"ടോങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 80:
 
== ജനങ്ങളും ജീവിതരീതിയും ==
ജനങ്ങളിൽ ഭൂരിഭാഗവും പോളിനേഷ്യൻ വിഭാഗത്തിൽ ഉൾപ്പെടുന്നവരും ക്രിസ്തുമത വിശ്വാസികളുമാണ്. ഭൂരിഭാഗം ജനങ്ങളും ഗ്രാമീണരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുമാണ്. മത്സ്യബന്ധനവും പ്രധാന ഉപജീവനമാർഗംഉപജീവനമാർഗ്ഗം തന്നെ. മിക്ക ദ്വീപുകളിലും വൈദ്യുതിയും ശുദ്ധജലവിതരണവും ലഭ്യമായിട്ടില്ല. ഭരണഘടനാപ്രകാരം ഞായറാഴ്ച പൊതു അവധിയാണ്. 2500 വർഷം പോളിനേഷ്യക്കാർ ടോങ്ഗയെ അധിവസിച്ചിരുന്നതായി ചരിത്രകാരന്മാർ വിശ്വസിക്കുന്നു. 1822-45 കാലഘട്ടത്തിൽ ജനങ്ങളിലധികവും ക്രിസ്തുമതം സ്വീകരിച്ചു. വർധിച്ച ജനസാന്ദ്രതയും ഉയർന്ന ജനസംഖ്യാപ്പെരുപ്പവുമാണ് വർത്തമാന ടോങ്ഗയുടെ പ്രധാന സാമൂഹ്യ പ്രശ്നങ്ങൾ.
 
ടോങ്ഗ നിയമം 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നിഷ്ക്കർഷിക്കുന്നു. ഏകദേശം 125 പ്രൈമറി സ്കൂളുകളും 45 സെക്കൻഡറി സ്കൂളുകളും ടോങ്ഗയിലുണ്ട്. 15 വയസ്സിനു മേൽ പ്രായമുള്ള 90 ശ. മാ. ജനങ്ങളും സാക്ഷരരാണ്. ടോങ്ഗയിൽ സർവകലാശാലകൾ ഒന്നുംതന്നെയില്ല. സർവകലാശാലാവിദ്യാഭ്യാസത്തിനു തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളെ ന്യൂസിലൻഡ്, ആസ്റ്റ്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നു. നുക്കുവാലോഫയിൽ ഒരു അധ്യാപക പരിശീലനകോളജ് പ്രവർത്തിക്കുന്നുണ്ട്. ടോങ്ഗൻ, ഇംഗ്ളീഷ് എന്നിവയാണ് ഔദ്യോഗിക ഭാഷകൾ.
"https://ml.wikipedia.org/wiki/ടോങ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്