"ടൂളൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7880 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 35:
[[ഫ്രാൻസ്|ഫ്രാൻസിലെ]] ഒരു മുഖ്യ വാണിജ്യ-ഗതാഗത-ഉത്പാദക കേന്ദ്രമാണ് '''ടൂളൂസ്'''. ഗാരോൺ നദിയുടെയും മിഡികനാലിന്റെയും തീരത്തായി വ്യാപിച്ചിരിക്കുന്ന ഈ നഗരം ബോർഡാക്സിനു (Bordeaux) 200 കി.മീ. തെ.കിഴക്കായി സ്ഥിതിചെയ്യുന്നു. ഹാട്ടെ-ഗാരോൺ ഡിപ്പാർട്ടുമെന്റിന്റെ (HauteGoronne Department) [[തലസ്ഥാനം]] കൂടിയാണ് ടൂളൂസ്. നഗര [[ജനസംഖ്യ]] 35,86,88 (1990), നഗര സമൂഹ ജനസംഖ്യ 6,503,36 (1990).
 
വിമാന-ബഹിരാകാശ സാമഗ്രികളുടെ നിർമാണനിർമ്മാണ കേന്ദ്രം എന്ന നിലയിലാണ് ടൂളൂസ് പ്രസിദ്ധമായിട്ടുള്ളത്. യുദ്ധോപകരണങ്ങൾ, രാസവസ്തുക്കൾ, പാദരക്ഷകൾ, ലോഹ നിർമിത വസ്തുക്കൾ, തുണിത്തരങ്ങൾ, വൈദ്യുതോപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നുണ്ട്നിർമ്മിക്കുന്നുണ്ട്.
 
ഒരു മുഖ്യ പ്രസിദ്ധീകരണ-ബാങ്കിങ് കേന്ദ്രം കൂടിയാണ് ടൂളൂസ്. നിരവധി മധ്യകാല സൗധങ്ങൾ ടൂളൂസിലുണ്ട്. റോമൻ വാസ്തുശില്പ മാതൃകയിൽ പണിത സെന്റ്-സെർനിൻ ദേവാലയമാണ് (11-ാം ശ.) ഇതിൽ പ്രധാനം. ടൂളൂസിലെ മുഖ്യ ആകർഷണകേന്ദ്രവും ഈ ദേവാലയംതന്നെ. ഫ്രാൻസിലെ മുഖ്യ ദേവാലയങ്ങളിൽ ഒന്നുകൂടിയാണിത്. മധ്യകാല തത്ത്വചിന്തകനും മതപണ്ഡിതനുമായിരുന്ന സെന്റ് തോമസ് അക്വിനന്റെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഗോഥിക് മാതൃകയിൽ നിർമിച്ച സെന്റ് എറ്റീനീ ദേവാലയം (12-ാം ശ.), 16-ാം ശ.-ൽ പുതുക്കിപ്പണിത ചർച്ച് ഒഫ് നോത്രെദാം ലാ ബ്ളാൻഷെ (Church of Notre Dame la Blanche) എന്നിവയാണ് നഗരത്തിലെ ശ്രദ്ധേയമായ മറ്റ് ആകർഷണ കേന്ദ്രങ്ങൾ. റോമൻ വാസ്തുശില്പ മാതൃകയിൽ നിർമിച്ച മറ്റു ചില കെട്ടിടങ്ങളും ഇവിടെ കാണാം. ഹോട്ടൽ ഫെൽസിൻസ് (Hotel Felzins), മെയ്സൺ ദ പീയറെ (Maisan de pierre), ഹോട്ടൽ ദ ഏസാത്യെത് ദ ക്ലമൻസ് ഇസോറി (Hotel d' Asse'zatet - de clemence) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. 1323-ൽ സ്ഥാപിച്ച സാഹിത്യ സംഘടനയായ 'അക്കാദമിഡെസ് ജാക്സ് ഫ്ളോറാക്സ്' (Acadamidex jeux Floraux)ന്റെ ആസ്ഥാനമാണ് ഹോട്ടൽ ദ എസാത്യെത് ദ ക്ലമൻസ് - ഇസോറി. ധാരാളം മ്യൂസിയങ്ങളും ആർട് ഗ്യാലറികളും ലൈബ്രറികളും ടൂളൂസിൽ കാണാം. കാപ്പിറ്റോൾ മന്ദിരം (18-ാം ശ.), ടൂളൂസ് സർവകലാശാല (1229), റോമൻ കത്തോലിക്ക ഇൻസ്റ്റിറ്റ്യൂട്ട് (1970) ഫൈൻ ആർട്സ് മ്യൂസിയം (14-ാം ശ.), എന്നിവ ഇവിടത്തെ പ്രധാന വിദ്യാഭ്യാസ-സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. ഒരു വാന നിരീക്ഷണകേന്ദ്രവും (1733) ഇവിടെയുണ്ട്. 16-17 ശ.-ൽ നിർമിച്ച ഒരു പാലം ടൂളൂസിനെ സെന്റ് സൈപ്രിയനിന്റെ (St.Cyprien) പടിഞ്ഞാറൻ നഗര പ്രാന്തവുമായി ബന്ധിപ്പിക്കുന്നു. 10 കി.മീ. നീളമുള്ള ഒരു മെട്രോ പാതയും ടൂളൂസിലുണ്ട്. ഫ്രാൻസിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നായ ബ്ളാഗ്നാക് (Blagnac) ടൂളൂസിലാണ്.
"https://ml.wikipedia.org/wiki/ടൂളൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്