==സംഗ്രഹപാദം==
ധനുർവേദത്തിലെ രണ്ടാമത്തെ വിഭാഗമായ സംഗ്രഹപാദത്തിൽ ആചാര്യലക്ഷണവും വ്യത്യസ്ത തരം അസ്ത്രശസ്ത്രങ്ങളുടെ വിവരണവുമാണ് മുഖ്യം. സാമാന്യപരിജ്ഞാനത്തിനുശേഷം ഉപരിപഠനമാണ് മൂന്നാം പാദമായ സിദ്ധിപാദത്തിൽ. ഗുരുവിന്റെ വിശേഷസിദ്ധികൾ മനസ്സിലാക്കുക; ഗുരുമുഖത്തു നിന്നുതന്നെ അവ സ്വായത്തമാക്കുക, വിശേഷ ആയുധങ്ങൾ അറിഞ്ഞിരിക്കുക, അവരുടെ ഉപദേശം നേടുക, മന്ത്രദേവതാഉപാസന, മന്ത്രസിദ്ധി തുടങ്ങിയ ഉപരിപഠന വിധികൾ ഈ പാദത്തിൽ വിവരിക്കുന്നു. പ്രയോഗപാദം എന്ന നാലാം പാദത്തിൽ അസ്ത്രശസ്ത്രാദി പ്രയോഗവൈദഗ്ധ്യമാണ്പ്രയോഗവൈദഗ്ദ്ധ്യമാണ് പ്രധാന വിവരണം. അസ്ത്രശസ്ത്രപ്രയോഗസമയത്ത് ശരീരം ഏതു സ്ഥിതിയിലാകണം, വില്ല് പിടിക്കുന്ന രീതി, ലക്ഷ്യവിവേചനം, സൈന്യവിന്യാസരീതികൾ, വിവിധതരം അസ്ത്രശസ്ത്രങ്ങളുടെ പ്രയോഗത്തിൽ പാലിക്കേണ്ട വ്യത്യസ്ത രീതികൾ തുടങ്ങിയവ വിശദീകരിക്കുന്നു.
ധനുർവേദത്തിന് പത്ത് അംഗങ്ങളും നാല് ചരണങ്ങളും ഉണ്ടെന്ന് മഹാഭാരതത്തിൽ പ്രസ്താവമുണ്ട്. തേര്, ആന, കുതിര, കാലാൾ എന്ന് നാലു പാദമായി സേനാവിഭാഗമുള്ളതിനാൽ ചതുഷ്പാദി എന്നും ഈ ശാസ്ത്രശാഖയ്ക്കു പേരുണ്ട്. ഋജു, മായ എന്നിങ്ങനെയും ഈ ശാസ്ത്രശാഖയെ തിരിക്കുന്നുണ്ട്.
==വിവിധതരം ആയുധങ്ങൾ==
അദ്ഭുതകരമായഅത്ഭുതകരമായ സംഹാരശേഷിയുള്ള അസ്ത്രങ്ങളും അനുപമമായ അസ്ത്രപ്രയോഗരീതികളും സ്വായത്തമാക്കിയ ധനുർധരന്മാരുടെ വീരേതിഹാസങ്ങൾ [[ഭാരതം|ഭാരതീയ]] [[പുരാണം|പുരാണങ്ങളിലും]] [[ചരിത്രം|ചരിത്ര]] കൃതികളിലും സുലഭമാണ്. ആഗ്നേയാസ്ത്രം, ബ്രഹ്മാസ്ത്രം തുടങ്ങിയവയെപ്പറ്റിയുള്ള വിവരണം ആധുനികകാലത്തെ അതിമാരകമായ ആയുധങ്ങളെ അനുസ്മരിപ്പിക്കുന്നു. അമ്പ്, [[വില്ല്]], [[ഗദ]], ശൂലം, [[കുന്തം]], [[വജ്രം]], പരശു തുടങ്ങിയ പലതരം ആയുധങ്ങളുടെ നിർമാണരീതിയുംനിർമ്മാണരീതിയും ധനുർവേദത്തിൽ വിവരിക്കുന്നുണ്ട്. ആയുധങ്ങൾക്കും പ്രയോഗരീതിക്കുമൊപ്പം സേനാവിന്യാസക്രമവും പരിശീലനക്രമവും ഇതിൽ പ്രതിപാദിക്കുന്നു.
