"നഗര രാഷ്ട്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q133442 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 5:
==സ്വതന്ത്ര പരമാധികാര രാഷ്ട്രം==
 
രണ്ട് തത്ത്വശാസ്ത്രങ്ങളെ ആധാരമാക്കിയായിരുന്നു പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങൾ നിലനിന്നിരുന്നത്. ഒന്നാമതായി, ഓരോ നഗര രാഷ്ട്രവും സ്വാതന്ത്ര്യത്തോടുകൂടിയ, തങ്ങളുടെ സ്വാതന്ത്യ്രത്തിൽ അഭിമാനം കൊണ്ടിരുന്ന പരമാധികാര സമൂഹമായിരുന്നു. രണ്ടാമതായി, ഓരോ നഗര രാഷ്ട്രവും ജനസംഖ്യയിലും സ്ഥലവിസ്തൃതിയിലും വളരെ ചെറുതായിരുന്നു. യാതൊരുവിധ ബാഹ്യനിയന്ത്രണത്തെയും അവർ ഇഷ്ടപ്പെട്ടിരുന്നില്ല. അതുപോലെതന്നെ മറ്റൊരു രാഷ്ട്രവുമായി കൂട്ടിച്ചേർക്കപ്പെടാനും അവർ തയ്യാറായിരുന്നില്ല. ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും ബുദ്ധിപരവും ആയ ജീവിതം തലസ്ഥാന നഗരിയിൽ കേന്ദ്രീകരിക്കണമെങ്കിൽ രാഷ്ട്രത്തിന്റെ വലുപ്പംവലിപ്പം കഴിയുന്നിടത്തോളം കുറഞ്ഞിരിക്കണമെന്ന് ജനങ്ങൾ വിശ്വസിച്ചു. പുരാതന ഗ്രീസിലെ രാഷ്ട്രതന്ത്ര ചിന്തകരെല്ലാം-പ്ളേറ്റോയും അരിസ്റ്റോട്ടലും ഉൾപ്പെടെ-ഈ വിശ്വാസക്കാരായിരുന്നു. ജനങ്ങളുടെ രാഷ്ട്രീയജീവിതം സാമൂഹ്യജീവിതവുമായി ഇത്രയേറെ ഇണങ്ങിച്ചേർന്നിട്ടുള്ളതിന്റെ ഉദാഹരണം പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങളിൽ ഉണ്ടായിരുന്നതുപോലെ മറ്റൊരു ഘട്ടത്തിലും ചരിത്രത്തിൽ കണ്ടെത്തുവാൻ കഴിയുകയില്ല. പൗരന്മാരും ഗവണ്മെന്റും തമ്മിലുള്ള ബന്ധം നികുതി പിരിവിലോ വോട്ടുരേഖപ്പെടുത്തുന്നതിലോ മാത്രം ഒതുങ്ങിയിരുന്നില്ല. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പൌരത്വം എന്നത് രാഷ്ട്രത്തോടുള്ള കടമ നിറവേറ്റുന്നതിനുള്ള ഏറെക്കുറെ മുഴുവൻസമയ ശ്രമം ആയിരുന്നു. രാഷ്ട്രത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ പൗരന്മാർ ഊർജിതവുംഊർജ്ജിതവും പ്രത്യക്ഷവും ആയ പങ്കു വഹിച്ചിരുന്നു. പൗരന്മാർ എല്ലാവരും സൈന്യത്തിലെ അംഗങ്ങളായും നീതിപാലകന്മാരായും ഭരണം നടത്തുന്ന മന്ത്രിമാരായും നിയമനിർമാതാക്കളായും മാറിമാറി പ്രവർത്തിച്ചിരുന്നു. ഭരണകാര്യങ്ങളിൽ തങ്ങളുടെ പങ്കാളിത്തം പൗരന്മാർ നിർവഹിച്ചിരുന്നത് പ്രതിനിധികളിലൂടെയല്ല, പ്രത്യുത നേരിട്ടുതന്നെയായിരുന്നു. രാഷ്ട്രത്തിന്റെ പൊതുവായ പ്രശ്നങ്ങൾക്ക് പ്രധാന സ്ഥാനം നല്കണമെന്നും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് രണ്ടാം സ്ഥാനം മാത്രമേ നല്കാവൂ എന്നും ഓരോ പൗരനും നിർബന്ധമുണ്ടായിരുന്നു. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അവന്റെ ദേവാലയവും വിദ്യാലയവും വിനോദ സങ്കേതവും അവന്റെ നഗര രാഷ്ട്രം തന്നെയായിരുന്നു. പൗരന്മാർക്ക് ഉത്തമജീവിതം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് രാഷ്ട്രം നിലകൊള്ളുന്നത് എന്ന് അവർ വിശ്വസിച്ചു. ഇക്കാരണത്താൽ രാഷ്ട്രത്തിന്റെ എല്ലാ പ്രവർത്തനങ്ങളും തങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണെന്ന് പൗരന്മാർ കരുതി. തങ്ങളുടെ മതപരവും സാംസ്കാരികവും ബുദ്ധിപരവും ആയ എല്ലാ സായൂജ്യവും രാഷ്ട്രത്തിന്റെ പ്രവർത്തനത്തിലുള്ള പങ്കാളിത്തത്തിൽ അവർ കണ്ടെത്തി. രാഷ്ട്രത്തെക്കൂടാതെ ഒരു പൗരന് തന്റെ വ്യക്തിത്വത്തിന്റെ പാരമ്യതയിൽ എത്തിച്ചേരുവാൻ സാധ്യമല്ല എന്ന് അവർ വിശ്വസിച്ചു.
 
