"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്തം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 27:
അറത്തുപ്പാൽ (ധർമ്മമാർഗ്ഗം), പൊരുട്പ്പാൽ (അർത്ഥമാർഗ്ഗം), കാമത്തുപ്പാൽ (കാമമാർഗ്ഗം) എന്നീ മുന്ന് വിഭാഗങ്ങളായിട്ടാണ്‌ തിരുവള്ളുവർ ഈ ഗ്രന്ഥത്തെ ഒരുക്കിയിരിക്കുന്നത്. കീഴ്ക്കണക്ക് വിഭാഗത്തിൽ പെടുന്ന 18 കൃതികളും ഏതാണ്ട് ഇതേ രീതിയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. ഈ വിഭഗങ്ങളിലായി ജീവിതദർശനം അതീവ ജാഗ്രതയോടെ ഒതുക്കി എഴുതിയിരിക്കുന്നു. ലോകധർമ്മം ഉണർത്തുന്ന ധർമ്മമാർഗ്ഗം ഏത് ജാതിയില്പ്പെട്ട(ധർമ്മം സ്വീകരിച്ചവർ)വർക്കും ജീവന്റെ സത്യം ഉണർത്തി ജീവിതം ധന്യമാക്കാനുള്ള പൊതുവായ നീതിമാർഗ്ഗം ഉപദേശിക്കുന്നു. ധർമ്മമാർഗ്ഗം തിരുക്കുറളിൽ രണ്ട് ഭാഗമായി രചിച്ചിരിക്കുന്നു. ധർമ്മവഴി അന്വേഷിച്ച് ജീവിതം സഫലമാക്കുന്നതിൽ സാധാരണക്കാരനാണ്‌ പ്രഥമസ്ഥാനം. ജന്മമെടുക്കുന്നത് ചില പ്രത്യേക കർമ്മങ്ങൾ ചെയ്യാനാണ്‌, അതിൽ പ്രാധാന്യം ഗൃഹസ്ഥാശ്രമിയുടെ കർമ്മത്തിനാണ്‌. അതിനാൽ ആദ്യമായി ഗൃഹസ്ഥാശ്രമധർമ്മത്തിനും രണ്ടാമതായേ സന്യാസത്തിനായുള്ള കർമ്മമാർഗ്ഗങ്ങളും ഉപദേശിക്കുന്നു.
അർത്ഥമാർഗ്ഗത്തിൽ രാജാവിനോടും രാജ്യത്തോടുമുള്ള കടപ്പാടും ഭരണചക്രം എങ്ങനെ തിരിയണം എന്നതുമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. പ്രണയസുഖത്തിലെ കാമമാർഗ്ഗം മൂന്നാമത്തേതാണ്‌. അന്നത്തെ ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട ദൈവികപ്രേമത്തിനെ വിവരണമായാണ്‌ കാമമാർഗ്ഗത്തെ ദർശിക്കാവുന്നത്.
തിരുക്കുറൾ ലോകധർമ്മം ഉദ്ഘോഷിക്കുന്ന ഗ്രന്ഥമാണ്. ഏതു മതം സ്വീകരിച്ചവരായാലും ഏതു ജനതയായാലും അവർക്കൊക്കെ ജീവന്റെ സത്യവും ലക്ഷ്യവും ദർശനയോഗ്യമാക്കി ജീവിതം സഫലമാക്കുവാനുള്ള പൊതുവായ നീതിമാർഗ്ഗം ഉപദേശിക്കുന്നു. ജീവിതബന്ധിയായ ധർമ്മം, അർത്ഥം, കാമം എന്നീ മൂന്ന് തത്വങ്ങൾതത്ത്വങ്ങൾ എന്താണെന്നും അവ എങ്ങനെ കൈവരിക്കാമെന്നും സാരോപദേശരൂപേണ ഇതിൽ പ്രതിപാദിക്കുന്നു. ധർമാത്ഥകാമങ്ങളെക്കുറിച്ചുള്ള അറിവു നേടുകയും കർമ്മങ്ങളിലൂടെ ആ അറിവ് സഫലമാക്കുകയുമാണ് ജന്മ സാഫല്യം നേടാനുള്ള മാർഗ്ഗമെന്നും അതുതന്നെയാണ് അറിവ് എന്നും ജന്മം കൊണ്ട് ആത്മാവുമായി ശരീരം അഭിരമിച്ച് കർമ്മം ചെയ്യ്ത് തീർക്കുന്നതാണ് പുരുഷാർത്ഥധർമ്മം എന്നും തിരുക്കുറൾ ഉപദേശിക്കുന്നു. ഇവ മൂന്നും ചേർന്നല്ലതെ ഒറ്റക്കൊറ്റക്കായോ മറ്റൊന്നുമായി ചേർന്നോ നിലനില്പ് നിഷിദ്ധമത്രെ.
 
=== അറത്തുപ്പാൽ ===
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്