"സ്മിത്ത്സൺ ടെന്നന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 3:
 
==ജീവിതരേഖ==
ഇംഗ്ലണ്ടിലെ യോർക്ക്ഷയറിൽ 1761 നവംബർ 30-ന് ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ശാസ്ത്രവിഷയങ്ങളിൽ പ്രത്യേക താത്പര്യം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1781-ൽ കേംബ്രിഡ്ജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ രണ്ട് ബിരുദങ്ങൾ നേടിയെങ്കിലും വൈദ്യവൃത്തിയിൽ തത്പരനല്ലായിരുന്നതിനാൽ രസതന്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. 1785-ൽ ഇദ്ദേഹം റോയൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡൈഓക്സൈഡിന്റെ]] രാസസംയോഗം തെളിയിക്കുന്നതിനുള്ള ഒരു വിശ്ലേഷണ പ്രക്രിയ ഇദ്ദേഹം നിർദേശിച്ചിട്ടുണ്ട്നിർദ്ദേശിച്ചിട്ടുണ്ട് (1791). [[കാർബൺ]] മാത്രമടങ്ങുന്ന ഒരു വസ്തുവാണ് [[വജ്രം (നവരത്നം)|വജ്രമെന്നും]] ടെന്നന്റ് കണ്ടെത്തി (1797). ടെന്നന്റും സഹപ്രവർത്തകനായ [[ഡബ്ളിയു.എച്ച്. വോളാസ്റ്റൻ|ഡബ്ളിയു.എച്ച്. വോളാസ്റ്റനും]] ചേർന്നാണ് [[പ്ലാറ്റിനം]] ധാതുക്കളിൽ നിന്ന് ഓസ്മിയവും ഇറിഡിയവും വേർതിരിച്ചെടുത്തത്. ഈ പ്രവർത്തനം കോപ്ലിമെഡലിന് ഇദ്ദേഹത്തെ അർഹനാക്കി (1804). 1813-ൽ ഇദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രൊഫസർ പദവിയിൽ നിയമിതനായി. [[ഫ്രാൻസ്|ഫ്രാൻസിൽ]] വച്ച് ഒരു അപകടത്തിൽപ്പെട്ട് 1815 ഫെബ്രുവരി 22-ന് ഇദ്ദേഹം നിര്യാതനായി.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്മിത്ത്സൺ_ടെന്നന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്