വൈശമ്പായനന്റേതെന്നു കരുതപ്പെടുന്ന ധനുർവേദഗ്രന്ഥത്തിൽ പ്രാചീനകാലത്ത് വില്ലിനെക്കാൾ പ്രാധാന്യം വാളിനായിരുന്നു എന്നു പരാമർശിക്കുന്നുണ്ട്. പൃഥുരാജാവിന്റെ കാലത്താണത്രെ വില്ലിന് പ്രചാരം ലഭിച്ചത്. ബ്രഹ്മദേവനാണ് പൃഥുരാജാവിന് ധനുർവിദ്യ ഉപദേശിച്ചത്.
==ആയുധനിർമാണആയുധനിർമ്മാണ രീതി==
വില്ല് രണ്ടുരീതിയിലുണ്ട്. ധനുർവിദ്യ അഭ്യസിക്കുന്ന വില്ല് യൗഗിക ധനുസ്സ് എന്നറിയപ്പെടുന്നു. ഇത് യുദ്ധത്തിന് ഉപയോഗിക്കാൻ പാടില്ല. യുദ്ധത്തിന് വേറെ വില്ലുതന്നെ നിർമിക്കണംനിർമ്മിക്കണം. ഇത് ലോഹംകൊണ്ടോ മുളകൊണ്ടോ ആകാം. [[ആന]], [[കുതിര]] ഇവ വാഹനമായി ഉപയോഗിക്കുമ്പോൾ ലോഹംകൊണ്ടുള്ള വില്ലാണ് കൂടുതൽ ഉപയുക്തം. രഥത്തിലും കാലാൾ സൈന്യത്തിലും മുളകൊണ്ടുള്ള വില്ല് കൂടുതൽ യുക്തമാണ്. വില്ലിന്റെ ഭാരം അധികമാകാതെ ശ്രദ്ധിക്കണം. മുളകൊണ്ടുള്ള വില്ലാണെങ്കിൽ മുളം തണ്ടിന് 3, 5, 7, 9 എന്നിങ്ങനെ ഖണ്ഡങ്ങളാകാം. 4, 6, 8 എന്നിങ്ങനെ ഖണ്ഡങ്ങൾ പാടില്ല. ഈ രീതിയിൽ വില്ലിനെപ്പറ്റി വിശദമായ പഠനം അഗ്നിപുരാണം തുടങ്ങിയ കൃതികളിൽ കാണാം.
വൃദ്ധശാർങ്ഗധരം എന്ന ഗ്രന്ഥത്തിൽ അമ്പിന്റെ നിർമാണരീതിയുംനിർമ്മാണരീതിയും വിവിധതരം അമ്പുകളുടെ പ്രത്യേകതയും വിശദമാക്കുന്നുണ്ട്. അമ്പിന്റെ ചുവടഗ്രം വ്യത്യസ്ത ആകൃതിയിലാകാം. ഇവ ഹംസം, ശശം, മയൂരം, ക്രൗഞ്ചം, ബകം തുടങ്ങിയ പേരുകളിലറിയപ്പെടുന്നു. അമ്പിന് മുൻഭാഗത്തു കനം കൂടിയത്, പിൻഭാഗത്തുകനം കൂടിയത്, ഒരേ രീതിയിൽ കനമുള്ളത് എന്നിങ്ങനെ വ്യത്യാസമാകാം. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പിനെ [[സ്ത്രീ|സ്ത്രീജാതി]], [[പുരുഷൻ|പുരുഷജാതി]], [[നപുംസകം|നപുംസകജാതി]] എന്നു തിരിക്കുന്നു. കൂടുതൽ ദൂരെ എത്തേണ്ട സന്ദർഭത്തിൽ സ്ത്രീജാതിയിലുള്ള അസ്ത്രവും കൂടുതൽ പ്രഹരശേഷി വേണ്ടിടത്ത് പുരുഷജാതി അസ്ത്രവും അത്യന്തം സൂക്ഷ്മമായ ലക്ഷ്യം ഭേദിക്കേണ്ടിടത്ത് നപുംസകജാതി അസ്ത്രവുമാണ് യുക്തം. അമ്പിന്റെ മുൻ അഗ്രഭാഗത്തിന് വ്യത്യസ്തരൂപം നല്കാറുണ്ട്. ഇവയ്ക്ക് ആരാമുഖം, ക്ഷുരപ്രം, ഗോപുച്ഛം, അർധചന്ദ്രം, സൂചീമുഖം, ഭല്ലം, വത്സദന്തം, ദ്വിഭല്ലം, കർണികം, കാകതുണ്ഡം തുടങ്ങിയ പേരുകളാണ് ഉള്ളത്. ഇവയ്ക്ക് ഓരോന്നിനും പ്രത്യേക ലക്ഷ്യം ഉണ്ടാകും. ആരാമുഖം എന്ന അസ്ത്രഭേദം കവചം, ചർമം ഇവ ഛേദിക്കുന്നതിനുപയുക്തമാണ്. പ്രതിയോഗിയുടെ വില്ല് ഛേദിക്കുന്നതിന് ക്ഷുദ്രപ്രഹരം എന്ന അസ്ത്രഭേദമാണ് യുക്തം. ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിലും ഈ വ്യത്യസ്ത രീതിയിലുള്ള അമ്പിന്റെ നിർമാണംനിർമ്മാണം വിവരിക്കുന്നുണ്ട്.