==ഭരണ സംവിധാനം==
 
പുരാതന നഗര രാഷ്ട്ര സംവിധാനത്തിൽ ഒരു പ്രത്യേകതരം ഭരണ സംവിധാനമാണ് നിലനിന്നിരുന്നത്. ആദ്യം അവിടെ ഉദയം ചെയ്തത് രാജവാഴ്ചയായിരുന്നു. എന്നാൽ കാലക്രമത്തിൽ രാജവാഴ്ചയിൽനിന്ന് കുലീനാധിപത്യത്തിലേക്കും (Aristocracy) ക്രമേണ ജനാധിപത്യത്തിലേക്കും ഭരണക്രമം മാറിക്കൊണ്ടിരുന്നു. ആഥൻസ് ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും പ്രത്യക്ഷ ജനാധിപത്യം (Direct democracy) സ്വീകരിച്ചു. ആഥൻസിലെ പ്രധാന നിയമനിർമാണസഭയായനിയമനിർമ്മാണസഭയായ അസംബ്ലിയിൽ (Ecclesia) എല്ലാ പൗരന്മാരും അംഗങ്ങളായിരുന്നു. അവിടത്തെ ഭരണനിർവഹണഘടകം (Excutive) അഞ്ഞൂറുപേർ അടങ്ങുന്ന കൗൺസിൽ ആയിരുന്നു. ഓരോ വർഷവും നറുക്കെടുപ്പിലൂടെയാണ് കൗൺസിലിലെ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്. ചില നഗര രാഷ്ട്രങ്ങളിൽ ജനാധിപത്യം പരാജയപ്പെട്ടതിനെത്തുടർന്ന് അവിടെ രാജവാഴ്ച പുനഃസ്ഥാപിതമായി. എന്നാൽ സ്പാർട്ടയിൽ മാത്രം തികച്ചും യാഥാസ്ഥിതികമായ രാജവാഴ്ച തുടക്കംമുതൽ നിലനിന്നു.
 
==ശ്രേഷ്ടമായ ഭരണകൂടം==
"https://ml.wikipedia.org/wiki/നഗര_രാഷ്ട്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്