"ട്രിപ്പൊളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q168954 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 46:
മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തിൽ, ലെബനനിന്റെ വ. പടിഞ്ഞാറൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ട്രിപ്പൊളി ലെബനനിലെ ഒരു പ്രധാന തുറമുഖവും വ്യാവസായിക കേന്ദ്രവും കൂടിയാണ്. വിപണനം, വ്യവസായം, എണ്ണ ശുദ്ധീകരണം, ഫർണിച്ചർ, സോപ്പ്, വസ്ത്രം, തുടങ്ങിയവയുടെ നിർമ്മാണം എന്നിവയാണ് മുഖ്യ വ്യവസായങ്ങൾ. സ്പോഞ്ച് ഫിഷിംഗ് വ്യാപകമാണ്. നഗരത്തിലും സമീപത്തുമായി നാരക വർഗസസ്യങ്ങൾ കൃഷി ചെയ്യപ്പെടുന്നുണ്ട്.സെന്റ് ഗില്ലെസ് കോട്ട (എ. ഡി. 1200), അറബ് വാസ്തു ശിൽപ മാതൃകയിൽ നിർമിച്ച ടെയാലൻ പള്ളി എന്നിവയാണ് നഗരത്തിലെ മുഖ്യ ആകർഷകകേന്ദ്രങ്ങൾ.
== ചരിത്രം ==
ട്രിപ്പൊളി നഗരം രൂപം കൊണ്ടത് ബി.സി. എട്ടാമത്തേയോ ഏഴാമത്തേയോ നൂറ്റാണ്ടുകൂടിയാണെന്നാണ് അനുമാനം. ബി.സി. മുന്നൂറാമാണ്ടോടെ ഇവിടം ട്രിപ്പൊളിസിന്റെ (മൂന്നു നഗരങ്ങൾ ചേർന്ന രാജ്യം എന്നർഥം) തലസ്ഥാനമായിത്തീർന്നിരുന്നു. സിഡോൺ, ടിയ് ർ, അരാദാസ് എന്നീ പ്രദേശങ്ങൾ ചേർന്ന ഒരു ഫിനീഷ്യൻ ഫെഡറേഷനായിരുന്നു ട്രിപ്പൊളിസ്. 198 ബി.സി. മുതൽ 64.ബി.സി. വരെ സെല്യൂസിദുകളും 64 ബി.സി മുതൽ 638 എ.ഡി. വരെ റോമാക്കാരും ബൈസാന്തിയക്കാരും ഇവിടെ ഭരണം നടത്തിയിരുന്നു. 638-ൽ അറബികളുടെ കൈവശമായി. ജനങ്ങൾ കാലക്രമേണ അറബി ഭാഷയും ഇസ്ലാം മതവും സ്വീകരിച്ചു. ഒന്നാം കുരിശുയുദ്ധക്കാർ 1109- ൽ ട്രിപ്പൊളി തങ്ങളുടെ അധീനതയിലാക്കിയിരുന്നു. നഗരവും ഇവിടെയുണ്ടായിരുന്ന പ്രശസ്തമായ ഒരു ലൈബ്രറിയും കുരിശുയുദ്ധത്തിൽ നശിപ്പിക്കപ്പെട്ടു. കുരിശുയുദ്ധക്കാർ പിന്നീട് നഗരം പുതുക്കിപ്പണിതതിനുശേഷം ഇത് അവരുടെ ഭരണകേന്ദ്രമാക്കി മാറ്റി. ഇതോടെ വിദ്യാഭ്യാസ കേന്ദ്രമായും വാണിജ്യ കേന്ദ്രമായും ഇവിടം വികസിച്ചു തുടങ്ങി. അക്കാലത്തേതെന്നു കരുതുന്ന ദുർഗഹർമ്യങ്ങളുടെദുർഗഹർമ്മ്യങ്ങളുടെ (castle) അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണുന്നുണ്ട്. ഈജിപ്തിലെ മാമെലൂക്ക് രാജാക്കന്മാർ 1289-ൽ ഈ പ്രദേശം ആക്രമിച്ചു കീഴടക്കിയിരുന്നു. ഇവരുടെ ഭരണം 1516-വരെ നിലനിന്നു. തുടർന്ന് തുർക്കികളുടെ ഭരണം നിലവിൽ വന്നു. പിന്നീട് രു വിഭാഗം സിറിയൻ രാജാക്കന്മാർ ട്രിപ്പൊളിക്കുവേണ്ടി പരസ്പരം മത്സരം തുടർന്നു. ഒടുവിൽ ഈജിപ്തിലെ രാജാവായ ഇബ്രാഹിം പാഷയുടെ നേതൃത്വത്തിൽ ഈജിപ്ഷ്യൻഭരണം നടപ്പിൽ വന്നു. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടിഷുകാർ ഇവിടം പിടിച്ചടക്കി. 1920-ൽ ഫ്രഞ്ച് മാൻഡേറ്ററി ടെറിട്ടറിയായി ഭരണം തുടർന്നു. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും ഈ പ്രദേശം കയ്യടക്കിയിരുന്നു.1943-ൽ സ്വതന്ത്ര ലെബനന്റെ ഭാഗമായിത്തീർന്നു. 20-ാം ശ.-ത്തിന്റെ തുടക്കത്തിൽ തുറമുഖം വികസിക്കുകയും റെയിൽ ഗതാഗതം കാര്യക്ഷമമാവുകയും ചെയ്തതോടെയാണ് ട്രിപ്പൊളിയുടെ ആധുനികകാല മുന്നേറ്റം ഉണ്ടായത്. ഒരു എണ്ണ ശുദ്ധീകരണ കേന്ദ്രമായും ഈ നഗരം വികസിച്ചിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/ട്രിപ്പൊളി" എന്ന താളിൽനിന്ന് ശേഖരിച്ചത്