"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q171309 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 7:
==ഘടന==
ദ്രാവിഡക്ഷേത്രങ്ങൾക്കെല്ലാം താഴെപറയുന്ന നാലുഭാഗങ്ങൾ കാണപ്പെടുന്നു. നിർമാണകാലഘട്ടത്തിനുംനിർമ്മാണകാലഘട്ടത്തിനും പ്രദേശത്തിനുമനുസരിച്ച അവയുടെ രൂപഭാവങ്ങളും, വിന്യസനവും വ്യത്യാസപ്പെടാം.<ref name=Fergusson>{{cite book |last= Fergusson |first= James|title= History of Indian and Eastern Architecture |origyear= 1910 |edition= 3rd |year= 1997 |publisher=Low Price Publications |location= New Delhi|page= 309}}</ref>
 
# ക്ഷേത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് വിമാനം. സമചതുരാകൃതിയിലുള്ള ഇവയുടെ മേൽക്കൂര സ്തൂപാകൃതിയിലായിരിക്കും.
വരി 43:
ഒന്നാം ചോളരാജാവായ വിജയലായചോളന്റെ കാലം മുതൽക്കേ ക്ഷേത്രനിർമ്മാണത്തിന് ചോളർ വളരെയധികം പ്രാധാന്യം നൽകിപ്പോന്നു. അദ്ദേഹത്തിന്റെ പുത്രൻ രാജാ ആദിത്യൻ ഒന്നാമൻ കാഞ്ചി, കുംഭകോണം തുടങ്ങിയ പ്രദേശങ്ങളിലായി നിരവധി ക്ഷേത്രങ്ങൾ നിർമിച്ചു.
 
ആദിത്യൻ ഒന്നാമൻ, പരാന്തകൻ ഒന്നാമൻ, സുന്ദര ചോളൻ, രാജരാജ ചോളൻ, രാജേന്ദ്രചോളൻ തുടങ്ങിയവർ തങ്ങളുടെ യുദ്ധവിജയങ്ങൾ ആഘോഷിക്കാനായി ക്ഷേത്രനിർമ്മാണങ്ങൾക്ക് തുനിഞ്ഞിരുന്നു. അവർ സാഹിത്യത്തിന്റേയും മറ്റു കലകളുടേയും പ്രോത്സാഹകർ കൂടിയായിരുന്നതുകൊണ്ട് അക്കാലത്ത് ക്ഷേത്രനിർമാണവിദ്യക്ഷേത്രനിർമ്മാണവിദ്യ അത്യധികം ഊർജ്വസ്വലമായിഊർജ്ജസ്വലമായി വളർന്നു. രാജരാജചോളന്റെ പുത്രൻ ഗംഗൈകൊണ്ടചോളൻ എന്നും കൂടി അറിയപ്പെടുന്ന രാജേന്ദ്രചോളൻ ഒന്നാമൻ തന്റെ പേരിൽ തഞ്ചാവൂരിനടുത്ത്, പിൽക്കാലത്ത് ഗംഗൈകൊണ്ടചോളപുരം എന്നറിയപ്പെട്ട സ്ഥലത്ത് രാജേന്ദ്രക്ഷേത്രം പണിതീർത്തു. ഈ ക്ഷേത്രത്തിലും തഞ്ചാവൂരിലെ മറ്റു ക്ഷേത്രങ്ങളിലും ദ്രാവിഡ വാസ്തുവിദ്യ അതിന്റെ പൂർണ്ണത കൈവരിക്കുകയും, ഗാംഭീര്യം നേടിയെടുക്കുകയും ചെയ്തു. ചോള സാമ്രാജ്യം അതിന്റെ ഔന്നത്യത്തിൽ വിരാജിക്കേ, കാവേരീ നദീതടത്തിലെ തിരുച്ചി-തഞ്ചാവൂർ-കുംഭകോണം പ്രദേശങ്ങളിൽ ചോളന്മാർ 2300ഓളം ക്ഷേത്രങ്ങൾ പണിതുയർത്തി. ഇവയിൽ 1500ഓളം ക്ഷേത്രങ്ങൾ തിരുച്ചിക്കും തഞ്ചാവൂരിനുമിടയിലാണ്. 1009ൽ പണിതീർത്ത രാജകീയ പ്രൗഢിയുള്ള [[ബൃഹദീശ്വരക്ഷേത്രം|ബൃഹദീശ്വരക്ഷേത്രവും]], 1030ഓടെ പണിതീർത്ത ഗംഗൈകൊണ്ട ചോളപുരത്തെ ക്ഷേത്രവും ചോളരാജാക്കന്മാരുടെ നിർമാണപരവുംനിർമ്മാണപരവും സൈനികവുമായ നേട്ടങ്ങളുടെ സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നു. അക്കാലത്തെ ഏറ്റവും വലുതും ഉയരമുള്ളതുമായ ബൃഹദീശ്വരക്ഷേത്രം, ദ്രാവിഡ വാസ്തുവിദ്യയുടെ ഉച്ചസ്ഥാനം അലങ്കരിക്കുന്നു.<ref name="arch2">See Nilakanta Sastri, K.A. (1955). A History of South India, pp 421</ref>
 
