"ഡാന്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (കാർപാത്ത്യൻ മലനിര ലിങ്ക്)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
ആൽപ്സ് നദികളാണ് ഡാന്യൂബിന്റെ ആദ്യഘട്ടത്തിൽ ഇതിലേക്ക് ജലമെത്തിക്കുന്നത്. നദിയുടെ മധ്യഭാഗങ്ങൾ കനത്ത വേനൽ മഴയിൽ കരകവിഞ്ഞൊഴുകുക പതിവാണ്. എന്നാൽ, നദീമുഖത്തിനടുത്തുവച്ച് ഡാന്യൂബിൽ ചേരുന്ന പോഷകനദികളുടെ പ്രധാന ജലസ്രോതസ്സ് മഞ്ഞുകാല മഴയാണ്. ഈ മേഖലയിൽ പലപ്പോഴും വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്
 
മധ്യയൂറോപ്പിനും തെക്കുകിഴക്കൻ യൂറോപ്പിനുമിടയിലെ പ്രധാന ജലഗതാഗത പാതയായി വളരെ മുൻപു തന്നെ ഡാന്യൂബ് പ്രാധാന്യം നേടിയിരുന്നു. എന്നാൽ ശതകങ്ങളോളം ഈ മേഖലയിൽ സുഗമമായ ഗതാഗതം ലഭ്യമായിരുന്നില്ല. നദീതീരത്തെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയായിരുന്നു ഇതിനു കാരണം '[[Ulm|അം]]' മുതൽ സമുദ്രം വരെയുള്ള നദീഭാഗം ഗതാഗതയോഗ്യമാണെങ്കിലും [[റീജൻസ്ബർഗ്|റീജൻസ്ബർഗിനു]] മുമ്പുള്ള ഭാഗങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കുന്നില്ല. ശൈത്യകാലത്തെ മഞ്ഞുറയലും ജലനിരപ്പിനുണ്ടാകുന്ന ഏറ്റക്കുറച്ചിലുമാണ് ഗതാഗതത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നത്. ഒരു പ്രധാന വാണിജ്യപാത എന്ന നിലയിലും ഡാന്യൂബ് പ്രസിദ്ധി നേടിയിട്ടുണ്ട്. നദിയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന നിരവധി രാജ്യങ്ങളുടെ വാണിജ്യത്തിൽ മുഖ്യപങ്കാണ് ഡാന്യൂബിനുള്ളത്. ഡാന്യൂബിനെ മറ്റു യൂറോപ്യൻ നദികളുമായി ബന്ധിപ്പിക്കുന്ന രണ്ടു പ്രധാന പദ്ധതികൾ നിലവിലുണ്ട്. ഡാന്യൂബിനെ [[റൈൻ|റൈനുമായി]] ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതിലൊന്ന്. രണ്ടാമത്തേത് ഒരു കനാൽ മാർഗംമാർഗ്ഗം നദിയെ [[പോളണ്ട്|പോളണ്ടിലെ]] [[ഓഡർ താഴ്‌വര|ഓഡർ താഴ്‌വരയുമായി]] ബന്ധിപ്പിക്കുന്നതും.
[[പ്രമാണം:IJzeren Poort 2.jpg|thumb|right| ഡാന്യൂബ് സെർബിയയുടെയും റുമേനിയയുടെയും അതിർത്തിയിലെ അയൺ ഗേറ്റ് താഴ്വരപ്രദേശത്തിൽ ]]
 
 
റുമേനിയയിലെ ബ്രൈല (Braila) യ്ക്കു ശേഷം വരുന്ന നദീഭാഗങ്ങൾ 1856-ലും മുഴുവൻ നദീഭാഗങ്ങൾ ഒന്നാം ലോക യുദ്ധത്തിനു ശേഷവും അന്തരാഷ്ട്ര നിയന്ത്രണത്തിലായിരുന്നു. യുദ്ധത്തിന്റെ ആരംഭത്തിൽ ഡാന്യൂബിൻമേലുള്ള അന്താരാഷ്ട്ര നിയന്ത്രണം ജർമനി നിർത്തലാക്കി. 1947-ൽ ഡാന്യൂബിയൻ രാജ്യങ്ങൾ ഒപ്പുവച്ച സമാധാന ഉടമ്പടികൾ നദിയിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു. 1948 ആഗ. 18-ലെ ബെൽഗ്രേഡ് സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ 1949-ൽ ഡാന്യൂബ് കമ്മീഷൻ രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് 'അയൺ ഗേറ്റിനും', 'മാരിറ്റൈം' ഭാഗങ്ങൾക്കുമായി പ്രത്യേക ഭരണ സംവിധാനങ്ങൾ നിലവിൽവന്നു. ഓസ്ട്രിയ, ബൾഗേറിയ, ഹംഗറി, റുമേനിയ, റഷ്യ, സ്ലോവാക്യ, ഉക്രെയ് ൻ സെർബിയ ,ബോസ്നിയ ഹെർസെഗോവിന ,ക്രൊയേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് കമ്മീഷൻ. ക്രൊയേഷ്യ, ജർമനി, മൊൾഡാവ എന്നീ രാജ്യങ്ങൾക്ക് നിരീക്ഷക പദവി ലഭിച്ചിട്ടുണ്ട്. ബെൽഗ്രേഡ് സമ്മേളന നിർദേശങ്ങളുടെനിർദ്ദേശങ്ങളുടെ പാലനം, ഗതാഗതയോഗ്യമായ എല്ലാ ഡാന്യൂബിയൻ ജലപാതകളിൽ മേലുള്ള ഏകീകൃത പ്ലവന വ്യവസ്ഥിതി (Uni-form buoying system), നദികളിലെ ഗതാഗതത്തിനാവശ്യമായ അടിസ്ഥാന നിയമ വ്യവസ്ഥകൾ എന്നിവ പരിശോധിക്കുകയാണ് ഈ കമ്മിഷന്റെ പ്രധാന ദൗത്യങ്ങൾ.
{{സർവ്വവിജ്ഞാനകോശം|ഡാന്യൂബ്}}
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283000" എന്ന താളിൽനിന്ന് ശേഖരിച്ചത്