==അസ്ത്രപ്രയോഗരീതി==
അസ്ത്രശസ്ത്രപ്രയോഗ രീതികളും ശാസ്ത്രീയമായ അപഗ്രഥനത്തോടെ വിശദീകരിക്കുന്നുണ്ട്. വില്ല് ഉപയോഗിക്കുമ്പോൾ ആരംഭത്തിൽ സ്വസ്തികം എന്ന സ്ഥിതിയിൽ നിന്നുകൊണ്ട് ഗുരുക്കന്മാരെയും ദേവതമാരെയും മനസ്സിൽ സ്മരിച്ച് വണങ്ങണം. പിന്നീട് ഇടത്തേ കൈകൊണ്ട് വില്ലെടുത്ത് വലത്തേ കൈകൊണ്ട് ബാണം തൊടുക്കണം. വൈശാഖം, ജാതി എന്നിവയിൽ ഒരു സ്ഥിതി സ്വീകരിച്ച് വില്ലിന്റെ ഞാൺ പൂർണമായി വലിച്ചുനോക്കണം. എന്നിട്ട് ദൃഷ്ടികൊണ്ടു കാണപ്പെടുന്നതും മുഷ്ടികൊണ്ടു മറയ്ക്കപ്പെടുന്നതുമായി ലക്ഷ്യത്തെ കേന്ദ്രീകരിച്ച് ലക്ഷ്യഭേദം നടത്തുന്നതിനെ ഉപച്ഛേദം എന്നു പറയുന്നു.
ഖഡ്ഗം, ചർമം, പാശം, ചക്രം തുടങ്ങിയ ആയുധങ്ങളുടെ പ്രയോഗത്തിലും ശാസ്ത്രീയവും ദീർഘകാലം അഭ്യാസം വേണ്ടതുമായ പഠനം ആവശ്യമാണ്. ഖഡ്ഗംകൊണ്ടും ചർമംകൊണ്ടുമുള്ള പ്രയോഗം ഭ്രാന്തം, ഉദ്ഭ്രാന്തം, ആവിദ്ധം തുടങ്ങി 32 രീതികളിലുള്ളത് വിശദീകരിക്കുന്നുണ്ട്. പാശത്തിന്റെ പ്രയോഗവും ഋജു, ആയതം, വിശാലം, തിര്യക്ക്, ഭ്രാമിതം എന്ന് അഞ്ച് വിധമുള്ളതും വിവരിക്കുന്നു. പുരാവൃത്തം, അപരാവൃത്തം, ഗൃഹീതം, ലഘുഗൃഹീതം തുടങ്ങി പതിനൊന്ന് രീതിയിൽ പാശധാരണം സാധ്യമാണ്. ഛേദനം, ഭേദനം, ത്രാസനം, ആന്ദോളനം, ആഘാതം എന്ന് അഞ്ചുവിധത്തിൽ ചക്രംകൊണ്ടുള്ള ആഘാതം നിർദേശിക്കുന്നുനിർദ്ദേശിക്കുന്നു. ഇതേപോലെ ശൂലം, തോമരം, [[ഗദ]], പരശു ([[മഴു]]), മുദ്ഗരം ([[ഉലക്ക]]), ഭിന്ദിപാലം, വജ്രം, കൃപാണം (ചതുരിക), ക്ഷേപിണി (കവണി) തുടങ്ങിയവയുടെ പ്രയോഗത്തിനും അനേകം രീതിഭേദങ്ങൾ അപഗ്രഥിച്ചിട്ടുണ്ട്.
