"ഡ്യുയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 31:
[[സ്റ്റീവൻ സ്പിൽബർഗ്ഗ്]] സംവിധാനം ചെയ്ത ചിത്രം. 1971-ൽ പ്രദർശനം ചെയ്തു. ഒരു കാറും ഒരു ടാങ്കർ ട്രക്കും തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കാതൽ. ചിത്രത്തിന്റെ രചന റിച്ചാർഡ് മാത്യൂസൺ. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കി ചലചിത്രമാക്കിയിരിക്കുന്നു.
==കഥ==
നായകൻ ഡേവിഡ്‌ മാൻ (ഡെന്നിസ്‌ വീവർ ) തന്റെ ചുമപ്പ്‌ സെഡാൻ കാറിൽ ഒരു മരുഭൂമിയിലൂടെ യാത്ര ചെയ്യുകയാണ്‌. ആ രണ്ടുവരിപ്പാതയിൽ ഒരു പഴയ ഓയിൽ ട്രക്കിനെ കാർ മറികടക്കാൻ ശ്രമിക്കുന്നു. പക്ഷെ ട്രക്ക്‌ ഡ്രൈവർ അതിനു സമ്മതിക്കുന്നില്ല. കുറഞ്ഞ വേഗതയിലാണ്‌ ട്രക്ക്‌ നീങ്ങുന്നത്‌. അതിൽ നിന്നും വരുന്ന കറുത്തപുക ഡേവിഡിനെ ശല്യം ചെയ്യുകയാണ്‌. എങ്കിലും ഒരു ഇടറോഡിന്റെ സഹായത്താൽ ഡേവിഡ്‌ ട്രക്കിനെ മറികടക്കുന്നു. ഒരു ഗ്യാസ്‌ നിറക്കുന്ന കേന്ദ്രത്തിലെത്തുന്ന കാറിനെ ട്രക്ക്‌ പിന്തുടരുകയാണ്‌. തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക്‌ ഓടുകയാണ്‌. ഒരു തവണ ട്രക്ക്‌ ഒതുങ്ങി കൊടുത്തെങ്കിലും മറ്റൊരു വാഹനത്തെ ഇടിക്കാൻ പോയ ഡേവിഡ്‌ , ലോറി ഡ്രൈവർ മനപ്പൂർവംമനഃപൂർവം തന്നെ അപായപ്പെടുത്തുകയാണെന്ന് തിരിച്ചറിയുന്നു.
 
സ്വരക്ഷക്കായി ഡേവിഡ്‌ ഒരു ഭക്ഷണശാലയിൽ കയറി വിശ്രമം കഴിഞ്ഞ്‌ പുറത്തേക്ക്‌ നോക്കിയപ്പോൾ കാണുന്നത്‌ ലോറി പുറത്ത്‌ പാർക്‌ ചെയ്തിരിക്കുന്നതാണ്‌. ലോറി ഡ്രൈവർ ആണെന്ന് തെറ്റിദ്ധരിച്ച്‌ ഡേവിഡ്‌ ഒരാളുമായി മൽപ്പിടുത്തം നടത്തി. ഹോട്ടലുടമ അവരെ പിന്തിരിപ്പിച്ചു. കുറച്ചു കഴിഞ്ഞ്‌ ലോറി പാഞ്ഞു പോയി. ഡേവിഡ്‌ യാത്ര തുടർന്നു. ഒരു വളവ്‌ എത്തിയപ്പോൾ ലോറി തന്നെ കാത്ത്‌ കിടക്കുന്നതു കണ്ട്‌ ഞെട്ടിയ ഡേവിഡ്‌ കാർ നിർത്തി നടന്ന് ലോറിക്കടുത്തേക്ക്‌ നീങ്ങിയെങ്കിലും അത്‌ കടന്നു കളഞ്ഞു.
"https://ml.wikipedia.org/wiki/ഡ്യുയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്