"ധാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (വർഗ്ഗം:ഢാക്ക നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
ഢാക്കാ നഗരത്തിലെ പഴക്കം ചെന്ന മേഖല സദർഘട്ട് (Sadarghat) എന്ന പേരിലറിയപ്പെടുന്നു. നഗരത്തിലെ വാണിജ്യകേന്ദ്രവും തിരക്കേറിയ കമ്പോളവും (ചൗക്) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴയ നഗരത്തിലുടനീളം മുഗൾ കാലഘട്ടത്തിലേതായ മുസ്ലീം ആരാധനാലയങ്ങൾ കാണാം. ഇവിടത്തെ വളഞ്ഞുപുളഞ്ഞ തെരുവീഥികൾ സദാ ജനനിബിഡമായിരിക്കുന്നു. ജനസാന്ദ്രതയിൽ മുന്നിട്ടു നില്ക്കുന്ന ഈ പ്രദേശത്ത് നിരവധി ചേരികളുമുണ്ട്. ഢാക്കയുടെ വടക്കേ പകുതിയിലുള്ള ആധുനിക നഗരഭാഗമായ രംന (Ramna) അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. 1905-ൽ രൂപകല്പന ചെയ്യപ്പെട്ട പുതിയ നഗരത്തിലെങ്ങും വീതിയേറിയ നിരത്തുകൾ, തുറസ്സായ പ്രദേശങ്ങൾ, ഉദ്യാനങ്ങൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ കാണാം. രംനയ്ക്ക് വടക്കും പടിഞ്ഞാറുമുള്ള നഗരഭാഗങ്ങളിൽ അധിവാസ കേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. ഇവിടം ഏറിയകൂറും 1947-നു ശേഷമാണ് വികാസം പ്രാപിച്ചത്.
 
ഢാക്കയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇതിനെ രാജ്യത്തെ പ്രമുഖ വാണിജ്യ-വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. നഗരത്തിലും പ്രാന്തങ്ങളിലുമാണ് പ്രധാന വ്യവസായശാലകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. സിൽക്, മസ്ലിൻ, പരുത്തി വസ്ത്രങ്ങളുടെ ഉത്പാദനം, ചണം, നെല്ല് എന്നിവയുടെ സംസ്കരണം, കരകൗശല-തുകൽ ഉത്പന്നങ്ങളുടെ നിർമാണംനിർമ്മാണം, നൗകാ നിർമാണംനിർമ്മാണം, സ്ഫടിക വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവ ഢാക്കയിലെ മുഖ്യ വ്യവസായങ്ങളാണ്. ബംഗ്ലാദേശ് മേഖലയുടെ വാസ്തുശില്പ പാരമ്പര്യം പ്രകടമാക്കുന്ന നിരവധി ചരിത്ര-മതസ്ഥാപനങ്ങളേയും ഈ നഗരം ഉൾക്കൊള്ളുന്നു. 17-ാം ശ.-ത്തിൽ നിർമിക്കപ്പെട്ടനിർമ്മിക്കപ്പെട്ട ലാൽബാഗ് കോട്ട, പരീബിബി(Paribibi)യുടെ ശവകുടീരം എന്നിവ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഢാക്കാ സർവകലാശാല (1921), പുതിയ പാർലമെന്റ് മന്ദിരം (1982), എൻജിനീയറിങ്-സാങ്കേതിക സർവകലാശാല (1962), ജഹാംഗീർ നഗർ സർവകലാശാല (1970) എന്നിവയ്ക്കു പുറമേ ഗ്രന്ഥശാലകൾ, കാഴ്ചബംഗ്ലാവുകൾ, കാർഷിക-ഗവേഷണ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങളും ഢാക്കയിൽ സ്ഥിതി ചെയ്യുന്നു. സിയാ അന്താരാഷ്ട്ര വിമാനത്താവളത്തോടൊപ്പം നഗരത്തിന് 16 കി.മീ. തെ.കി. ഉള്ള നരായൺഗഞ്ചിലെ തുറമുഖവും ഒരു നാവിക വിമാനത്താവളവും ഢാക്കയുടെ ഭാഗങ്ങളായുണ്ട്.
 
