"തൂത്തുക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: en:Thoothukudi (strongly connected to ml:തൂത്തുക്കുടി തുറമുഖം)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 85:
ടോളമിയുടെ ലിഖിതങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സോസി- കുറൈ (Sosi-Kourai) പില്ക്കാലത്ത് തൂത്തുക്കുടി ആയി പരിണമിച്ചെന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. 7-9 ശതകങ്ങളിൽ [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യ രാജാക്കന്മാരുടേയും]] തുടർന്ന് [[ചോളസാമ്രാജ്യം|ചോളരാജാക്കന്മാരുടേയും]] അധീനതയിലായ തൂത്തുക്കുടി 1649-ൽ ഡച്ചു ഭരണത്തിൻ കീഴിലായി. 1825 ജൂണിൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തൂത്തുക്കുടിയുടെ അധികാരം പിടിച്ചെടുത്തു. ചോളമണ്ഡലതീരത്തെ മറ്റു തുറഖമുഖങ്ങളെ അപേക്ഷിച്ച് തൂത്തുക്കുടി തുറമുഖത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കിയ ബ്രിട്ടീഷുകാർ 1842-ൽ ഇവിടെ ഒരു ദീപസ്തംഭം പണികഴിപ്പിക്കുകയും 1868-ൽ തുറമുഖവികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് 1873, 87, 94 എന്നീ വർഷങ്ങളിൽ തുറമുഖത്തിന്റെ അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടായി.
 
1914-ഓടെ തൂത്തുക്കുടിയിൽ ആഴക്കടൽ തുറമുഖം സ്ഥാപിക്കുവാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. എന്നാൽ ഒന്നാം ലോകയുദ്ധം തുറമുഖത്തിന്റെ വികസന പദ്ധതികൾക്ക് വിഘാതം സൃഷ്ടിച്ചു. 1920-ൽ വികസനപദ്ധതി പുനരുദ്ധരിക്കാൻ ശ്രമം നടന്നെങ്കിലും 1947 വരെ കാര്യമായ വികസനമുണ്ടായില്ല. 1955-ൽ ഭാരത സർക്കാർ തൂത്തുക്കുടി തുറമുഖ വികസനത്തിനായി 'സേതു സമുദ്രം' കമ്മിറ്റിയെ നിയോഗിച്ചു. തുടർന്ന് പല ഘട്ടങ്ങളിലായി നടന്ന വികസന പ്രവർത്തനങ്ങൾക്കൊടുവിൽ 1964 ന.5-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി തുറമുഖത്തിന്റെ നിർമാണനിർമ്മാണ-വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. 1974-ൽ തൂത്തുക്കുടി എന്ന മേജർ തുറമുഖം യാഥാർഥ്യമായി.
 
സംസ്ഥാനത്തെ മറ്റ് എല്ലാ നഗരങ്ങളുമായും വാണിജ്യ കേന്ദ്രങ്ങളുമായും തൂത്തുക്കുടി പട്ടണത്തെ റോഡുമാർഗംറോഡുമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. തൂത്തുക്കുടിയിൽനിന്ന് [[ചെന്നൈ]], [[ഈറോഡ്]], [[നാഗർകോവിൽ]] തുടങ്ങിയ സ്ഥലങ്ങളിലേക്ക് റെയിൽ ഗതാഗതവും നിലവിലുണ്ട്.
 
ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ആഴക്കടൽ മത്സ്യബന്ധന കേന്ദ്രം കൂടിയാണ് തൂത്തുക്കുടി. ഏകദേശം 140 കി.മീ. ദൈർഘ്യമുള്ള തീരപ്രദേശം തൂത്തുക്കുടിയുടെ പ്രത്യേകതയാണ്. ചെമ്മീനാണ് മുഖ്യ കയറ്റുമതി ഉത്പന്നം. തമിഴ്നാട് സംസ്ഥാന മത്സ്യബന്ധന വകുപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്.
"https://ml.wikipedia.org/wiki/തൂത്തുക്കുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്