"തന്മാത്രാ ജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 63 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7202 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 41:
==പുനർ സംയോജിച്ച ജീനുകളുടെ പ്രവേശനം==
 
ജനിതക അനുക്രമങ്ങൾ വേർതിരിച്ചെടുത്ത ഡിഎൻഎ കഷണങ്ങളുടെ രൂപത്തിലോ ക്ളോൺചെയ്ത പ്ളാസ്മിഡ് വെക്ടറുകളുടെ രൂപത്തിലോ ആതിഥേയ കോശങ്ങളിൽ പ്രവേശിക്കുന്നു. ഡിഎൻഎ മുഖാന്തരമുള്ള ജീൻ മാറ്റത്തെ ഡിഎൻഎ മീഡിയേറ്റഡ് ജീൻ ട്രാൻസ്ഫർ (DNA mediated gene transfer)<ref>http://www.sciencemag.org/content/209/4463/1414 Altering genotype and phenotype by DNA-mediated gene transfer</ref> എന്നു പറയുന്നു. കാത്സ്യം സൾഫേറ്റുമായി പ്രവർത്തിക്കുമ്പോൾ കോശസ്തരത്തിലൂടെ ഡിഎൻഎ കടത്തിവിടത്തക്കവണ്ണം ആയിത്തീരുന്നു. ക്ലോൺ ചെയ്ത ജീൻ അനുക്രമങ്ങളുള്ള കോശങ്ങൾ നിർധാരണം ചെയ്തെടുക്കുകയാണ് അടുത്തപടി. അതിനു പല മാർഗങ്ങളും ഉണ്ട്. ക്ലോൺ അടങ്ങിയിട്ടുള്ള പ്ളാസ്മിഡുകളുടെ ബാക്ടീരിയങ്ങൾ ചില പ്രത്യേകം ആന്റിബയോട്ടിക്കുകൾക്ക് എതിരെയുള്ള പ്രതിരോധം നോക്കി വേർതിരിച്ചെടുക്കാനാകും. ഇതു കൂടാതെ ന്യൂക്ളിയിക് അമ്ള സങ്കരണം (nucleic acid hybridisation)<ref>http://www.ncbi.nlm.nih.gov/books/NBK7567/ Nucleic acid hybridization assays</ref> എന്ന മാർഗമുപയോഗിച്ചുംമാർഗ്ഗമുപയോഗിച്ചും ക്ലോൺ ചെയ്ത ജീനുകളുള്ള ബാക്ടീരിയകളേയും സസ്യകോശങ്ങളേയും ജന്തുകോശങ്ങളേയും തിരിച്ചറിയാൻ കഴിയും.
 
ബാക്ടീരിയയുടെ പ്ലാസ്മിഡുകളിൽ ക്ലോൺ ചെയ്തിരിക്കുന്ന ജീനുകളുടെ കൂടുതൽ പതിപ്പുകൾ ഉണ്ടാക്കുന്നതിന് ആതിഥേയ കോശങ്ങൾ ആന്റിബയോട്ടിക്കുകളുമായി പ്രവർത്തിച്ചാൽ മതിയാ കും. ഈ ആന്റിബയോട്ടിക്കുകൾ ബാക്ടീരിയയിലുള്ള ക്രോമസോം വർധനയെ തടയും. അതേസമയം ക്ലോൺ ചെയ്ത ജീനുള്ള പ്ലാസ്മിഡ് പുതിയ പതിപ്പുകൾ ഉണ്ടാക്കുന്നതിന് തടസ്സം നിൽക്കുകയുമില്ല. ക്ലോൺ ചെയ്ത മനുഷ്യ ജീനുകളുടെ പ്രകടനം സ്വാഭാവിക ജീനുകളിൽ നിന്നോ, മറ്റു ജീനുകളിൽ നിന്നോ ആതിഥേയ കോശങ്ങളുടെ ജീൻ അനുക്രമങ്ങളിൽ നിന്നോ ഉള്ള നിയന്ത്രണ ജീൻ അനുക്രമങ്ങൾ (regulatory gene sequences)<ref>http://www.biology-online.org/dictionary/Regulatory_gene Regulatory gene - definition from Biology-Online.org</ref> ഉപയോഗിച്ച് സാധ്യമാക്കാം. പ്രകടനം എങ്ങനെ ആയിരിക്കണം എന്നുള്ളതിനെ ആശ്രയിച്ചാണ് ക്ളോൺ ചെയ്ത ജീനുമായി ബന്ധപ്പെട്ട നിയന്ത്രണ അനുക്രമങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്. ഉദാഹരണമായി ക്ളോൺ ചെയ്ത മനുഷ്യ ജീൻ ഉള്ള ബാക്ടീരിയ കൂടുതൽ പ്രോട്ടീൻ ഉത്പാദിപ്പിക്കണമെങ്കിൽ, ക്ലോൺചെയ്ത മനുഷ്യ ജീൻ ബാക്ടീരിയയിലെ നിയന്ത്രണ അനുക്രമങ്ങളുമായി നിയന്ത്രണത്തിലായിരിക്കണം.
"https://ml.wikipedia.org/wiki/തന്മാത്രാ_ജീവശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്