"താഴ്‌വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:താഴ്വരകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 21:
നദികളുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനഫലമായും താഴ്വരകൾ രൂപംകൊള്ളാറുണ്ട്. ഇവയെ പൊതുവേ നദീതാഴ്വരകൾ എന്നു വിളിക്കുന്നു. അപവാഹങ്ങളുടെ ഫലമായുണ്ടാകുന്ന താഴ്വരകൾ ചിലപ്പോൾ ഹിമാനികളുടെ അപരദന പ്രക്രിയയ്ക്കു വിധേയമാകാം. താഴ്വരകളുടെ വിസ്തൃതി വർധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. ഇത്തരത്തിൽ രൂപപ്പെടുന്ന താഴ്വരകളാണ് ഹീമാനികൃത താഴ്വരകൾ (Glacial valleys).<ref>[http://www.scienceviews.com/geology/glaciervalley.html ഹീമാനീകൃത താഴ്വരകൾ]</ref> അഴിമുഖത്തിനോടടുത്ത് സമുദ്രജലത്താൽ മൂടപ്പെട്ടു കാണുന്ന താഴ്വരകളെ നിമജ്ഞതാഴ്വരകൾ (Drowned valleys)<ref>[http://search.datapages.com/data/open/offer.do?target=%2Fgcags%2Fdata%2F029%2F029001%2F0371.htm നിമജ്ഞതാഴ്വരകൾ (Drowned valleys)]</ref> എന്നു പറയുന്നു. വൻകരാ തിട്ടിലോ, ചരിവിലോ, [[സമുദ്രം|സമുദ്രാന്തർഭാഗത്തോ]] കാണപ്പെടുന്ന താഴ്വരകളാണ് സമുദ്രാന്തര താഴ്വരകൾ. [[നദി|നദീതാഴ്വരകൾ]] ഭാഗികമായി കടലിൽ മുങ്ങുന്നതു മൂലമോ സമുദ്രാന്തര അപരദനം മൂലമോ ആണ് സമുദ്രാന്തര താഴ്വരകൾ രൂപംകൊള്ളുന്നത്. സമതലപ്രദേശത്തെ മുഖ്യ നദീതാഴ്വരയിൽ താരതമ്യേന ഉയരം കൂടിയ പോഷക നദീതാഴ്വരകൾ സംഗമിക്കുന്നതിന്റെ ഫലമായും താഴ്വരകൾ രൂപംകൊള്ളാം. ഇവയെ തൂക്കു താഴ്വരകൾ (Hanging valleys)<ref>[http://geology.about.com/od/structureslandforms/ig/erosional/hangingvalley.htm തൂക്കുതാഴ്വര (Hanging valleys)]</ref> എന്നു വിളിക്കുന്നു. കടലിന്റെ പെട്ടെന്നുള്ള പിൻവാങ്ങൽ പ്രക്രിയമൂലവും തൂക്കു താഴ്വരകൾ രൂപംകൊള്ളാറുണ്ട്.
 
അപരദന പ്രക്രിയയുടെ ഫലമായുണ്ടാകുന്ന താഴ്വരകൾ വലുപ്പത്തിലുംവലിപ്പത്തിലും ആകൃതിയിലും പ്രായത്തിലും വ്യത്യസ്തമായിരി ക്കും. നീരൊഴുക്കാണ് ഇത്തരം താഴ്വരകളുടെ ആകൃതി നിർണ യിക്കുന്ന പ്രധാന ഘടകം. താഴ്വരകളുടെ നീളം വർധിക്കുന്നതോടൊപ്പം നദിയുടെ നീർവാർച്ചാ പ്രദേശത്തിന്റെ വിസ്തൃതിയും ഗണ്യമായി വർധിക്കുന്നു. തത്ഫലമായി ജലപ്രവാഹത്തിന്റെ വ്യാപ്തിയും വേഗതയും കൂടുകയും കാലക്രമേണ ജലപ്രവാഹം നദീതലത്തെ കാർന്നെടുക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം ആഴം കൂടുന്ന താഴ്വരകളുടെ അടിത്തട്ട് പലപ്പോഴും ഭൂഗർഭജലവിതാനം വരെ എത്തിച്ചേരാറുണ്ട്. എല്ലാ താഴ്വരകൾക്കും പൊതുവേ യൗവനാവസ്ഥ, പ്രൗഢാവസ്ഥ, വാർധക്യാവസ്ഥ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. യൗവനാവസ്ഥയിലുള്ള താഴ്വരകൾക്ക് പൊതുവേ വീതി കുറവായിരിക്കുമ്പോൾ പ്രൗഢാവസ്ഥ പ്രാപിച്ച താഴ്വരകളുടെ വീതി കൃത്യമായ അതിരുകളാൽ നിർണയിക്കപ്പെട്ടിരിക്കും. ജലപാതങ്ങളും റാപിഡുകളുമാണ് യൗവനാവസ്ഥയിലുള്ള താഴ്വരകളുടെ മുഖ്യ സവിശേഷത. എന്നാൽ പ്രൗഢാവസ്ഥ പ്രാപിച്ച താഴ്വരകളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ജലപാതങ്ങൾ ഉണ്ടാകാറുള്ളൂ. സാധാരണഗതിയിൽ എല്ലാ താഴ്വരകളും പ്രൗഢാവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. വർധിച്ച വീതിയും താഴ്ന്ന അതിരുകളുമാണ് വാർധക്യാവസ്ഥയിലുള്ള താഴ്വരകളുടെ പ്രത്യേകതകൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/താഴ്‌വര" എന്ന താളിൽനിന്ന് ശേഖരിച്ചത്