"തിരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.97.210.240 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 19:
 
==ശരീരഘടന==
തിരുത മത്സ്യത്തിന് സുമാർ 90 സെന്റിമീറ്റർ നീളമുണ്ടായിരിക്കും; ഏഴ് കിലോഗ്രാം വരെ തൂക്കവും. ശരീരത്തിന്റെ പാർശ്വഭാഗങ്ങൾ അധികം പരന്നതല്ല. തല പരന്നതും മാംസളവുമാണ്, മുതുകു ഭാഗത്തിന് ചാരനിറമായിരിക്കും. അതിനാലാണ് ഇവയ്ക്ക് ''ഗ്രേ മുള്ളറ്റ്'', ''ഫ്ലാറ്റ്‌ഹെഡ് മുള്ളറ്റ്'' എന്നീ പേരുകൾ ലഭിച്ചത്. [[ഉദരം|ഉദരഭാഗത്തിന്]] വെള്ളിനിറമായിരിക്കും. വലുപ്പംവലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. രണ്ട് [[ഭുജപത്രം|ഭുജപത്രങ്ങളുമുണ്ട്]]. ഭുജപത്രങ്ങൾക്ക് നീലകലർന്ന കറുപ്പുനിറമാണ്. ആദ്യത്തെ ഭുജപത്രത്തിൽ ഉള്ള നാല് കൂർത്ത മുള്ളുകൾ മുള്ളറ്റുകളുടെ പൊതുലക്ഷണമാണ്. തിരുതയുടെ രണ്ടാമത്തെ ഭുജപത്രത്തിൽ ഒമ്പത് മുള്ളുകൾ ഉണ്ടായിരിക്കും. ഭുജപത്രത്തിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. ഇവയുടെ രണ്ടു [[പൃഷ്ഠപത്രം|പൃഷ്ഠപത്രങ്ങൾക്കും]] ചാരനിറമാണ്.
 
==വാസസ്ഥലം==
വരി 29:
രണ്ടുവർഷം പ്രായമായതിനുശേഷമേ തിരുത മത്സ്യങ്ങൾക്ക് പ്രജനനശേഷി കൈവരുന്നുള്ളൂ. ശുദ്ധജലാശയങ്ങളിൽ ഇവ പ്രജനനം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടില്ല. [[നവംബർ]] മുതൽ [[ഫെബ്രുവരി]] വരെയുള്ള മാസക്കാലങ്ങളിൽ [[ലവണം|ലവണാംശം]] കൂടിയ ആഴക്കടലിലാണ് ഇവ മുട്ടയിട്ടു പ്രജനനം നടത്തുന്നതെന്നു കരുതപ്പെടുന്നു. കെട്ടിക്കിടക്കുന്ന ലവണജലത്തിൽ തിരുതകൾ മുട്ടയിടാറില്ല. പലപ്പോഴും [[ഹോർമോൺ]] കുത്തിവയ്പുകൾ നടത്തി ഇവയെ മുട്ടയിടീക്കാനും അവയിൽ നിന്ന് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനും കഴിയുന്നുണ്ടെങ്കിലും ഇതുവരെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനായിട്ടില്ല. മുട്ടയിൽനിന്നു വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ലവണാംശത്തിന്റേയും പ്രകൃതിയിൽ നിന്നും ലഭിക്കേണ്ട ആഹാരത്തിന്റേയും അഭാവംമൂലം ചത്തുപോവുകയാണ് പതിവ്.
 
തിരുത മത്സ്യത്തിന്റെ മുട്ടകൾ ജലത്തിൽ പൊങ്ങിക്കിടക്കും. ഇവ വലുപ്പംവലിപ്പം കുറഞ്ഞതും 0.9 മില്ലിമീറ്റർ മാത്രം വ്യാസമുള്ളവയുമാണ്. ജലത്തിന്റെ താപനിലയനുസരിച്ച് മുട്ടകൾ വിരിയാൻ 48 മുതൽ 64 വരെ മണിക്കുർ സമയം ആവശ്യമാണ്. [[സമുദ്രം|സമുദ്രജലത്തിൽ]] വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ലവണാംശം കുറഞ്ഞ [[കായൽ|കായലുകളിലേക്കും]] നദീമുഖങ്ങളിലേക്കും ഇരതേടിപ്പോവുക പതിവാണ്.
 
തിരുത ഒരു ഉത്തമ വളർത്തുമത്സ്യമാണ്. വളരെ വേഗത്തിലുള്ള വളർച്ച, സസ്യാഹാരരീതി, മറ്റു മത്സ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാനുള്ള കഴിവ്, രുചിയേറിയ ദശ എന്നീ സവിശേഷതകളാണ് ഇവയെ ഒരു നല്ല വളർത്തുമത്സ്യമെന്ന നിലയിൽ മുൻനിരയിലാക്കുന്നത്. കടലോരങ്ങളിലെ ലവണ ജലതടാകത്തിൽ വളരുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തി ശുദ്ധജലാശയങ്ങളിലും വളർത്തുന്നുണ്ട്. [[തമിഴ്‌നാട്|തമിഴ്നാട്ടിൽ]] കടൽത്തീരങ്ങളിൽ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തിയശേഷം ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ വളർത്തുന്നു. [[പശ്ചിമബംഗാൾ|പശ്ചിമബംഗാളിൽ]] ലവണജല തടാകങ്ങളിലും നെൽവയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുക പതിവാണ്. ലവണജലാശയങ്ങളിൽ [[കരിമീൻ]], [[കണമ്പ്]], [[പൂമീൻ]] എന്നിവയോടൊപ്പവും ശുദ്ധജലാശയങ്ങളിൽ [[കാർപ്പ്|കാർപ്പു മത്സ്യങ്ങളോടൊപ്പവും]] തിരുത മത്സ്യത്തെ വളർത്തുന്നു.
"https://ml.wikipedia.org/wiki/തിരുത" എന്ന താളിൽനിന്ന് ശേഖരിച്ചത്