"ടാൻസാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 107:
താൻസാനിയയിലെ ഉയരം കുറഞ്ഞ കിഴക്കൻ പീഠഭൂമിയിലെ കുറ്റിച്ചെടികളും വൃക്ഷങ്ങളും വളരുന്ന പ്രദേശം മിയോംബോ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും മൃഗങ്ങളിലും മാരകമായ നിദ്രാരോഗം പരത്തുന്ന സെസി ഈച്ചകളുടെ പ്രജനനകേന്ദ്രമാണിവിടം. ആഫ്രിക്കൻ വൻകരയിൽ സാധാരണ കാണപ്പെടുന്ന സിംഹം, പുലി, കാണ്ടാമൃഗം, ജിറാഫ്, [[വരയൻകുതിര]] തുടങ്ങിയ വന്യമൃഗങ്ങളെയെല്ലാം താൻസാനിയയിലും കാണാം. വ.ഭാഗത്തെ സെറെങേതി സമതലത്തിൽ 14,500 ച.കി.മീ. വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന 'സെറെങേതി നാഷണൽ പാർക്ക്' ആഫ്രിക്കയിലെ ഒരു പ്രധാന വന്യമൃഗ കേന്ദ്രമാണ്. സിംഹം, മാൻ, വരയൻ കുതിര തുടങ്ങിയ വന്യമൃഗങ്ങളുടെ ഒരു പ്രധാന വാസകേന്ദ്രമാണിവിടം. ഗാസെല്ലാ (Gazellas), [[വരയൻകുതിര]], [[കാട്ടുപോത്ത്]] തുടങ്ങിയ വന്യമൃഗങ്ങൾ ഈ വിശാല സമതലം വഴി ദേശാന്തരഗമനം നടത്താറുണ്ട്. റിപ്പബ്ളിക്കിന്റെ തെ. ഭാഗത്തായി ലോകത്തിലെ ഏറ്റവും വലിയ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ സിലൂസ് ഗെയിം റിസർവ് (Selous Game Reserve) സ്ഥിതിചെയ്യുന്നു. 54,000 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഇവിടെ ഏകദേശം 50,000 ആനകൾ ഉണ്ടെന്നാണ് കണക്ക്. ബബൂൺ, നീർക്കുതിര, ജിറാഫ്, കാണ്ടാമൃഗം, വിവിധയിനം കുരങ്ങുകൾ എന്നിവയെയും ഇവിടെ കാണാം. നോറംഗോറ ക്രേറ്ററാണ് താൻസാനിയയിലെ മറ്റൊരു പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രം.
 
വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനും മുന്തിയ പരിഗണന നല്കുന്ന താൻസാനിയയിൽ ഈ രംഗത്ത് വിദഗ്ധവിദഗ്ദ്ധ പരിശീലനം നല്കുന്നതിനു വേണ്ടി ഒരു കോളജും പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സർക്കാർ വന്യജീവി സംരക്ഷണത്തിനും നിയന്ത്രണത്തിനും പ്രത്യേക പ്രാധാന്യം നല്കുന്നത്. വന്യജീവികൾ മിക്കപ്പോഴും നിദ്രാരോഗത്തിന്റെ അണുവാഹികളായിത്തീരുന്നതിനാൽ ഇവയെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായി തീരുന്നു. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടങ്ങളേയും വിളകളേയും സംരക്ഷിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നു.
 
