"തപോവൻ മഹാരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സന്യാസിമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
[[പാലക്കാട്|പാലക്കാടിനു]] സമീപം കുഴൽമന്ദത്ത് പുത്തൻവീടുതറവാട്ടിൽ അച്യുതൻ നായരുടേയും കുഞ്ഞമ്മയുടേയും മകനായി [[1889]]-ൽ ജനിച്ചു. സുബ്രഹ്മണ്യൻ (ചിപ്പുക്കുട്ടിനായർ) എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ചെറുപ്പത്തിൽത്തന്നെ അധ്യാത്മപഠനത്തിൽ തത്പരനായിരുന്നു സുബ്രഹ്മണ്യൻ. പിതാവിന്റെ ചരമശേഷം 21-ാം വയസ്സിൽ തീർഥയാത്രയ്ക്കു പുറപ്പെടുകയും സൗരാഷ്ട്രത്തിൽ സ്വാമി ശാന്ത്യാനന്ദ സരസ്വതിയുടെ ശിഷ്യത്വം സ്വീകരിച്ച് ഭാരതീയ ദർശനങ്ങൾ സ്വാംശീകരിക്കുകയും ചെയ്തു. കേരളത്തിൽ തിരിച്ചെത്തിയശേഷം ഗോപാലകൃഷ്ണൻ എന്ന പേരിൽ ([[ഗോപാൽ കൃഷ്ണ ഗോഖലെ|ഗോപാലകൃഷ്ണ ഗോഖലെയുടെ]] സ്മരണാർഥം) ദേശീയ പ്രസ്ഥാനത്തിനും ആധ്യാത്മിക വിഷയങ്ങൾക്കും പ്രാധാന്യം നല്കി ഒരു മാസിക പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. [[ചട്ടമ്പിസ്വാമികൾ]], ശിവാനന്ദയോഗി തുടങ്ങിയ യതിവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ദേശീയ-സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു.
 
ഒരിക്കൽ ശാന്ത്യാനന്ദസ്വാമിയെ സന്ദർശിച്ച അവസരത്തിൽ കൊൽക്കത്തയിൽ സാമൂഹിക-ആധ്യാത്മിക പ്രവർത്തനം നടത്തുന്നതിന് അദ്ദേഹം നിർദേശിച്ചുനിർദ്ദേശിച്ചു. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആ സ്ഥാനമായ ബേലൂർമഠത്തിലായിരുന്നു താമസം. അന്നത്തെ ശങ്കരാചാര്യ മഠാധിപതിയിൽ നിന്നും 'ചിദ്വിലാസൻ' എന്ന ബഹുമതി ലഭിച്ചു. ഇക്കാലത്ത് കാശി, പ്രയാഗ, ഹരിദ്വാരം, ഹൃഷീകേശം തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും കാംഗ്രി (കാംഗ്ടി) ഗുരുകുലമഹാവിദ്യാലയത്തിൽ ശ്രീ ശ്രദ്ധാനന്ദസ്വാമിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. കേരളത്തിൽ തിരിച്ചെത്തി മൂന്ന് വർഷക്കാലം ആധ്യാത്മിക പ്രവർത്തനത്തിൽ വ്യാപൃതനായി. പിന്നീട് ഹിമാലയസാനുക്കൾ ആധ്യാത്മിക സാധനയ്ക്ക് അനുയോജ്യമായ സ്ഥലമായി കരുതി ഹൃഷീകേശത്തിലും ഉത്തരകാശിയിലും ആശ്രമം സ്ഥാപിക്കുകയും 34-ാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു. കൈലാസാശ്രമത്തിലെ ജനാർദനഗിരിസ്വാമികളിൽ നിന്നാണ് സന്ന്യാസം സ്വീകരിച്ചത്. ശാങ്കര സമ്പ്രദായത്തിലുള്ള സന്ന്യാസ ദീക്ഷയായിരുന്നു. സ്വാമി തപോവനം എന്ന യോഗിനാമം സ്വീകരിച്ചു.
 
ചെറുപ്പത്തിൽത്തന്നെ കാവ്യരചനയിൽ തത്പരനായിരുന്ന ഇദ്ദേഹം 18-ാം വയസ്സിൽ രചിച്ച ഭാഷാകാവ്യമാണ് വിഭാകരൻ. വിഷ്ണുയമകം എന്ന കാവ്യമാണ് അടുത്തത്. പില്ക്കാലത്ത് സംസ്കൃതത്തിലും മലയാളത്തിലുമായി അനേകം കൃതികൾ രചിച്ചവയിൽ ബദരീശസ്തോത്രം, സൗമ്യകാശീശസ്തോത്രം, ഗംഗാസഹസ്രനാമസ്തോത്രം, ഗംഗോത്തരീക്ഷേത്രമാഹാത്മ്യം, ഈശ്വര ദർശനം, ഗംഗാസ്തോത്രം എന്നീ സംസ്കൃത കൃതികളും ഹിമഗിരി വിഹാരം (2 ഭാഗം), കൈലാസയാത്ര എന്നീ മലയാളകൃതികളും പ്രസിദ്ധങ്ങളാണ്.
"https://ml.wikipedia.org/wiki/തപോവൻ_മഹാരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്