"തഹസീൽദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2724146 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
{{prettyurl|Tahsildar}}
[[താലൂക്ക് | താലൂക്കുതലത്തിലുള്ള]] ഉയർന്ന റവന്യൂ ഭരണാധിപൻ. 'തഹസീൽ' എന്ന പേർഷ്യൻ വാക്കിന്റെ അർഥം ഭരണസൗകര്യത്തിനായി രൂപീകരിച്ചിട്ടുള്ള ചെറു പ്രദേശം എന്നാണ്. തഹസീൽ എന്നത് താലൂക്ക്; തഹസീൽ ഭരിക്കുന്ന ഉദ്യോഗസ്ഥൻ തഹസീൽദാർ. തഹസീൽദാരെ താലൂക്കുദാർ എന്നും വിളിക്കുന്നു. റവന്യൂവകുപ്പിലെ ഏറെ ഉത്തരവാദിത്വവുംഉത്തരവാദിത്തവും അധികാരവും ചുമതലയുമുള്ള ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തഹസീൽദാർ. അദ്ദേഹത്തിന്റെ കാര്യാലയത്തെ താലൂക്കു കച്ചേരി അഥവാ താലൂക്ക് ആഫീസ് എന്നു പറയുന്നു. പട്ടയം കൊടുക്കൽ, നികുതി പിരിവ്, വസ്തുക്കളുടെ അതിർത്തി നിർണയം, അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്കു സഹായമെത്തിക്കൽ, സർക്കാർ പ്രതിനിധിയായി പ്രവർത്തിക്കൽ, ജാതി, വരുമാനം, നേറ്റിവിറ്റി എന്നിവ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ നല്കൽ എന്നിവ തഹസീൽദാരുടെ അധികാരപരിധിയിൽപ്പെടുന്നു. ഭൂമിയുടെ വിലനിർണയിക്കൽ, രജിസ്ട്രേഷൻ കൈമാറ്റം ചെയ്യൽ, പട്ടയം നല്കൽ മുതലായവയെ സംബന്ധിച്ച കാര്യങ്ങളും തഹസീൽദാരുടെ ചുമതലകളിൽപ്പെടുന്നു. സർക്കാർ ഓരോ പ്രത്യേക ആവശ്യത്തിനായി തഹസീൽദാർമാരെ സ്പെഷ്യൽ തഹസീൽദാർ ആയി നിയമിക്കുന്ന പതിവുണ്ട്. രാജഭരണകാലത്ത് തഹസീൽദാർ മജിസ്റ്റ്രേട്ടായും പ്രവർത്തിച്ചിരുന്നു.
 
താലൂക്കുതലത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി കൾ നടത്തുന്നതിൽ തഹസീൽദാർക്ക് വളരെ ഉത്തരവാദിത്വമുണ്ട്ഉത്തരവാദിത്തമുണ്ട്. ക്രമസമാധാനപാലനം, പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കൽ എന്നിവ തഹസീൽദാരുടെ ചുമതലകളിൽപ്പെടുന്നു. മുദ്രപ്പത്രങ്ങൾ, സ്റ്റാമ്പുകൾ എന്നിവ വില്പന നടത്തുന്നതും നിയന്ത്രിക്കുന്നതും തഹസീൽദാരുടെ ചുമതലകളിൽപ്പെടുന്ന കാര്യമാണ്. പൊതുജനങ്ങളുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ പ്രവർത്തനത്തിലെ ഒരു പ്രധാന കണ്ണിയാണ് തഹസീൽദാർ.
 
{{സർവ്വവിജ്ഞാനകോശം}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283226" എന്ന താളിൽനിന്ന് ശേഖരിച്ചത്