== ജനങ്ങളും ജീവിതരീതിയും ==
 
താൻസാനിയയിലെ ജനങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കൻ വംശജരാണ്. ഇതിൽ ബന്തു (Bantu) വിഭാഗത്തിനാണ് മുൻതൂക്കം. അനേകം ആഫ്രിക്കൻ ഉപവർഗങ്ങൾ ഉൾപ്പെടുന്ന നരവംശ-ഭാഷാ വിഭാഗമാണിത്. കൃഷിയാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗം. ബന്തുവംശജർക്കു പുറമേ അറബികൾ, ഏഷ്യക്കാർ, യൂറോപ്യന്മാർ തുടങ്ങിയ വിഭാഗങ്ങളും താൻസാനിയയിലുണ്ട്. ശിലായുഗത്തിൽ ഇവിടെ അധിവാസമുറപ്പിച്ച ബുഷ്മെൻ, നിലോട്ടിക് വിഭാഗങ്ങളിൽപ്പെടുന്ന മസായ് (Masai), ലൂവോ (Luo) എന്നീ വിഭാഗങ്ങളാണ് താൻസാനിയയിലെ വംശീയ ന്യൂനപക്ഷം. നിലോട്ടിക് ഭാഷ സംസാരിക്കുന്ന ഈ വിഭാഗങ്ങളുടെ മുഖ്യ ഉപജീവനമാർഗംഉപജീവനമാർഗ്ഗം കന്നുകാലി വളർത്തലാണ്. താൻസാനിയയുടെ വടക്കൻ പ്രദേശങ്ങളാണ് ഇക്കൂട്ടരുടെ പ്രധാന ആവാസകേന്ദ്രം.
[[പ്രമാണം:Maasai Enkang and Hut.JPG|thumb|right|Maasai people and huts with enkang barrier in foreground - eastern [[Serengeti]], 2006]]
ബുഷ്മെൻ (Bushmen) വംശജരാണ് താൻസാനിയയിൽ ആദ്യം അധിവാസമുറപ്പിച്ച ഗോത്രവിഭാഗം എന്നു കരുതുന്നു. ശിലായുഗത്തിൽ ഇവിടെ കുടിയേറിയ ഇവരുടെ പിൻഗാമികളിൽ ചെറിയൊരു ശ.മാ. ഇപ്പോഴും താൻസാനിയയിൽ നിവസിക്കുന്നുണ്ട്. താൻസാനിയയുടെ തെ.-ഉം തെ.പ.-ഉം നിന്നാണ് ബന്തു വിഭാഗക്കാർ ഇവിടെ കുടിയേറിയത്. ഖോയ്സാൻ ഉപഭാഷകൾ സംസാരിക്കുന്നവരും താൻസാനിയയിലുണ്ട്. സ്വാഹിലിയാണ് ജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റേയും മുഖ്യ വ്യവഹാര ഭാഷ. വിദ്യാസമ്പന്നർക്കിടയിൽ ഇംഗ്ളീഷും വ്യാപകമായി പ്രചാരത്തിലുണ്ട്.
വരി 117:
താൻസാനിയൻ ജനസംഖ്യയുടെ നാലിൽ മൂന്നു ഭാഗത്തിലധി കവും ഗ്രാമീണരാണ്. സ്വാതന്ത്യലബ്ധിക്കു ശേഷം പട്ടണങ്ങളി ലേക്കുള്ള കുടിയേറ്റം ഗണ്യമായി വർധിച്ചു. ദാർ-എസ്-സലാം, ഡൊഡോമ, സാൻസിബാർ, വിക്റ്റോറിയ തടാകക്കരയിലെ മ്വാൺസ, വടക്കൻ ഉന്നത തടങ്ങളിലെ അറുഷ, മോഷി എന്നിവയാണ് താൻസാനിയയിലെ പ്രധാന പട്ടണങ്ങൾ.
 
താൻസാനിയയിലെ ജനസംഖ്യാ വിതരണം അസന്തുലിതമാണ്. ഫലഭൂയിഷ്ഠതയും ജലലഭ്യതയുമുള്ള പ്രദേശങ്ങളാണ് ജനസാന്ദ്രതയിൽ മുന്നിൽ. പ്രധാന കരയുടെ പത്തിലൊരു ഭാഗത്തായി റിപ്പബ്ളിക്കിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു കേന്ദ്രീകരിച്ചിരിക്കുന്നു. ഉഗാളി (Ugali) (ചോളം, തിന എന്നിവ ചേർത്തുണ്ടാക്കുന്ന ഒരിനം കഞ്ഞി), കസാവ, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് ജനങ്ങളുടെ മുഖ്യ ആഹാര ഇനങ്ങൾ. പലതരത്തിലുള്ള വീടുകൾ ഇവിടെയുണ്ടെങ്കിലും പ്രധാന ഭവനനിർമാണോപാധികൾഭവനനിർമ്മാണോപാധികൾ ചെടിയും വൃക്ഷശിഖരങ്ങളുമാണ്.
 
