"താവോ തേ കിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q134425 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 4:
 
[[പ്രമാണം:Laozi.jpg|thumb|250px|right|ലാവോസി]]
'''താവോ തേ കിങ്'''ഒരു [[ചൈന|ചൈനീസ്]] [[മതഗ്രന്ഥം|മതഗ്രന്ഥമാണ്]]. താവോ മതത്തിന്റെ [[ഉപനിഷത്ത്|ഉപനിഷത്തായി]] ഇത് പരിഗണിക്കപ്പെടുന്നു. ലാവോത്സെ (ലാവോസി) ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഈ [[കൃതി]] രചിക്കാനിടയായ സാഹചര്യത്തെപ്പറ്റി ഒരു [[ഐതിഹ്യം]] നിലവിലുണ്ട്. മധ്യവയസ്സിൽ സൈനിക സേവനത്തിൽ നിന്നു വിരമിച്ച ലാവോത്സെ സന്ന്യാസം സ്വീകരിച്ച് ജ്ഞാനോപദേശം നൽകുവാൻ ആരംഭിച്ചു. ഒട്ടേറെ ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ടായി. ശിഷ്യഗണങ്ങളുടെ സംഭാഷണങ്ങളിൽ നിന്ന് ലാവോയുടെ മഹത്ത്വം ഗ്രഹിക്കാനിടയായ ചക്രവർത്തി ഇദ്ദേഹത്തിന്റെ അറിവുകൾ ഗ്രന്ഥരൂപത്തിലാക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ അതിഷ്ടപ്പെടാതെ ലാവോത്സെ രാജ്യം വിട്ടുപോകുന്നതിന് തീരുമാനിച്ചു. അതിർത്തി കടക്കാൻ ചെന്ന ഇദ്ദേഹത്തെ രാജസേവകർ ചുങ്കം നൽകാത്തതിനാൽ തടഞ്ഞു നിറുത്തി. തന്റെ പക്കൽ ചുങ്കം നൽകാൻ കാശില്ലെന്നും താൻ പുസ്തകം എഴുതണമെന്ന് നിർബന്ധിച്ചതിനാലാണ് രാജ്യം വിടുന്നതെന്നും അവരെ അറിയിച്ചു. ഗ്രന്ഥം നിർമിക്കുവാനുള്ളനിർമ്മിക്കുവാനുള്ള അറിവുണ്ടെങ്കിൽ പുസത്കം എഴുതി നൽകിയാൽ മതിയാകുമെന്നും ചുങ്കത്തിന് പണം തരേണ്ടതില്ല എന്നും രാജസേവകൻ അറിയിച്ചു. അതനുസരിച്ച് രചിച്ച ഗ്രന്ഥമാണ് താവോ തേ കിങ് (താവോയുടെ പുസ്തകം) എന്ന് ജനങ്ങൾ വിശ്വസിച്ചുപോരുന്നു. ഗ്രന്ഥാരംഭത്തിൽ "സത്യം'' വ്യഞ്ജിപ്പിക്കാൻ കഴിയാത്തതാണ്; വ്യഞ്ജിപ്പിക്കപ്പെടുന്നത് ഒന്നുംതന്നെ സത്യമല്ല - എന്നു വെളിപ്പെടുത്തുന്നു. ഗ്രന്ഥം രചിച്ചു നൽകിയ ശേഷം ഗ്രന്ഥകാരൻ എങ്ങോ അപ്രത്യക്ഷനായതായി വിശ്വസിക്കപ്പെടുന്നു.
 
== ഗ്രന്ഥത്തിലെ പരാമർശം ==
വരി 10:
അനന്തമായ മഹാസമുദ്രത്തെ അതീവസമർഥമായി ഒരു പാത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതുപോലെ 81 ബീജമന്ത്രങ്ങളിലൊതുക്കി താവോ തന്റെ തത്ത്വശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനസിദ്ധി നേടിയവരിൽ അതിശ്രേഷ്ഠനായി ഗണിക്കപ്പെടുന്ന ലാവോത്സെയുടെ ഈ കൃതിക്ക് അനുബന്ധമോ വ്യാഖ്യാനമോ ഇതുവരെ ഉണ്ടായിട്ടുള്ളതായി അറിവില്ല.
 
''താവോ''എന്ന പദത്തിന് ''വഴി'' എന്നാണ് അർഥം. സാധാരണ വഴി പോലെ കൃത്യമായ അതിർവരമ്പുകളോ ലക്ഷ്യമോ ഇല്ലാത്ത വഴിയാണിത്. ഓരോരുത്തർക്കും അവരവരുടെ വഴി; എത്തിച്ചേരുന്ന സ്ഥാനവും എത്തുന്ന ആളും തമ്മിൽ അകലമില്ല. ഒരിക്കലും മാറ്റം വരാത്ത സത്യമായി താദാത്മ്യം പ്രാപിക്കാനുള്ള ഈ മാർഗത്തെയാണ്മാർഗ്ഗത്തെയാണ് ലാവോത്സെ ''താവോ'' എന്നു വിശേഷിപ്പിക്കുന്നത്.
[[മനുഷ്യൻ|മനുഷ്യന്റെ]] മാതൃക [[ഭൂമി|ഭൂമിയാണ്]]; ഭൂമിയുടെ മാതൃക [[സ്വർഗം|സ്വർഗമാണ്]]; സ്വർഗത്തിന്റെ മാതൃക മാർഗമാണ്മാർഗ്ഗമാണ്; മാർഗത്തിന്റെമാർഗ്ഗത്തിന്റെ മാതൃക നൈസർഗികവുമാണ്.ഇങ്ങനെ ശൃംഖലാബദ്ധമായി നീണ്ടു പോകുന്നു താവോ തേ കിങിലെ വിവരണങ്ങൾ.
 
ഇന്ദ്രിയഗോചരമായ പദാർഥങ്ങളെ സത്തയായും അല്ലാത്തവയെ അസത്തയായും വ്യവഹരിക്കുകയും സമാധാനം കാംക്ഷിക്കുകയും യുദ്ധത്തെ എതിർക്കുകയും പുരോഗമനപരമായ ലക്ഷ്യങ്ങളും ജനകീയ സ്വഭാവവും സ്വാഗതം ചെയ്യുകയുമാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരൻ ലക്ഷ്യമാക്കിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/താവോ_തേ_കിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്