==ക്ഷത്രിയരുടെ വേദം==
==സേനാവിന്യാസങ്ങൾ==
ആയുധങ്ങളുടെ നിർമാണംനിർമ്മാണം, പ്രയോഗ സവിശേഷതകൾ എന്നിവയ്ക്കു പുറമേ പദ്മവ്യൂഹം, ചക്രവ്യൂഹം, ഗരുഡവ്യൂഹം തുടങ്ങിയ പലതരം സേനാവിന്യാസങ്ങളെപ്പറ്റിയും ധനുർവേദത്തിൽ വിവരണമുണ്ട്. ഈ യുദ്ധതന്ത്രത്തിന്റെ ഉപജ്ഞാതാവായി പരിഗണിക്കുന്നത് ബൃഹസ്പതിയെയാണ്. ആയിരം തേര്, ആയിരം ആന, ആയിരം കുതിര, ആയിരം കാലാൾ ഇവ ചേർന്നത് ചതുരംഗം എന്നറിയപ്പെടുന്നു. പത്ത് ചതുരംഗമാണത്രെ ഒരു പത്തി. പത്ത് പത്തിയുടെ നായകനെയാണ് സേനാനായകനായി കണക്കാക്കുന്നത്. പത്ത് സേനാനായകന്മാരുടെ തലവനെ ബലാധ്യക്ഷൻ എന്നു പറയുന്നു. ഒരു ആന, ഒരു തേര്, മൂന്ന് കുതിര, അഞ്ച് കാലാൾ എന്നിവ ചേർന്നത് പത്തിയും മൂന്നുപത്തി ഒരു സേനാമുഖവും മൂന്നുസേനാമുഖം ഒരു ഗുല്മവും മൂന്നുഗുല്മം ഒരു ഗണവും മൂന്നുഗണം ഒരു വാഹിനിയും മൂന്നുവാഹിനി ഒരു പൃതനയും മൂന്നുപൃതന ഒരു ചമുവും മൂന്നുചമു ഒരു അനീകിനിയും മൂന്ന് അനീകിനി ഒരു അക്ഷൌഹിണിയും ആണ് എന്നത് സേനാവിന്യാസത്തിന്റെ പ്രസിദ്ധമായ മറ്റൊരു കണക്കാണ്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ഏഴും കൌരവപക്ഷത്ത് പതിനൊന്നും അക്ഷൌഹിണിപ്പടയാണുണ്ടായിരുന്നത്.
[[സൈന്യം|സൈന്യത്തെ]] വിന്യസിക്കുമ്പോൾ അതിന് ഉരസ്സ്, കക്ഷം, പക്ഷം, പ്രതിഗ്രഹം, കോടി, മധ്യം, പൃഷ്ഠം എന്ന് ഏഴ് ഭാഗങ്ങളുണ്ടായിരിക്കും. ശാസ്ത്രീയമായി സൈന്യത്തെ നിർത്തുന്ന ക്രമമാണ് വ്യൂഹം. മധ്യഭേദി, അന്തരഭേദി, മകരവ്യൂഹം, ശ്യേനവ്യൂഹം, ശകടവ്യൂഹം, അർധചന്ദ്രവ്യൂഹം, സർവതോഭദ്രം, ഗോമൂത്രകം, ദണ്ഡവ്യൂഹം, ഭോജം, മണ്ഡലം, അസംഹതം, സൂചീമുഖം, വജ്രം, അഭേദ്യം, മത്സ്യവ്യൂഹം തുടങ്ങി അനേകം സേനാവിന്യാസക്രമങ്ങളുണ്ട്. ശത്രുരാജാവിനോടു യുദ്ധം ചെയ്യുക എന്നതോടൊപ്പം ബലവാനായ ശത്രുവിനു കീഴടങ്ങുക, ശത്രുവിനോടു സന്ധിചെയ്യുക തുടങ്ങിയ നയങ്ങളും ഏതു സന്ദർഭങ്ങളിൽ ഏതുപ്രകാരം സ്വീകരിക്കണമെന്നും ഈ ശാസ്ത്രത്തിൽ വിവരിക്കുന്നുണ്ട്.
|