"ഡിപ്‌റ്റെറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 76 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q25312 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 29:
ഡിപ്റ്റെറ ഗോത്രത്തിലെ ജീവികളുടെ [[വദനാംഗം|വദനാംഗങ്ങൾ]] തുളച്ചിറക്കാനും വലിച്ചു കുടിക്കാനും പറ്റുന്ന രീതിയിൽ രൂപാന്തരപ്പെട്ടിരിക്കുന്നു. രക്തവും പഴച്ചാറുകളും വലിച്ചു കുടിക്കുന്നതിനാണിത് ഉപയോഗിക്കുന്നത്. ആഹാരം ചവച്ചിറക്കാൻ ഇവയ്ക്കു പറ്റില്ല. ദ്രാവകം ശക്തിയായി ഊറ്റിയെടുക്കുന്നതിനു [[ഗ്രസനീ പമ്പ്]] പല സ്പീഷീസിലും വികസിതമാണ്. രണ്ട് [[ആധാരഖണ്ഡം|ആധാരഖണ്ഡങ്ങളും]] [[ഫ്ലാജെല്ല]] എന്നറിയപ്പെടുന്ന ഒന്നോ രണ്ടോ [[അതിരിക്ത ഖണ്ഡം|അതിരിക്ത ഖണ്ഡങ്ങളും]] ഉൾക്കൊള്ളുന്ന [[ആന്റന|ആന്റനകൾ]] എല്ലാ ഡിപ്റ്റെറകളിലുമുണ്ട്.
 
[[വക്ഷം|വക്ഷത്തെ]] [[അഗ്രവക്ഷം]], [[പശ്ചവക്ഷം]], [[മധ്യവക്ഷം]] എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. അഗ്രവക്ഷവും പശ്ചവക്ഷവും ചെറുതാണ്. ഇവ വലുപ്പമേറിയവലിപ്പമേറിയ മധ്യവക്ഷത്തോടു കൂട്ടിച്ചേർക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. പറക്കാനുപയോഗിക്കുന്ന ചിറകുകളുടെ പേശികൾ മധ്യവക്ഷമാണ് ഉൾക്കൊള്ളുന്നത്. നീളമേറിയ കാലുകൾ ഘടിപ്പിച്ചിട്ടുള്ളതും വക്ഷത്തിലാണ്.
 
മധ്യവക്ഷത്തിൽനിന്നുള്ള ഒരു ജോടി ചിറകുകളാണ് പറക്കാനുപയോഗിക്കുന്നത്. രണ്ടാമത്തെ ജോടി ഹാൾട്ടർ എന്ന പേരിൽ പറക്കലിന്റെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്ന അവയവമായി മാറിയിരിക്കുന്നു. ചിറകുകളുടെ ഉപരിതലത്തിലും പാർശ്വങ്ങളിലും നാരുകളും മറ്റു പ്രവൃദ്ധികളും ധാരാളമായി കാണപ്പെടുന്നു. ചിറകുകൾ പലപ്പോഴും വർണശബളമാണ്. സ്പീഷീസ്, ജീനസ് എന്നിവയെ തിരിച്ചറിയാൻ ഇത് പ്രയോജനപ്പെടുന്നു.
"https://ml.wikipedia.org/wiki/ഡിപ്‌റ്റെറ" എന്ന താളിൽനിന്ന് ശേഖരിച്ചത്