താൻസാനിയയിലെ പ്രധാന ഭൂഭാഗത്തും സാൻസിബാറിലും മുമ്പ് ആദിവാസി സമൂഹങ്ങൾ തിങ്ങിപ്പാർത്തിരുന്നു. സാംസ്കാരിക വൈവിധ്യം പുലർത്തിയിരുന്ന ഈ ആദിവാസി വിഭാഗങ്ങളിൽ ബന്തു വിഭാഗങ്ങൾക്കിടയിൽ മാത്രമാണ് സമാനമായ ഭാഷകൾ നിലനിന്നിരുന്നത്. വിക്റ്റോറിയ തടാകതീരത്ത് വാസമുറപ്പിച്ചിരുന്ന താൻസാനിയയിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ സുക്കുമ (Sukuma)വിഭാഗത്തിന്റെ പ്രധാന ഉപജീവനമാർഗങ്ങൾ കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു. ഒന്നിലധികം ഗോത്രത്തലവന്മാർ ഇവരുടെ പ്രത്യേകതയായിരുന്നു. എന്നാൽ തെക്കൻ ഉന്നത തടങ്ങളിൽ നിവസിച്ചിരുന്ന ഹെഹീ (Hehe) വിഭാഗക്കാർക്ക് ഒരു ഗോത്രത്തലവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലോട്ടിക് വിഭാഗത്തിൽപ്പെട്ട മസായികളായിരുന്നു മറ്റൊരു പ്രബല ഗോത്ര വിഭാഗം. ഋതുക്കൾക്കനുസൃതമായി ജലലഭ്യതയും മേച്ചിൽപ്പുറങ്ങളും തേടി തങ്ങളുടെ കന്നുകാലികളുമായി സഞ്ചരിച്ചിരുന്ന ഇക്കൂട്ടർക്ക് ഒരു പ്രത്യേക നേതൃസ്ഥാനം ഇല്ലായിരുന്നു.
വരി 133:
=== കൃഷി ===
[[പ്രമാണം:Tengeru market.jpg|thumb|left|A market near [[Arusha]]]]
പരമ്പരാഗതമായി ഒരു കാർഷിക രാജ്യമാണ് താൻസാനിയ. ഉപജീവനാധിഷ്ഠിത കൃഷിക്ക് മുൻതൂക്കമുള്ള താൻസാനിയയിൽ ജനസംഖ്യയുടെ നല്ലൊരു പങ്ക് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ജനസംഖ്യയിൽ 85-90 ശ.മാ.-ത്തിന്റേയും പ്രധാന ഉപജീവനമാർഗംഉപജീവനമാർഗ്ഗം കൃഷിയാണെങ്കിലും ജനങ്ങളിൽ ഭൂരിഭാഗവും തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിടത്തോളം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. [[തിന]], [[കസാവ]], യാം, [[ചോളം]] എന്നിവയാണ് പ്രാദേശിക വിളകൾ. ഈർപ്പഭരിത പ്രദേശങ്ങളിൽ [[വാഴ|വാഴക്കൃഷിക്കാണ്]] മുൻതൂക്കം. സാൻസിബാറും താൻസാനിയയുടെ തീരപ്രദേശങ്ങളുമാണ് [[നെല്ല്]] ഉത്പാദനത്തിൽ മുന്നിൽ നില്ക്കുന്നത്.
കസാവ, ചോളം, നെല്ല്, [[സോർഗം]], തിന, [[മധുരക്കിഴങ്ങ്]], വാഴപ്പഴം എന്നിവയാണ് മുഖ്യ ഭക്ഷ്യവിളകൾ; [[കാപ്പി]], [[ഗ്രാമ്പൂ]], [[പരുത്തി]], [[പുകയില]], സിസാൽ, [[തേയില]], [[കശുവണ്ടി]], [[കുരുമുളക്]] എന്നിവ മുഖ്യ നാണ്യവിളകളും. പ്രധാന കയറ്റുമതി ഉത്പന്നങ്ങളും ഇവ തന്നെ. ലോകത്തിലെ പ്രധാന കരയാമ്പു ഉത്പാദന പ്രദേശങ്ങളാണ് സാൻസിബാറും പെംബ ദ്വീപുകളും. മാറ്റക്കൃഷിക്കാണ് താൻസാനിയയിൽ ഏറെ പ്രാധാന്യം. കൃഷിയോടൊപ്പം കന്നുകാലി വളർത്തലും വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
 
വരി 144:
തങ്കനീക്കൻ ഭൂപ്രദേശത്തിന്റെ പല ഭാഗങ്ങളിലും സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. മ്വാഡ്വിയിലെ വജ്രഖനി 1950-കളിൽ പ്രവർത്തനമാരംഭിച്ചെങ്കിലും പിന്നീട് അടച്ചിട്ടു. 1968-ൽ കിലിമഞ്ജാരോയ്ക്കടുത്തു നിന്ന് ടാൻസനൈറ്റ് എന്ന രത്നക്കല്ല് കണ്ടെത്തി. മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ രത്നങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. താൻസാനിയയുടെ ഉൾപ്രദേശങ്ങളിൽ നിന്നും പുറംകടലിൽ നിന്നും പ്രകൃതിവാതകം ലഭിക്കുന്നു. മാലാവി തടാകത്തിനടുത്തുള്ള കൽക്കരി നിക്ഷേപം വിസ്തൃതമാണെങ്കിലും ഗുണനിലവാരം കുറഞ്ഞതാണ്.
 
