"തരിസാപ്പള്ളി ശാസനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 5:
തരിസാപ്പള്ളി ശാസനങ്ങൾ രണ്ടു കൂട്ടം രേഖകൾ ഉൾക്കൊള്ളുന്നു. ആദ്യത്തെ ശാസനത്തിൽ മൂന്നു തകിടുകൾ (ചെപ്പേടുകൾ) ഉൾപ്പെടുന്നു.<ref name=Menon >Kerala History and its Makers - A Sreedhara Menon</ref> ഇവയിൽ ഒന്നാം തകിട് [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ആസ്ഥാനമായ [[തിരുവല്ല|തിരുവല്ലയിലെ]] പുലാത്തീനിലും രണ്ടാം തകിട് [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര ഓർത്തഡോക്സ് സഭയുടെ]] ആസ്ഥാന കേന്ദ്രമായ [[കോട്ടയം]] [[ദേവലോകം, കോട്ടയം|ദേവലോകത്തെ]] കാതോലിക്കേറ്റ് അരമനയിലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേത് നഷ്ടപ്പെട്ടു.
 
രണ്ടാം ശാസനത്തിലെ നാലു തകിടുകളിൽ<ref name=Menon >Kerala History and its Makers - A Sreedhara Menon</ref> ആദ്യത്തേത് നഷ്ടപ്പെട്ടു. രണ്ടും മൂന്നും തകിടുകൾ കോട്ടയം കാതോലിക്കേറ്റ് അരമനയിലും നാലാമത്തേത് തിരുവല്ല പുലാത്തീനിലും സൂക്ഷിച്ചിരിക്കുന്നു. ഈ തകിടുകളെല്ലാം തുല്യവലുപ്പത്തിലുള്ളവയല്ലതുല്യവലിപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണ്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും
 
ചേരചക്രവർത്തിയായ രാജശേഖരന്റെ (820-844) [[വാഴപ്പള്ളി ശാസനം|വാഴപ്പള്ളി ശാസനമാണ്]] ഇതിനു മുമ്പത്തേതായി ലഭിച്ചിട്ടുള്ള ഏക ശാസനം.
വരി 26:
 
=== ഒന്നാം ശാസനം ===
കൊരുക്കേണികൊല്ലത്തിനു് അടുത്ത്<ref> എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 57-58; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988. </ref> എശോദാ തപീർ ചെയ്യിച്ച തരിസാപ്പള്ളിക്ക് സ്ഥലം നൽകുന്നതാണ് ഒന്നാം ശാസനത്തിലെ മുഖ്യ വിഷയം. അതിന് പുറമേ പള്ളിയുടെ ആവശ്യത്തിന് [[ഈഴവർ]], [[വണ്ണാന്മാർ]] തുടങ്ങി വിവിധ ജാതികളിലെ തൊഴിൽ വിദഗ്ദ്ധരെ അനുവദിച്ച് നൽകി അവരുടെ പ്രവർത്തനങ്ങളെ പല ഇനങ്ങളിലേയും നികുതികളിൽ നിന്ന് ഒഴിവാക്കുകയും ചിലയിനം നികുതികൾ പിരിക്കാനുള്ള അവകാശം [[പള്ളി]]ക്ക് കൈമാറുകയും ചെയ്യുന്നു. [[തലക്കാണം]], [[ഏണിക്കാണം]], [[മേനിപ്പൊന്ന്]], [[പൊലിപ്പൊന്ന്]], [[ഇരവുചോറ്]], [[കുടനാഴി]] തുടങ്ങിയവ ഇങ്ങനെ ഒഴിവാക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത നികുതികളിലും രജാവകാശങ്ങളിലും ചിലതാണ്. ശാസനത്തിലൂടെ അനുവദിച്ചുകിട്ടിയ സ്ഥലത്ത് താമസിക്കാൻ നിയോഗിക്കപ്പെട്ട തൊഴിൽജാതികളുടെമേൽ നീതിനിർവഹണത്തിനും ജനന-വിവാഹാദികളുമായി ബന്ധപ്പെട്ട തീരുവകൾ പിരിക്കാനും ഉള്ള അവകാശം പള്ളിക്കായിരുന്നു. പള്ളിയേയും അതിന്റെ വസ്തുവകകളേയും സം‌രക്ഷിക്കാനുള്ള ഉത്തരവാദിത്വംഉത്തരവാദിത്തം [[അറുനൂറ്റുവർ]] എന്ന നഗരസഭയേയും [[അഞ്ചുവണ്ണം]], [[മണിഗ്രാമം]] എന്നീ വർത്തകസംഘങ്ങളേയും ഏല്പ്പിക്കാനും ഒന്നാം ശാസനം വ്യവസ്ഥ ചെയ്തിരുന്നു.
 
മാതൃകയായി ഒന്നാം ശാസനത്തിലെ ഒരു ഭാഗം കൊടുക്കുന്നു.
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്