===ബാദാമി ചാലൂക്യർ===
വരി 68:
 
1343 മുതൽ 1565 വരെ ദക്ഷിണഭാരതം [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭരണത്തിലായിരുന്നു. വളരെ വിസ്തൃതമായ ഒരു സാമ്രാജ്യമായിരുന്നു വിജയനഗരം. കർണാടകത്തിലെ '''വിജയനഗരം''' (പ്രാചീന നഗരം, ഇന്നത്തെ ഹംപിയുടെ സമീപപ്രദേശം) ആസ്ഥാനമാക്കി രാജ്യം ഭരിച്ച ഇവരുടെ നിർമിതികളിൽ അവശേഷിക്കുന്നവയിൽ ഭൂരിഭാഗവും ഹംപിയിലാണുള്ളത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി മുൻ നൂറ്റാണ്ടുകളിൽ വികാസം പ്രാപിച്ച ചാലൂക്യ, ഹോയ്സാല, പാണ്ഡ്യ, ചോള വാസ്തുശൈലികളുടെയും സമ്പ്രദായങ്ങളുടെയും ആകർഷകമായ സങ്കലനമായിരുന്നു വിജയനഗര വാസ്തുവിദ്യ. വ്യാളീസ്തംഭങ്ങൾകൊണ്ട് അലങ്കൃതമായ മണ്ഡപങ്ങളും മറ്റുമാണ് വിജയനഗരവാസ്തുവിദ്യയുടെ അനന്യമായ സംഭാവനകൾ. [[കൃഷ്ണദേവരായർ|രാജാ കൃഷ്ണദേവരായരടങ്ങുന്ന]]ഈ രാജവംശത്തിലെ എല്ലാ രാജാക്കന്മാരും, ദക്ഷിണഭാരതമൊട്ടാകെ വിജയനഗരശൈലിയിൽ അനവധി ക്ഷേത്രങ്ങൾ പണിതുയർത്തിയിട്ടുണ്ട്.
<ref name="blossom">Art critic, Percy Brown calls Vijayanagar architecture a blossoming of Dravidian style, Kamath, p182</ref><ref name="blossom1">Arthikaje ''Literary Activity''}</ref>വിജയനഗര സാമ്രാജ്യത്തിന്റെ കാലശേഷവും നിർവധി കലാകാർന്മാർ ആ പാരമ്പര്യം പിന്തുടർന്നു. അത്യാകർഷകമായ കൊത്തുപണികളോടുകൂടിയ കല്യാണമണ്ഡപങ്ങളും, വസന്തമണ്ഡപങ്ങളും, രാജഗോപുരങ്ങളുമാണ് വിജയനഗരശൈലിയുടെ മികവിന്റെ മുദ്ര. കരിങ്കല്ലായിരുന്നു ഇവരുടെ പ്രധാന നിർമാണനിർമ്മാണ സാമഗ്രി.
 
വിജയനഗര വാസ്തുവിദ്യയുടെ നിരവധി ചരിത്രശേഷിപ്പുകൾ സൂക്ഷിക്കുന്ന ഹംപി ഇന്ന് ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ്.
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്