താൻസാനിയൻ വ്യവസായ മേഖല അവികസിതമാണ്. വ്യവസായങ്ങളിൽ ഭൂരിപക്ഷവും വജ്രഖനനത്തെ ആശ്രയിച്ചിരിക്കുന്നു. സ്വാതന്ത്യനന്തരമാണ് രാജ്യത്തിന്റെ വ്യാവസായിക മേഖല വികാസം നേടാനാരംഭിച്ചത്. ധാരാളം ചെറുകിട വ്യവസായങ്ങളും താൻസാനിയയിൽ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങൾ, തുണി, ബിയർ, സിഗരറ്റ്, സിമന്റ്, ഇരുമ്പുരുക്ക്, പെട്രോളിയം ഉത്പന്നങ്ങൾ, വളം തുടങ്ങിയവയാണ് പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ. താപ-ജലവൈദ്യുതോർജ പദ്ധതികളാണ് നിർമാണത്തിനാവശ്യമായനിർമ്മാണത്തിനാവശ്യമായ ഊർജംഊർജ്ജം പ്രദാനം ചെയ്യുന്നത്.
 
=== വനസമ്പത്ത് ===
വരി 157:
 
 
താൻസാനിയയുടെ വിസ്തൃതിയും അവികസിത സാമ്പത്തിക വ്യവസ്ഥയും രാജ്യത്തിന്റെ ഗതാഗത വാർത്താവിനിമയ മേഖലകളുടെ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലകളിലാണ് ഗതാഗത സൗകര്യങ്ങൾ പുരോഗമിച്ചിട്ടുള്ളത്. വിക്റ്റോറിയയേയും മറ്റു ചില തടാകങ്ങളേയും കേന്ദ്രീകരിച്ച് ജലഗതാഗതവും വികസിച്ചിട്ടുണ്ട്. കപ്പൽ ഗതാഗതം സാൻസിബാറിനെ പ്രധാന കരയുമായും മറ്റു കിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നു. കടൽമാർഗംകടൽമാർഗ്ഗം എത്തുന്ന ആവിക്കപ്പലുകൾക്കും അറേബ്യൻ പത്തേമാരികൾക്കു മാണ് താൻസാനിയയുടെ നാവിക ഗതാഗതത്തിൽ പ്രമുഖ സ്ഥാനം.
 
[[പ്രമാണം:Tanzania Roads & Rails.png|thumb|350px|<center>'''Tanzania Roads and rails''' <br />'''Red:''' Tarmac Roads '''Blue:'''Railway</center>]]
വരി 166:
താൻസാനിയൻ സെൻട്രൽ റെയിൽപ്പാതയുടെ ഒരു ശാഖ ദാർ-എസ്-സലാമിൽ നിന്നാരംഭിച്ച് വ.പ. ദിശയിൽ തങ്കനീക്കാ തടാകക്കരയിലെ കിഗോമ (Kigoma) വരെ എത്തുന്നു. മറ്റൊരു ശാഖ വിക്റ്റോറിയ തടാകത്തിലെ മ്വാൺസ(Mwanza)യിൽ അവസാനിക്കുന്നു. താങ്ക (Tanga) തുറമുഖത്തു നിന്നാരംഭിക്കുന്ന മറ്റൊരു റെയിൽപ്പാത വ.ദിശയിൽ അറൂഷ(Arusha)യിലെത്തിച്ചേരുന്നു. തങ്കനീക്കൻ സെൻട്രൽ റെയിൽപ്പാതയുമായും കെനിയയിലെ സെൻട്രൽ റെയിൽപ്പാതയുമായും ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. താൻസാനിയയിലെ മിക്ക റെയിൽപ്പാതകളും താൻസാനിയ, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള ഈസ്റ്റ് ആഫ്രിക്കൻ ഓർഗനൈസേഷന്റെ നിയന്ത്രണത്തിലാണ്.
 
