"ടൂറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 108 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q495 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 49:
പ്രാചീനകാലത്ത് ടൂറിൻ ലിഗൂറിയൻ വംശജരുടെ ആവാസകേന്ദ്രമായിരുന്നു. എ.ഡി. 1 ആം ശതകത്തോടെ ഇത് ഒരു റോമൻ കോളനി ആയിത്തീർന്നു. പിന്നീട് ഒരു പ്രധാന റോമൻ നഗരമായി വികാസം പ്രാപിച്ച ടൂറിൻ അക്കാലത്ത് അഗസ്റ്റാ ടൂറിനോറം (Augusta Taurinorum) എന്നാണ് അറിയപ്പെട്ടിരുന്നത്. 7-ാം ശ.-ത്തിൽ ലൊംബാർഡുകളുടെ അധീനതയിലുള്ള ഒരു ഡച്ചി (പ്രഭുഭരണ പ്രദേശം) ആയി ടൂറിൻ മാറി. പിന്നീട് കുറച്ചുകാലം ഫ്രാങ്കുകളാണ് ഇവിടം ഭരിച്ചിരുന്നത്. സാവോയ് ഭരണകുടുംബം ഈ പ്രദേശത്തിനായി അവകാശമുന്നയിച്ചിരുന്നെങ്കിലും 12-ഉം 13-ഉം നൂറ്റാണ്ടുകളിൽ ഇതൊരു സ്വതന്ത്ര കമ്യൂൺ ആയി നിലനിന്നു. എന്നാൽ 1280-ഓടെ സാവോയ് കുടുംബം ടൂറിന്റെ ഭരണം പിടിച്ചടക്കി. 1536 മുതൽ 62 വരെ ഫ്രഞ്ചുകാർ ടൂറിൻ കൈവശപ്പെടുത്തിയിരുന്നുവെങ്കിലും സാവോയ് പ്രഭുക്കൾ ഇവിടം തിരിച്ചുപിടിച്ച് ഒരു ഡച്ചിയുടെ ആസ്ഥാനമാക്കിയിരുന്നു. 1800 മുതൽ 14 വരെ വീണ്ടും ഇത് ഫ്രഞ്ച് ഭരണത്തിൻകീഴിലായി. പിന്നീട് 1860 വരെ ടൂറിൻ സാർഡീനിയ രാജ്യത്തിന്റെ തലസ്ഥാനമായിത്തീർന്നു. ടൂറിൻ കേന്ദ്രീകരിച്ചാണ് ഇറ്റാലിയൻ ദേശീയ ചിന്താഗതി (Risorgimento) വികാസം പ്രാപിച്ചത്. ഇറ്റലിയുടെ ഏകീകരണവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ടൂറിൻ കേന്ദ്രീകരിച്ച് നടന്നിരുന്നു. 1861 മുതൽ 65 വരെ ഏകീകൃത ഇറ്റലിയുടെ തലസ്ഥാനമായി വർത്തിച്ചതും ടൂറിൻ ആണ്. 20-ാം നൂറ്റാണ്ടിൽ ടൂറിൻ ഒരു പ്രധാന വ്യാവസായിക-വാണിജ്യ നഗരമായി വളർന്നു. രണ്ടാം ലോകയുദ്ധത്തിൽ നഗരത്തിന് വളരെ നാശനഷ്ടമുണ്ടായി. 1950-കളിലും 60-കളിലും കാർ നിർമ്മാണവ്യവസായം പുഷ്ടിപ്പെട്ടതോടെ ടൂറിൻ അഭിവൃദ്ധി പ്രാപിച്ചു. ഇതോടെ തെക്കൻ ഇറ്റലിയിൽനിന്നും മറ്റുമായി ധാരാളം ആളുകൾ ഇവിടേക്കെത്തുകയുണ്ടായി. തന്മൂലം നഗരജനസംഖ്യയിൽ കാര്യമായ വർധനവുണ്ടാകാനിടയായി. ഗതകാല പ്രൗഢി വിളിച്ചോതുന്ന പല കൊട്ടാരങ്ങളും ഇന്നിവിടെയുണ്ട്.
== വ്യവസായം ==
മോട്ടോർ വാഹനങ്ങളുടെ നിർമാണമാണ്നിർമ്മാണമാണ് ടൂറിനിലെ മുഖ്യ വ്യവസായം. വസ്ത്രങ്ങൾ, സംസ്ക്കരിച്ച ഭക്ഷ്യസാധനങ്ങൾ, തുകലുത്പന്നങ്ങൾ തുടങ്ങിയവയും ഇവിടത്തെ വ്യാവസായികോത്പന്നങ്ങളിൽപ്പെടുന്നു. ഇറ്റലിയിലെ രാസസംസ്ക്കരണത്തിന്റെ 85 ശ. മാ. വും കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെത്തന്നെ. ഇറ്റലിയിലെ പ്രധാന പുസ്തക പ്രസിദ്ധീകരണകേന്ദ്രം എന്ന പേരിലും ടൂറിൻ പ്രസിദ്ധമായിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വ്യോമ-റെയിൽ ഗതാഗതാസ്ഥാനംകൂടിയാണ് ഈ നഗരം. സാമ്പത്തിക രാഷ്ട്രീയ മേഖലകളിലും ഈ നഗരം വൻ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. ഒരു മുഖ്യ സാംസ്ക്കാരിക, കലാകേന്ദ്രവുമാണ് ടൂറിൻ. ആധുനിക ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ നഗരത്തെ ഇറ്റലിയിലെ മറ്റു നഗരങ്ങളുമായും പ്രധാന ലോക നഗരങ്ങളുമായും ബന്ധിപ്പിക്കുന്നു.
 
ദക്ഷിണ ഇറ്റലിയിലെ മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ടൂറിൻ. വീതിയേറിയ ചോലമരപ്പാതകളും, ഉദ്യാനങ്ങളും, തുറസ്സായ മൈതാനങ്ങളും, 17-18 ശ.-ത്തിലെ പുരാതന കെട്ടിടങ്ങളും നഗരത്തിലുടനീളം കാണാം. സമചതുരാകൃതിയിലുള്ള കെട്ടിട സമുച്ചയങ്ങളും, വീതിയേറിയ ചതുരാങ്കണങ്ങളും, ഉദ്യാനങ്ങളും നഗരത്തിന് ഒരു ആധുനിക ഭാവം പ്രദാനം ചെയ്തിരിക്കുന്നു. കാറിഗ്നാനോ, വാലന്റീനോ മുതലായ കൊട്ടാരങ്ങൾ സാവോയ് ഡ്യൂക്കുമാരുടെ വസതികളായിരുന്നു. തുടക്കത്തിൽ ഇറ്റാലിയൻ പാർലമെന്റ് കാറിഗ്നാനോ കൊട്ടാരത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഉത്തര പാലറ്റീന, കിഴക്കൻ പ്രട്ടോറിയ എന്നീ കവാടങ്ങൾ റോമൻ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ്. ഇറ്റാലിയൻ ഏകീകരണത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 1961-ൽ പീയർ ല്വിഗി നെർവി (Pier Luigi Nervi) രൂപകല്പന ചെയ്തതാണ് ടൂറിനിലെ വിശാലമായ പാലസോ ദെൽ ലാവോറോ എക്സിബിഷൻ ഹാൾ (Palazzo del Lavoro Exhibition Hall). 154 മീ. ഉയരമുള്ള ആന്റോനെലിയാന ടവർ (Antonelliana Tower) നഗരത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
"https://ml.wikipedia.org/wiki/ടൂറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്