"ഡെൻവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
== വാസസ്ഥലം ==
 
ഡെൻവർ [[നഗരം|നഗരത്തിന്റെ]] ഭൂരിഭാഗം പ്രദേശങ്ങളും വാസസ്ഥലങ്ങളാണ്. [[നഗരം|നഗരത്തിലൂടെ]] ഒഴുകുന്ന സൗത്ത് പ്ലാറ്റ് നദിക്കരയിലാണ് വ്യവസായങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. നഗരത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്ത് ആധുനിക ഹർമ്യങ്ങളുംഹർമ്മ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും [[ഹോട്ടൽ|ഹോട്ടലുകളും]] മറ്റും കേന്ദ്രീകരിച്ചിരിക്കുന്നു.
 
1960-കളുടെ അവസാനത്തിൽ ഡെൻവറിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു നിവാസ നിർമാണനിർമ്മാണ പദ്ധതി രൂപംകൊണ്ടു. ന്യൂനപക്ഷ വിഭാഗത്തിന് ചെലവു കുറഞ്ഞ പാർപ്പിടങ്ങൾ നിർമിക്കുകയായിരുന്നുനിർമ്മിക്കുകയായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേശീയ -നഗരഭരണകൂടങ്ങൾ പിന്താങ്ങിയ ഈ സംഘടന സുസ്ഥിരവും വിഭിന്ന മതക്കാർ സഹവർത്തിച്ചു പാർക്കുന്നതുമായ വാസകേന്ദ്രം നിർമിക്കുന്നതിൽനിർമ്മിക്കുന്നതിൽ വിജയം കണ്ടെത്തി. ഡെൻവറിന്റെ ഉത്തര-പൂർവ ഭാഗത്തുള്ള ഈ പ്രദേശം പാർക്ക് ഹിൽ (Park Hill) എന്ന പേരിലാണറിയപ്പെടുന്നത്. രാജ്യത്തിലെ പ്രമുഖ കെട്ടിട നിർമാണനിർമ്മാണ വ്യസ്ഥകളിലൊന്നായ ഓപ്പൺ ഹൗസിങ് നിയമവും ഈ പദ്ധതിയെ പിന്താങ്ങിയിരുന്നു.
 
== സമ്പദ്ഘടന ==
[[പ്രമാണം:"On the War Trail", Denver, CO IMG 5549.JPG|thumb|250px|left|യുദ്ധസ്മാരകം ഡെൻവർ]]
മൊത്ത വ്യാപാരം, ധനകാര്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ ഒരു പ്രാദേശിക കേന്ദ്രമായി ഡെൻവർ വർത്തിക്കുന്നു. നഗരത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യപങ്കു വഹിക്കുവാൻ ഇവിടത്തെ ഉത്പാദന മേഖലയ്ക്കു സാധിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള കാർഷിക വിഭവസംസ്കരണത്തിനാണ് വ്യവസായങ്ങളിൽ മുൻതൂക്കം. ധാന്യം പൊടിക്കൽ, കരിമ്പു സംസ്കരണം, മീറ്റ് പാക്കിങ് എന്നിവ മുഖ്യ വ്യവസായങ്ങളിൽപ്പെടുന്നു. ഡെൻവറിലും സമീപപ്രദേശങ്ങളിലുമുള്ള മറ്റു വ്യവസായങ്ങളിൽ പ്രധാനപ്പെട്ടവ [[യന്ത്രം|യന്ത്രസാമഗ്രികൾ]], [[ലോഹം|ലോഹസാധനങ്ങൾ]], റബർ ഉത്പ്പന്നങ്ങൾ, സൂക്ഷ്മോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മിസൈലുകൾ, പെട്രോളിയം ഉത്പന്നങ്ങൾ, [[വസ്ത്രം]], [[തുകൽ]] എന്നിവയുടെ നിർമാണമാണ്നിർമ്മാണമാണ്. 1950 കളിൽ വികസനമാരംഭിച്ചതും അന്തർ വൻകരാ മിസൈലുകൾ(Inter continental missiles) ഉത്പാദിപ്പിക്കുന്നതുമായ എയ്റോസ്പേസ് വ്യവസായത്തെ ഡെൻവറിലെ ഏറ്റവും പ്രമുഖ വ്യവസായമെന്നു പറയാം. 1960-കളിൽ ഈ വ്യവസായത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഗവേഷണവും ''മാൻ-ഇൻ-സ്പേസ്'' (Man-in-space) പദ്ധതിയുമായിരുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും ദേശീയ തലത്തിൽ പ്രാധാന്യമർഹിക്കുന്നതുമായ രംഗമാണ് ഡെൻവറിലെ വ്യവസായ മേഖല. [[കൽക്കരി]], [[പെട്രോളിയം]], പ്രകൃതി വാതകം, എണ്ണ, യൂറേനിയം പോലുള്ള ഇന്ധന വിഭവങ്ങൾ എന്നിവ ഖനനം ചെയ്യുന്ന കമ്പനികളുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഡെൻവർ. അച്ചടി-പ്രസിദ്ധീകരണം, ഇൻഷുറൻസ്, വിനോദസഞ്ചാരം തുടങ്ങിയവയും പ്രധാന വ്യവസായങ്ങൾ തന്നെ.
 
