"ടെഫ്ലോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Script) File renamed: File:100 0783.JPGFile:Blintzes in frying pan.jpg File renaming criterion #2: Change from completely meaningless names into suitable names, according to what the image dis...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 31:
==ഗുണധർമങ്ങൾ==
 
സുമാർ 90 ശതമാനം [[പരൽ (രസതന്ത്രം)|പരൽ]] ഘടനയുള്ള ടെഫ്ളോൺ മൃദുവും അതാര്യവുമാണ്; നിറം ഏതാണ്ട് [[വെള്ള (നിറം)|വെള്ളയാണ്]]. രാസികമായി നിഷ്ക്രിയമായ ഒരു പ്ളാസ്റ്റിക്കാണിത്. ഗാഢ നൈട്രിക്, സൾഫ്യൂറിക് അമ്ളങ്ങൾ പോലുള്ള ശക്തമായ മാധ്യമങ്ങളെ പോലും പ്രതിരോധിക്കാൻ ടെഫ്ളോണിന് കഴിയും. ഇന്ന് അറിയപ്പെടുന്ന ഒരു [[ലായകം|ലായകത്തിലും]] ടെഫ്ളോൺ കുതിരുകയോ, ലയിക്കുകയോ ഇല്ല. ദീർഘകാലം ഉയർന്ന മർദ്ദ പരിതസ്ഥിതികളിൽപരിതഃസ്ഥിതികളിൽ ഫ്ളൂറിനുമായി സമ്പർക്കം ഉണ്ടാവുകയാണെങ്കിൽ പോളിമറിന്റെ ഗുണങ്ങളിൽ കുറവ് സംഭവിക്കാനിടയുണ്ട്. ടെഫ്ളോൺ വളരെ ഉയർന്ന താപസ്ഥിരത പ്രദർശിപ്പിക്കുന്ന ഒരു പോളിമറാണ്. ദീർഘകാലം ഉയർന്ന താപനിലയിലിരിക്കുമ്പോഴും വൈദ്യുത-യാന്ത്രിക ഗുണധർമങ്ങളിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
 
==ഉപയോഗങ്ങൾ==
[[File:Blintzes in frying pan.jpg|thumb|200px|left|നോൺ സ്റ്റിക്ക് പാത്രം]]
കാഠിന്യം, [[വൈദ്യുതി|വൈദ്യുത]] താപരോധം, വളരെ കുറഞ്ഞ ഘർഷണാങ്കം എന്നിവയാണ് ടെഫ്ളോണിന്റെ സവിശേഷതകൾ. [[മോട്ടോർ|മോട്ടോറുകൾ]], [[ജനറേറ്റർ|ജനറേറ്ററുകൾ]], [[ട്രാൻസ്ഫോർമർ|ട്രാൻസ്ഫോമറുകൾ]] തുടങ്ങിയവയിലെ വൈദ്യുത വാഹികളുടെ കവചമായി ടെഫ്ളോൺ ഉപയോഗിക്കുന്നു. രാസവ്യവസായ മേഖലകളിൽ [[കുഴൽ|കുഴലുകൾ]], അടപ്പ്, വാൽവ് ഗാസ്കറ്റ് തുടങ്ങിയവ നിർമിക്കുന്നതിനുംനിർമ്മിക്കുന്നതിനും പരീക്ഷണശാലകളിൽ രാസരോധക പ്രതലങ്ങളുണ്ടാക്കുന്നതിനും ടെഫ്ളോൺ പ്രയോജനപ്പെടുത്തുന്നുണ്ട്. പാചകം ചെയ്യുന്ന പാത്രത്തിൽ ഭക്ഷണപദാർഥങ്ങൾ ഒട്ടിപ്പിടിക്കുകയും കരിയുകയും ചെയ്യാത്ത ''നോൺസ്റ്റിക്ക്'' പ്രതലം നൽകുന്നതിനാണ് ടെഫ്ളോൺ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്.
 
മറ്റ് പോളിമറുകളെ പോലെ ടെഫ്ളോൺ ഉരുക്കി വാർത്തെടുക്കാൻ സാധിക്കുകയില്ലെങ്കിലും അച്ചുകളുപയോഗിച്ച് ഏതുരൂപമാതൃകയിലും അനായാസം മുറിച്ചെടുക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/ടെഫ്ലോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്