[[File:Rickshaws everywhere.jpg|thumb|ലോകത്തിലെ റിക്ഷാ തലസ്ഥാനം എന്നറിയപ്പെടുന്ന ഢാക്കയിൽ<ref name="Rickshaws2">
ചരിത്രപരമായി വളരെ പുരാതനമായ ഢാക്ക നഗരം സ്ഥാപിച്ചതെന്നാണെന്ന് കൃത്യമായി രേഖപ്പെടുത്തിക്കാണുന്നില്ല. 660-കളിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാർ ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി കരുതപ്പെടുന്നു. 17-ാം ശ. മുതൽക്കാണ് ഢാക്ക പ്രശസ്തിയിലേക്കുയർന്നത്. മുഗൾ ഭരണകാലത്ത് രൂപംകൊണ്ട ബംഗാൾ പ്രവിശ്യയുടെ ആസ്ഥാനമെന്ന നിലയിൽ 17-ാം ശ.-ത്തിന്റെ ആരംഭം മുതൽ അന്ത്യം വരെ ഇവിടം വളരെയധികം വികാസം പ്രാപിച്ചിരുന്നു. മുഗളന്മാരുടെ ഇവിടത്തെ ഭരണ നടത്തിപ്പുകാരനായിരുന്ന ഇസ്ലാം ഖാൻ ആണ് തലസ്ഥാനം 17-ാം ശ.-ത്തിന്റെ തുടക്കത്തിൽ രാജ്മഹലിൽ നിന്ന് ഢാക്കയിലേക്കു മാറ്റിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലം ഈ അവസ്ഥ തുടർന്നു. അക്കാലത്ത് ഒരു പ്രധാന സൈനിക-വാണിജ്യ കേന്ദ്രമായിരുന്ന ഈ നഗരവുമായി പോർച്ചുഗീസ്, ബ്രിട്ടിഷ്, ഡച്ച്, ഫ്രഞ്ച് രാജ്യങ്ങൾ വാണിജ്യബന്ധം പുലർത്തിയിരുന്നു. 1704-ൽ പ്രവിശ്യാ തലസ്ഥാനം മൂർഷിദാബാദിലേക്കു മാറ്റിയതോടെ ഢാക്കയുടെ പ്രതാപം കുറഞ്ഞു തുടങ്ങി.
 
1765-ലാണ് ഢാക്ക ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗ മായത്. കഴ്സൺ പ്രഭുവിന്റെ ഭരണകാലത്ത് നടന്ന ബംഗാൾ വിഭജനത്തെ (1905) തുടർന്ന് 1912 വരെ ഢാക്കാ നഗരം കിഴക്കൻ ബംഗാൾ-അസം പ്രവിശ്യയുടെ തലസ്ഥാനമായി വർത്തിച്ചു. 1947-ൽ സ്വാതന്ത്യപ്രാപ്തിയെ തുടർന്ന് പാകിസ്ഥാനിലെപാകിസ്താനിലെ ഈസ്റ്റ് ബംഗാൾ പ്രവിശ്യയുടെ തലസ്ഥാനവും 1956-ൽ പൂർവ പാകിസ്ഥാന്റെപാകിസ്താന്റെ ആസ്ഥാന നഗരവുമായി ഢാക്ക മാറി. നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്ന് പൂർവപാകിസ്ഥാൻപൂർവപാകിസ്താൻ ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രമായതോടെ (1971) ഢാക്ക പുതിയ രാജ്യത്തിന്റെ തലസ്ഥാനമായി.
[[പ്രമാണം:Shahid Sriti Stombho (Proposed).jpg|thumb|300px|right]]
== മറ്റ് ലിങ്കുകൾ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283146" എന്ന താളിൽനിന്ന് ശേഖരിച്ചത്