"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 15:
തെന്നിന്ത്യൻ നാടക-ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്നു '''ടി.കെ. ബാലചന്ദ്രൻ''' (ടി. കെ. ബി.). (ജനനം: [[1928]] [[ഫെബ്രുവരി]] 02 -മരണം: [[2005]] [[ഡിസംബർ 15]]). കുഞ്ഞൻ പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] [[ജനനം|ജനിച്ച]] ഇദ്ദേഹം ബാലനടനായി നാടക രംഗത്ത് തുടക്കം കുറിച്ചു. നടൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലും ടി. കെ. ബി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.<ref>http://www.actortkb.com/home.html</ref> 1960 ൽ പുറത്തിറങ്ങിയ [[പൂത്താലി (ചലച്ചിത്രം)|പൂത്താലി]] എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച ടി. കെ. ബാലചന്ദ്രൻ മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടൻ എന്ന ബഹുമതി നേടി<ref>[http://www.hindu.com/mp/2009/03/16/stories/2009031650460400.htm ദ ഹിന്ദു ദിനപ്പത്രം]</ref>. 18 മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയുമായിരുന്നു. [[മോഹൻലാൽ|മോഹൻ ലാലിന്]] ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത [[ടി.പി. ബാലഗോപാലൻ എം.എ.]] എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചതാണു്.<ref>[http://www.youtube.com/watch?feature=player_embedded&v=kSDrM23zu6Q ടി. കെ. ബിയെക്കുറിച്ചുള്ള ഡോക്കുമെൻററി]</ref>
==ജീവിതരേഖ==
ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസിലാക്കിമനസ്സിലാക്കി, നാടക നടനായിരുന്ന [[പിതാവ്]] അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ '''[[പ്രഹ്ലാദ]]''' എന്ന ചലച്ചിത്രത്തിൽ ബാലചന്ദ്രൻ വേഷമിട്ടു. പിന്നീട് അദ്ദേഹം [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നാടകം|നാടകപ്രമാണിയായ]] ''നവാബ് രാജമാണിക്കത്തിന്റെ'' നാടക സംഘത്തിൽ (ബോയ്സ് ഡ്രാമ ട്രൂപ്പ്)ചേർന്നു. അതോടെ അദ്ദേഹത്തിന് പ്രസിദ്ധിയും അഭിനയ ചാതുരിയും കൈവന്നു. [[ഗുരു ഗോപിനാഥ്|ഗുരു ഗോപിനാഥിന്റെ]] ശിക്ഷണത്തിൽ കുറേക്കാലം [[നൃത്തം]] അഭ്യസിച്ചിട്ടുണ്ട്.<ref>[http://malayalasangeetham.info/displayProfile.php?category=actors&artist=TK%20Balachandran മലയാളസംഗീതം ഇൻഫോയിൽ നിന്ന്] ടി.കെ. ബാലചന്ദ്രൻ.</ref><ref>metro വാർത്ത നവംബർ 5,2009</ref>
=== ചലച്ചിത്ര നടൻ ===
പതിമൂന്നാം വയസ്സിൽ പ്രഹ്ലാദൻ എന്ന മലയാള ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്ര വേദിയിലെത്തിയ ടി. കെ. ബി, മലയാളം, തമിഴ്, കന്നട ഭാഷകളിലായി നന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം അഭിനയിച്ച കുമാര സംഭവത്തിലെ നാരദന്റെ വേഷം ഒരുപാട് പ്രശംസകൾ നേടി.
"https://ml.wikipedia.org/wiki/ടി.കെ._ബാലചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്