1950-കളിൽ മന്ദഗതിയിലായിരുന്ന ഡെൻവറിലെ ജനസംഖ്യാവർധന 60-കളായപ്പോഴേക്കും കുറഞ്ഞു തുടങ്ങി. നഗരപ്രാന്തങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റമായിരുന്നു ഇതിനു മുഖ്യകാരണം. നഗരത്തിന്റെ പ്രത്യേക സ്ഥാനം മൂലം രാജ്യത്തിന്റെ പശ്ചിമപ്രദേശത്തെ ഒരു പ്രധാന ഗതാഗത കേന്ദ്രമായി ഡെൻവർ വർത്തിക്കുന്നു. ഒരു പ്രധാന ട്രക്കിങ് കേന്ദ്രവും വ്യോമഗതാഗത കേന്ദ്രവും കൂടിയാണ് ഡെൻവർ. ഇവിടത്തെ സ്റ്റേപ്പിൾടൺ (Stapleton) അന്താരാഷ്ട്ര വിമാനത്താവളം മുനിസിപ്പൽ ഭരണത്തിൻ കീഴിലാണ് പ്രവർത്തിക്കുന്നത്.
കൊളറാഡോ സർവകലാശാല, മെട്രൊപൊലിറ്റൻ സ്റ്റേറ്റ് കോളജ്, ഡെൻവർ സർവകലാശാല, ലോറെറ്റോ ഹൈറ്റ്സ് കോളജ്, ഒട്ടനവധി പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഡെൻവറിന്റെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.
 
കാപ്പിറ്റോൾ മന്ദിരത്തെ കൂടാതെ സിവിക് സെന്റർ, ആർട്ട് മ്യൂസിയം, പബ്ലിക് ലൈബ്രറി, ഗ്രീക്ക് മാതൃകയിലുള്ള ഔട്ട്ഡോർ [[ആംഫി തിയെറ്റർ]], ലാറിമെർ സ്ക്വയർ, ദ് ഡെൻവർ സെന്റർ ഫോർ ദ് പെർഫോമിങ് ആർട്ട് തുടങ്ങിയവ ഡെൻവറിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്. ധാരാളം ലൈബ്രറികളും മ്യൂസിയങ്ങളും നഗരത്തിൽ പ്രവർത്തിക്കുന്നു. കൊളറാഡോ സ്റ്റേറ്റ് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ആർട്ട് മ്യൂസിയം എന്നിവ എണ്ണപ്പെട്ട കലാസങ്കേതങ്ങളാണ്. കൂടാതെ, ധാരാളം ഉദ്യാനങ്ങളും വിനോദകേന്ദ്രങ്ങളും നഗരത്തിൽ കാണാം. സിറ്റി പാർക്ക്, ഡെൻവർ ബൊട്ടാണിക്കൽ ഗാർഡൻസ് എന്നിവയാണ് ഇതിൽ പ്രധാനമായവ. ദ് പാർക്ക് ഒഫ് ദ് റെഡ് റോക്സ്, ലുക്ക് ഔട്ട് മൗണ്ടൻ പാർക്ക് തുടങ്ങിയ മികച്ച പാർക്കുകളും ഡെൻവറിലുണ്ട്. ഇവിടത്തെ എലിച് ഉദ്യാന(Elitch garden)ത്തിലുള്ള സമ്മർ തിയെറ്റർ പ്രശസ്തിയാർജിച്ചതാണ്. സിംഫണി ഓർക്കെസ്ട്രയുടെ ധാരാളം തിയെറ്ററുകൾ ഡെൻവറിൽ പ്രവർത്തിക്കുന്നു. തിയെറ്ററുകളും തിയെറ്റർ കോംപ്ലക്സുകളും അടങ്ങിയ ആധുനിക മന്ദിരങ്ങളും നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. വലുപ്പത്തിലുംവലിപ്പത്തിലും ആകർഷണീയതയിലും പ്രമുഖ സ്ഥാനത്തു നിൽക്കുന്ന സിറ്റി പാർക്കിനുള്ളിൽ അനേകം തടാകങ്ങളുണ്ട്. മൃഗശാല, മ്യൂസിയം ഒഫ് നാച്വറൽ ഹിസ്റ്ററി തുടങ്ങിയവ ഈ പാർക്കിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്.
 
== കൊളറാഡോയുടെ തലസ്ഥാനം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283098" എന്ന താളിൽനിന്ന് ശേഖരിച്ചത്