw Malinowski) എ.ആർ. [[റാഡ്ക്ളിഫ് ബ്രൗണും]] (A.R.Radcliff Brown) മുഖ്യമായും ആശ്രയിച്ചത് ദുർക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു. ഈ സമീപനമാണ് ഘടനാപരമായ പ്രയോജനവാദം അഥവാ [[പ്രയോജനവാദം]] എന്നറിയപ്പെടുന്നത്. 1950-കളിൽ ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ [[]ക്ളോഡ് ലെവി-സ്ട്രോസ്] വികസിപ്പിച്ച സിദ്ധാന്തം ഘടനാവാദം എന്നറിയപ്പെടുന്നു. ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ ദുർക്കൈമിന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും നരവംശശാസ്ത്രജ്ഞനുമായിരുന്ന [[മാർസൽ മോസി]](Marcel Mauss)ന്റെയും ആശയങ്ങൾ ലെവിസ്ട്രോസിനെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. മിത്തുകൾ, അനുഷ്ഠാനം, ഭാഷ എന്നിവയിലന്തർലീനമായ സാംസ്കാരികമാതൃകകൾ, മനുഷ്യമനസിന്റെമനുഷ്യമനസ്സിന്റെ അടിസ്ഥാനഘടനകളിൽ മുദ്രിതമാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിച്ചു. വസ്തുക്കളെ ദ്വന്ദ്വങ്ങളായി വിഭജിക്കുകയെന്നത് മനുഷ്യമനസ്സിന്റെ സാർവത്രിക പ്രവണതയാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിക്കുന്നു. പകൽ/രാത്രി, കറുപ്പ്/വെളുപ്പ്, സ്ത്രീ/പുരുഷൻ എന്നിങ്ങനെയാണ് ദ്വന്ദ്വങ്ങൾ. ഇത്തരം അടിസ്ഥാന പരികല്പനാമാതൃകകൾ സംസ്കാരങ്ങളിലൂടെ കൂടുതൽ വിശദമാക്കപ്പെടുകയാണ് ചെയ്യുന്നത്. പല സമൂഹങ്ങളും പരസ്പരവിരുദ്ധവും പരസ്പരപൂരകവുമായ സംഘങ്ങളായി സങ്കല്പിക്കുകയും ഓരോ സംഘത്തിനും ഒരു പൊതുപൂർവികനുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഈ സംഘങ്ങൾ പല ആചാരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
 
'''സാംസ്കാരിക ഭൗതികവാദം/സാംസ്കാരിക പരിസ്ഥിതിവാദം.''' 1960-കളിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞരായ [[ജൂലിയൻ സ്റ്റിവാർഡും]] [[റോയിറാപ്പപോർട്ടും ]](Roy Rappaport) [[മാർവിൻ ഹാരിസും]] (Marvin Harris) സംസ്കാരവും സാമൂഹിക സംഘടനകളും ജനതയുടെ സാങ്കേതികവിദ്യ, സമ്പദ്ശാസ്ത്രം, പരിസ്ഥിതി എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഠനങ്ങൾ ആവിഷ്കരിച്ചു. സംസ്കാരത്തെയും സമൂഹത്തെയും മനസ്സിലാക്കുന്നതിന് സാമ്പത്തിക-പാരിസ്ഥിതിക സിദ്ധാന്തങ്ങൾ പ്രയോഗിക്കുന്ന രീതിയെയാണ് സാംസ്കാരിക ഭൗതികവാദം അഥവാ സാംസ്കാരിക-പരിസ്ഥിതിവാദം എന്നു പറയുന്നത്. പശുവിനെ 'പവിത്ര'മായി കാണുന്ന ഇന്ത്യയിലെ മതസമീപനത്തെക്കുറിച്ച് വിശദമായി പഠിച്ച മാർവിൻ ഹാരീസിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
 
1970-കളിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ [[ക്ലിഫോർഡ് ഗീർട്ടസും]] ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ [[വിക്ടർ ടേർണറും]] സാമ്പത്തികവും പാരിസ്ഥിതികവുമായ വിശദീകരണങ്ങളെ നിരാകരിച്ചു. ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ സവിശേഷതകളെ സാമ്പത്തിക-പാരിസ്ഥിതികഘടകങ്ങളിലൂടെ മനസിലാക്കാനാവില്ലെന്ന്മനസ്സിലാക്കാനാവില്ലെന്ന് ഇവർ വാദിച്ചു. സവിശേഷമായ സാംസ്കാരിക പ്രതീകങ്ങൾക്കും ആചാരങ്ങൾക്കും നിർദിഷ്ട സംസ്കാരങ്ങളിലുള്ള അർഥമെന്താണെന്നാണ് ഇവർ അന്വേഷിച്ചത്. ഈ രീതി പ്രതീകാത്മക നരവംശശാസ്ത്രം എന്നാണറിയപ്പെടുന്നത്. സമൂഹത്തിലെ ഏതെങ്കിലുമൊരു പ്രധാന ആചാരത്തെയോ പ്രതീകത്തെയോ വിശദമായി പഠനവിധേയമാക്കുന്ന രീതിയാണിവരുടേത്. ഒരു പ്രതീകം അഥവാ ആചാരം മുഴുവൻ സംസ്കാരത്തെയും എങ്ങനെ പ്രതീഫലിപ്പിക്കുന്നു എന്നാണിവർ സിദ്ധാന്തിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിജനതയുടെ പരമ്പരാഗത ആചാരമായ കോഴിപ്പോരിനെക്കുറിച്ചുള്ള പഠനത്തിലൂടെ ബാലിജനതയുടെ സംസ്കാരത്തെ അപഗ്രഥിക്കാമെന്നാണ് ക്ലിഫോർഡ് ഗീർട്ട്സ് സിദ്ധാന്തിക്കുന്നത്.
 
1990-കളോടെ നരവംശശാസ്ത്രം അതിവിപുലമായ ഒരു വിജ്ഞാനമേഖലയായി വികസിച്ചു. ബോധപഠന വിദ്യാഭ്യാസം, പരിസ്ഥിതി, ഫെമിനിസം, സിനിമ, ഫോട്ടോഗ്രാഫി, മ്യൂസിയം, പോഷകാഹാരം, കൃഷി, രാഷ്ട്രീയം, നിയമം, മനശ്ശാസ്ത്രം, നാഗരിക പ്രശ്നങ്ങൾ, തൊഴിൽ എന്നിങ്ങനെ അസംഖ്യം വിഷയങ്ങളെ നരവംശശാസ്ത്രത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ അമേരിക്കൻ ആന്ത്രോപ്പോളജിക്കൽ അസ്സോസിയേഷൻ തയ്യാറായിട്ടുണ്ട്.
"https://ml.wikipedia.org/wiki/നരവംശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്