"ഡാൻദോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 33 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q75110 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 112:
വടക്കു-കിഴക്കൻ [[ചൈന|ചൈനയിലെ]] ഒരു മുനിസിപ്പാലിറ്റിയാണ് '''ഡാൻ‌ദോങ്'''. ''ടാൻടങ്'' (Tantung) എന്നും ഇതറിയപ്പെടുന്നുണ്ട്. യാലു നദിക്കരയിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ ലിയാവോനിങ്ങിലെ (Liaoning) ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ഡാൻദോങ് ഉത്തര കൊറിയിയിലേക്കുള്ള ഒരു [[കവാടം|കവാടമാണ്]]. ജനസംഖ്യ: 652, 891 (1991) ഒരു പ്രമുഖ വ്യാവസായിക [[നദി|നദീ]] തുറമുഖമാണ് ഡാൻദോങ്. [[കപ്പൽ|കപ്പലുകൾക്കായി]] ഡോങ്ഗൗവിലുള്ള പുറം ഹാർബർ, യാലു നദിക്കരയിലെ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഡാൻദോങ് മുൻസിപ്പാലിറ്റി. തുണിത്തരങ്ങൾ, വുഡ്പൾപ്, [[പേപ്പർ]], രാസവസ്തുക്കൾ, യന്ത്രസാമഗ്രികൾ, റബറുത്പന്നങ്ങൾ തുടങ്ങിയവ ഇവിടത്തെ പ്രധാന വ്യവസായികോത്പന്നങ്ങളാകുന്നു. യാലു നദിയിൽ ഒരു ജലവൈദ്യുതോർജ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.
 
1907-ൽ ഡാൻദോങ്ങിനെ റെയിൽ മാർഗംമാർഗ്ഗം വ. കിഴക്കൻ ചൈനയും കൊറിയയുമായി ബന്ധിപ്പിച്ചതോടെയാണ് ഈ പ്രദേശത്തിന്റെ വികസനം ആരംഭിച്ചത്. 1931-45 ൽ മഞ്ചൂറിയയിലെ [[ജപ്പാൻ|ജാപ്പനീസ്]] അധിനിവേശ കാലത്ത് ഡാൻദോങ് വ്യാവസായികവത്കരിക്കപ്പെടുകയും, കൊറിയൻ യുദ്ധകാലത്ത് ഗണ്യമായി വികസിക്കുകയും ചെയ്തു. 1965 വരെ ആൻദോങ് (Andong) ഡോങ്ഗൗ (Donggou) ടവ്തുങ്കൗ (Tautung kow) എന്നീ പേരുകളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡാൻദോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്