"ദക്ഷിണേഷ്യയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1287948 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
==ചരിത്രാതീതകാലം==
 
ദക്ഷിണേഷ്യൻ ശിലായുഗം പ്രാചീനശിലായുഗം, പുരാതനശിലായുഗം, നവീനശിലായുഗം എന്നീ മൂന്നു് ഉപഘട്ടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു. ശ്രീലങ്കയിലെ ബട്ടതോംബ ലെന, ബെലി ലെന എന്നിവിടങ്ങളിലെ ഗുഹകളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനമായ ഹോമോ സാപ്പിയൻ (ആധുനിക മനുഷ്യൻ) അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടു്. ഇന്നത്തെ പാക്കിസ്ഥാന്റെപാകിസ്താന്റെ ഭാഗമായ മെഹർഗഢിൽ ക്രി.മു. 7000 മുതൽ ക്രി.മു. 3300 വരെ നീണ്ടുനിന്ന നവീനശിലായുഗസംസ്കാരത്തിന്റെ തെളിവുകൾ ഉണ്ടു്. തെക്കേ ഇന്ത്യയിലാവട്ടെ, ക്രി.മു. 3000 വരെ നീണ്ടുനിന്ന പുരാതനശിലായുഗവും ശേഷം ക്രി.മു. 1400 വരെ നവീനശിലായുഗവും നിലനിന്നിരുന്നു. അതിനുശേഷം, വെങ്കലയുഗത്തിന്റെ പ്രഭാവങ്ങൾ ഇല്ലാതെത്തന്നെ, ആ പ്രദേശം മഹാശിലായുഗത്തിലേക്കു കടന്നതായി അനുമാനിക്കപ്പെടുന്നു. ഏകദേശം ക്രി.മു. 1200 മുതൽ 1000 വരെയുള്ള സമയത്തു് ഒട്ടുമിക്കവാറും ഒരേ സമയത്തുതന്നെ തെക്കും വടക്കുമുള്ള ഇന്ത്യൻഉപഭൂഖണ്ഡമാസകലം ഇരുമ്പുയുഗത്തിലേക്കു പ്രവേശിച്ചു. ഹല്ലൂരിലെ ചായം ചെയ്ത പാത്രങ്ങൾ ഇതിനുദാഹരണമാണു്.
 
1863-മേയ് 30നു് ചെന്നെക്കടുത്ത പല്ലാവരം എന്ന സ്ഥലത്തുനിന്നു് റോബർട്ട് ബ്രൂസ് ഫുട്ട് എന്ന പുരാവസ്തുഗവേഷകൻ ഒരു ചരിത്രാതീതശിലായുധം കണ്ടെടുത്തു. മൂന്നുമാസങ്ങൾക്കുശേഷം, തിരുവള്ളൂരിലെ അത്തിറംപക്കം എന്ന ഗ്രാമത്തിൽനിന്നും മറ്റൊരു ശില കൂടി കണ്ടെത്തി. ദക്ഷിണേന്ത്യയിൽനിന്നും ആദ്യമായി ലഭിച്ച ഒരു ചരിത്രാതീത പുരാവസ്തുസാമഗ്രിയായിരുന്നു അവ. (റോബർട്ട് ബ്രൂസ് പിൽക്കാലത്തു് ഇന്ത്യൻ ചരിത്രാതീതപഠനത്തിന്റെ പിതാവ് എന്നറിയപ്പെട്ടു. 1904-ൽ ബ്രൂസ് ഈ അമൂല്യവസ്തുക്കൾ മദ്രാസ് കാഴ്ച്ചബംഗ്ലാവിനു് അന്നത്തെ 40,000 രൂപയ്ക്കു് കൈമാറി.ശിലായുഗമനുഷ്യർ ഉപയോഗിച്ചിരുന്ന കൈമഴുകളായിരുന്നു ഇവ.)<ref name="Mathr20120613">മാതൃഭൂമി ദിനപ്പത്രത്തിന്റെ വെബ് രൂപം (2012 ജൂൺ 13), [http://www.mathrubhumi.com/story.php?id=278831 റോബർട്ട് ബ്രൂസിന്റെ കണ്ടെത്തലിനു് 150 വയസ്സ്]</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283489" എന്ന താളിൽനിന്ന് ശേഖരിച്ചത്