"ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{PU|Fertilisers and Chemicals Travancore}}
[[ഭാരത സർക്കാർ|ഭാരത സർക്കാരിന്റെ]] ഉടമസ്ഥതയിൽ, വളവും രാസവസ്തുക്കളും നിർമ്മിച്ച് വിപണനം ചെയ്യുന്ന കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനമാണ് '''ഫാക്ട്''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്'''.(FACT)<ref name=fact1>{{cite web|title=ഫാക്ട് കമ്പനി|url=http://archive.today/Dn5E6|publisher=കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം|accessdate=11-മേയ്-2014}}</ref> [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തോടെ]] ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി ചുരുങ്ങിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും അതുവഴിയുണ്ടായ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അന്നത്തെ [[തിരുവിതാംകൂർ]] ഭരണാധികാരിയായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|ഡോ. സി. പി. രാമസ്വാമി അയ്യരുടെ]] നിർദേശാനുസരണമാണ്നിർദ്ദേശാനുസരണമാണ് ഫാക്ടിനു രൂപം കൊടുത്തത്. വ്യവസായപ്രമുഖരായിരുന്ന ശേഷസായി സഹോദരന്മാരുടെ ഉടമസ്ഥതയിൽ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[പെരിയാർ|പെരിയാർ നദിയുടെ]] തീരത്ത് [[ആലുവ|ആലുവയ്ക്കടുത്ത്]] [[ഏലൂർ ഗ്രാമപഞ്ചായത്ത്|ഏലൂരിൽ]] 1943ൽ<ref name=fert>{{cite web|title= ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റ‍‍ഡ്|url=http://archive.today/OApbt|publisher=മിനിസ്ട്രി ഓഫ് കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ്|accessdate=11-മേയ്-2014}}</ref> കമ്പനി ഇൻകോർപ്പറേറ്റ് ചെയ്തു. 1960ൽ ഫാക്ട് ഗവർണ്മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനമായി. 1962ഓടെ കേന്ദ്രസർക്കാർ പ്രധാന ഓഹരിയുടമയായുള്ള ഒരു പൊതുമേഖലാസ്ഥാപനമായി ഫാക്ട് മാറി.
 
നിലവിൽ കമ്പനിയ്ക്ക് വളം നിർമ്മിക്കുന്നതിന് ഉദ്യോഗമണ്ഡലിലും (1947) അമ്പലമേടിലും (1973), നൈലോൺ നിർമ്മിക്കുന്നതിനാവശ്യമായ കാപ്രോലാക്ടം ഉൽപാദിപ്പിക്കാനായി ഉദ്യോഗമണ്ഡലിലും (1990) ആയി 3 ഉത്പാദനകേന്ദ്രങ്ങളുണ്ട്. 1965ൽ സ്ഥാപിതമായ ഫെഡോ (ഫാക്ട് എഞ്ചിനിയറിംഗ് ആന്റ് ഡിസൈൻ ഓർഗനൈസേഷൻ), ഉദ്യോഗമണ്ഡൽ, 1966ൽ സ്ഥാപിതമായ ഫ്യു (ഫാക്ട് എഞ്ചിനിയറിംഗ് വർക്സ്), പള്ളുരുത്തി എന്നിവ ഫാക്ടിന്റെ മറ്റു ഡിവിഷനുകളാണ്.