താൻസാനിയയിലെ റോഡ് ശൃംഖല വിസ്തൃതമാണെങ്കിലും വികസിതമല്ല. ദേശീയ വികസനത്തിന് റോഡ് ഗതാഗതം മെച്ചപ്പെ ടുത്തേണ്ടത് അത്യാവശ്യമാണെങ്കിലും കടൽമാർഗമുള്ളകടൽമാർഗ്ഗമുള്ള വാണിജ്യത്തേയും തുറമുഖങ്ങളേയുമാണ് താൻസാനിയ പ്രധാനമായും ആശ്രയിക്കുന്നത്. റോഡു നിർമാണത്തിനുംനിർമ്മാണത്തിനും വികസനത്തിനും വേണ്ടി ഭരണകൂടം ആസൂത്രണം ചെയ്ത പദ്ധതിയിൽ പോഷക റോഡുകളുടെ നിർമാണത്തിനാണ്നിർമ്മാണത്തിനാണ് മുൻഗണന നല്കിയിട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കാർഷികവികസനമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റോഡുകളുടെ മൊത്തം ദൈർഘ്യം: 88,200 കി.മീ. (1996). ഇതിൽ 3,700 കി.മീ. റോഡുകൾ ടാർ ചെയ്തവയാണ്. റോഡുകളിൽ ഭൂരിഭാഗവും മഴക്കാലത്ത് ഗതാഗതയോഗ്യമല്ലാതാകുന്നു. 1930 കി.മീ. ദൈർഘ്യമുള്ള ഒരു റോഡ് താൻസാനിയയെ സാംബിയയുമായി ബന്ധിപ്പിക്കുന്നുണ്ട്. 619 കി.മീ. ആണ് സാൻസിബാർ ദ്വീപിലെ റോഡുകളുടെ മൊത്തം ദൈർഘ്യം; പെംബയിൽ 363 കി.മീ. ഉം.
 
ദാർ-എസ്-സലാമാണ് രാജ്യത്തെ പ്രധാന തുറമുഖം; താങ്ക, മ്വാറ, സാൻസിബാർ തുടങ്ങിയവ മറ്റു തുറമുഖങ്ങളും. ആവിക്കപ്പൽ ഗതാഗതം താൻസാനിയയെ കെനിയ, ഉഗാണ്ട, സയർ, ബുറുണ്ടി, സാംബിയ, മാലാവി എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു.
വരി 176:
 
== ഭരണകൂടം ==
പ്രസിഡന്റ് തലവനായുള്ള ഭരണസമ്പ്രദാ യമാണ് താൻസാനിയയിലുള്ളത്. ഭരണനടത്തിപ്പിനായി പ്രധാനമന്ത്രിയും മന്ത്രിസഭയുമുണ്ട്. പ്രസിഡന്റിനെ അഞ്ചുവർഷ കാലാവധിയിലേക്ക് തെരഞ്ഞെടുക്കുന്നു. താൻസാനിയയുടെ പാർലമെന്റിന് നാഷണൽ അസംബ്ളി എന്ന ഒരു മണ്ഡലം മാത്രമേയുള്ളൂ. പാർലമെന്റംഗങ്ങളിൽ നിന്നുമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പാർലമെന്റിന്റെ കാലാവധി അഞ്ചുവർഷമാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും നാമനിർദേശംനാമനിർദ്ദേശം ചെയ്യപ്പെടുന്നവരും പാർലമെന്റിലുണ്ട്. ചീഫ് ജസ്റ്റിസ് തലവനായുള്ള പരമോന്നത കോടതിക്കു പുറമേ, ഹൈക്കോടതിയും ജില്ലാ കോടതിയും കീഴ്കോടതികളും താൻസാനിയയിലുണ്ട്.
 
സാൻസിബാറിനായി പ്രത്യേക ഗവൺമെന്റുണ്ട്. ആഭ്യന്തര കാര്യങ്ങളിൽ സാൻസിബാർ ഗവൺമെന്റിന് ഭരണസ്വാതന്ത്യ്രം അനുവദിച്ചിരിക്കുന്നു. പ്രത്യേക പ്രസിഡന്റും മുഖ്യമന്ത്രിയും ഹൌസ് ഒഫ് റെപ്രസെന്റേറ്റീവ്സ് എന്ന നിയമസഭയും സാൻസിബാറിനുണ്ട്.
"https://ml.wikipedia.org/wiki/ടാൻസാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്